Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വട്ടിയൂര്‍ക്കാവില്‍ താരപദവി

അജയന്‍ കുടയല്‍byഅജയന്‍ കുടയല്‍
Mar 26, 2026, 10:58 am IST
inKerala, Thiruvananthapuram
വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

തിരുവനന്തപുരം: കേരള നിയമസഭാ മന്ദിരം, എംഎല്‍എ ഹോസ്റ്റല്‍, കേരള യൂണിവേഴ്‌സിറ്റി ഓഫീസ് എന്നീ സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന മണ്ഡലം. ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സമൂഹത്തില്‍ ഉന്നത സ്ഥാനം വഹിക്കുന്നവരും ബിസിനസുകാരും ഉള്‍പ്പെടുന്ന നഗരത്തിലെ പ്രധാനവ്യക്തിത്വങ്ങള്‍ താമസിക്കുന്ന മണ്ഡലം. വട്ടിയൂര്‍ക്കാവിന് പ്രത്യേകതകളേറെ… 2016 നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ രണ്ടാംസ്ഥാനത്തുവന്നതോടെ കേരളം ഉറ്റുനോക്കുന്ന മണ്ഡലമായി വട്ടിയൂര്‍ക്കാവ് മാറി.

2016ല്‍ കെ. മുരളീധരന്‍ 51,322 വോട്ട് നേടി വിജയിച്ചെങ്കിലും കോണ്‍ഗ്രസിന് മുന്‍ തെരഞ്ഞെടുപ്പിനെക്കാള്‍ 12.38 ശതമാനം വോട്ടിന്റെ കുറവാണ് ഉണ്ടായത്. ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ 43,700 വോട്ടുനേടി രണ്ടാം സ്ഥാനത്തെത്തി. 32.19 ശതമാനം വോട്ട് നേടി. ബിജെപിക്ക് 20.21 ശതമാനം വോട്ടിന്റെ വര്‍ധനവും ഉണ്ടായി. സിപിഎമ്മിന്റെ ടി.എന്‍. സീമ 40,441 വോട്ടു നേടി മൂന്നാം സ്ഥാനത്ത് ആയി. 29.79 ശതമാനം വോട്ട്. സിപിഎമ്മിന് 6.05 ശതമാനം വോട്ടിന്റെ കുറവുണ്ടായി.

മുരളീധരന്‍ എംപി സ്ഥാനം തേടി വടകരയില്‍ പോയപ്പോള്‍ 2019ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വി.കെ. പ്രശാന്ത് 54,830 വോട്ട് നേടി (44.25 ശതമാനം) വിജയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ. മോഹന്‍കുമാര്‍ 40,365 വോട്ടും ബിജെപിയിലെ എസ്. സുരേഷ് 27,453 വോട്ടും കരസ്ഥമാക്കി.

2021ല്‍ സിപിഎമ്മിലെ വി.കെ. പ്രശാന്ത് 61,111 വോട്ടുനേടി (44.40 ശതമാനം) വിജയിച്ചു. 0.15 ശതമാനത്തിന്റെ വര്‍ധന സിപിഎമ്മിനുണ്ടായി. രണ്ടാമത് എത്തിയ ബിജെപിയിലെ വി.വി. രാജേഷ് 39,596 വോട്ടുനേടി (28.77 ശതമാനം) 6.61 ശതമാനം വോട്ടിന്റെ വര്‍ധന ബിജെപിക്ക് ഉണ്ടായി. കോണ്‍ഗ്രസിലെ വീണ എസ്. നായര്‍ 35,655 വോട്ടുനേടി (25.76 ശതമാനം) 6.82 ശതമാനം വോട്ടിന്റെ കുറവാണ് ഉണ്ടായത്.

വട്ടിയൂര്‍ക്കാവില്‍ ഇക്കുറി ശക്തമായ ത്രികോണമത്സരമാണ് നടക്കുന്നത്. ബിജെപിക്ക് അതിശക്തയായ സ്ഥാനാര്‍ത്ഥിയാണ് മത്സരത്തിനുള്ളത്. കേരളത്തിലെ ആദ്യവനിതാ ഐപിഎസുകാരിയും ആദ്യവനിതാ ഡിജിപിയുമായ ആര്‍. ശ്രീലേഖയാണ് ബിജെപി സ്ഥാനാര്‍ത്ഥി. ശാസ്തമംഗലത്തു നിന്ന് നഗരസഭയിലേക്ക് വലിയവിജയമാണ് അവര്‍ നേടിയത്. കേരളത്തില്‍ ഐപിഎസ് കേഡറില്‍ എത്തിയ ആദ്യവനിതയായ ശ്രീലേഖ തന്റെ 33 വര്‍ഷത്തെ സര്‍വീസ് ജീവിതത്തില്‍ നേടിയ സല്‍പ്പേരാണ് ജനങ്ങളെ ഏറെ ആകര്‍ഷിക്കുന്നത്. അഴിമതി രഹിത പോലീസ് ഉദ്യോഗസ്ഥ, പത്തോളം പുസ്തകങ്ങള്‍ എഴുതിയ എഴുത്തുകാരി, വിശേഷണങ്ങള്‍ ഏറെയുണ്ട്. ശ്രീലേഖയ്‌ക്ക് വട്ടിയൂര്‍ക്കാവില്‍ മികച്ച ജനപിന്തുണയാണ് ലഭിക്കുന്നത്. എല്‍ഡിഎഫിനെയും യുഡിഎഫിനെയും പിന്നോട്ടടിക്കുന്നതും അതു തന്നെയാണ്.

ഏഴുവര്‍ഷക്കാലം മണ്ഡലം ഭരിച്ചിട്ടും പത്തുവര്‍ഷം എല്‍ഡിഎഫ് ഭരണമുണ്ടായിട്ടും വട്ടിയൂര്‍ക്കാവിന്റെ വികസനം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയാത്തതാണ് എല്‍ഡിഎഫിനുവേണ്ടി വീണ്ടും മത്സരിക്കുന്ന വി.കെ. പ്രശാന്ത് നേരിടുന്ന വെല്ലുവിളി. കൃത്രിമമായി കെട്ടിപ്പൊക്കിയ പ്രതിഛായ പൊട്ടിവീഴുന്ന കാഴ്ചയാണ് കഴിഞ്ഞ ഏഴു വര്‍ഷമായി വട്ടിയൂര്‍ക്കാവില്‍ കണ്ടത്. വട്ടിയൂര്‍ക്കാവിന്റെ വികസനം അതിവേഗം നടപ്പാക്കുമെന്നു പ്രഖ്യാപിച്ച വി.കെ. പ്രശാന്ത് എംഎല്‍എക്ക് സ്വന്തം സര്‍ക്കാര്‍ ഉണ്ടായിട്ടും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. വട്ടിയൂര്‍ക്കാവ് ജംഗ്ഷന്‍ വികസനം എങ്ങുമെത്തിയില്ല. പൊളിച്ചിട്ട കെട്ടിടങ്ങളും പുനരധിവാസവും നിര്‍മാണപ്രവര്‍ത്തനങ്ങളും പാതിവഴിയിലാണ്. പേരൂര്‍ക്കടയിലെ മേല്‍പ്പാലത്തിന്റെ നിര്‍മാണം വാഗ്ദാനമായി അവശേഷിക്കുന്നു. പലപദ്ധതികളും അഴിമതി അന്വേഷണത്തിലാണ്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ (ഡിടിപിസി) ആക്കുളം ടൂറിസ്റ്റ് വില്ലേജ് ലെഷര്‍ ആന്‍ഡ് അഡ്വഞ്ചര്‍ പദ്ധതി, ആക്കുളം കണ്ണാടിപ്പാലം തുടങ്ങിയവയുടെ കരാറുകള്‍ അനുവദിച്ചതിനെതിരെയും നിര്‍മാണത്തിലെ അപാകതയെക്കുറിച്ചും പരാതിയുണ്ട്. ആക്കുളം കണ്ണാടിപ്പാലം നിര്‍മാണം വി.കെ. പ്രശാന്ത് എംഎല്‍എ നേതൃത്വം വഹിക്കുന്ന വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡ് എന്റര്‍പ്രണേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് (വൈബ്‌കോസ്) നല്‍കിയതില്‍ വിജിലന്‍സ് അന്വേഷണം നടക്കുകയാണ്.

ഈ അഴിമതി അന്വേഷണങ്ങളും പാര്‍ട്ടിയില്‍ നഷ്ടപ്പെട്ട സ്വാധീനവും മണ്ഡലത്തിലെ പാര്‍ട്ടിയുടെ പ്രാദേശിക ഘടകങ്ങളുടെ ദുര്‍ബലതയും വി.കെ. പ്രശാന്തിന് ദോഷമാകും.
വിജയിച്ച മണ്ഡലത്തെ കൈവിട്ട് എംപി സ്ഥാനം തേടിപ്പോവുകയും പിന്നീട് ബിജെപിയെ തോല്‍പ്പിക്കാന്‍ എംപി സ്ഥാനം ഉപേക്ഷിച്ച് നേമത്ത് കുമ്മനം രാജശേഖരനെ തോല്‍പ്പിക്കാന്‍ മത്സരിച്ച കെ. മുരളീധരന്റെ പ്രവര്‍ത്തനം ഇക്കുറി തിരിച്ചടിക്കും. വിജയിക്കുക എന്നതിനപ്പുറം മറ്റൊരാളെ തോല്‍പ്പിക്കാനുള്ള നെഗറ്റീവ് രാഷ്‌ട്രീയം വട്ടിയൂര്‍ക്കാവുകാര്‍ വച്ചുപൊറുപ്പിക്കില്ല. മണ്ഡലം ഉപേക്ഷിച്ചുപോയ കെ. മുരളീധരന് ശക്തമായ മറുപടിയാവും വട്ടിയൂര്‍ക്കാവുകാര്‍ നല്‍കുകയെന്നാണ് ആദ്യപ്രതികരണങ്ങളില്‍ നിന്ന് മനസിലാകുന്നത്.
2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ 1,28114 വോട്ടുകള്‍ പോള്‍ ചെയ്തതില്‍ രാജീവ് ചന്ദ്രശേഖര്‍ 53,025 വോട്ടുകള്‍ നേടി ഒന്നാമതെത്തി, ശശി തരൂര്‍ 44,863 വോട്ടുകളും പന്യന്‍ രവീന്ദ്രന്‍ 28,336 വോട്ടുകളുമാണ് നേടിയത്. ഇക്കഴിഞ്ഞ തിരുവനന്തപുരം കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ആകെ 16 വാര്‍ഡുകളില്‍ എന്‍ഡിഎ എട്ടു വാര്‍ഡുകളും യുഡിഎഫ് അഞ്ചും എല്‍ഡിഎഫ് മൂന്നും വാര്‍ഡുകളിലാണ് വിജയിച്ചത്.
2021ലെ ആകെ വോട്ടര്‍മാര്‍ 20,8543, വോട്ടുചെയ്തവര്‍ 13,8038, വോട്ടിംഗ് ശതമാനം 66.19മാണ്. പുതിയ വോട്ടര്‍പട്ടികയനുസരിച്ച് വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ 16,3063 വോട്ടര്‍മാരാണുള്ളത്. അതില്‍ പുരുഷന്മാര്‍ 77550, സ്ത്രീകള്‍ 85510, ട്രാന്‍സ് ജന്‍ഡറുകള്‍ 3 എന്നിങ്ങനെയാണ്. 2021ലെ വോട്ടര്‍പട്ടികയില്‍ നിന്ന് 45,480 വോട്ടര്‍മാരുടെ കുറവാണ് ഇത്തവണ ഉള്ളത്.

Tags: R.SreelekhaKerala assembly election 2026election 2026
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താൻ കടുത്ത മോദി ഭക്ത, മരണം വരെ ബിജെപിയിൽ തുടരും;പാർട്ടി വിടുമെന്ന വാർത്തകൾ തള്ളി കൗൺസിലർ ആർ. ശ്രീലേഖ

Kerala

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

Kerala

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

Kerala

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

Kerala

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അഴിമതി നിരോധനനിയമത്തെക്കുറിച്ച് ആരെങ്കിലും പറഞ്ഞുകൊടുക്കണം; ആര്‍ ശ്രീലേഖ

പുതിയ വാര്‍ത്തകള്‍

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.