Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ചുവന്ന ഇടനാഴിയില്‍ നിന്ന് വികസനത്തിന്റെ പാതയിലേക്ക്; നക്‌സലിസത്തിനെതിരായ ഭാരതത്തിന്റെ പോരാട്ടം

സുരേഷ് ബാബു പി. കെ by സുരേഷ് ബാബു പി. കെ
Mar 26, 2026, 07:12 am IST
in Main Article

സാമൂഹ്യ സംവിധാനത്തിന്റെ സ്ഥിരതയാര്‍ന്ന സുരക്ഷയാണ് വികസനത്തിനുള്ള മുന്നുപാധി; വികസനമാകട്ടെ സാമൂഹ്യ സുരക്ഷയ്‌ക്കുള്ള ഉറപ്പുചീട്ടും. ഈ തത്വത്തില്‍ ഊന്നി നിന്നാണ് ഭാരതം ഇടതുപക്ഷ തീവ്രവാദം (LWE – Left Wing Etxremism) എന്ന വെല്ലുവിളിക്കെതിരെ നിശ്ചയദാര്‍ഢ്യത്തോടെ പോരാടിയത്. 2026 മാര്‍ച്ച് 31-ന് രാജ്യത്തെ ഇടതുപക്ഷ തീവ്രവാദമുക്തമായി പ്രഖ്യാപിക്കാനൊരുങ്ങുന്ന വേളയില്‍, അതിനെതിരായ ചെറുത്തുനില്‍പ്പിന്റെ നാള്‍വഴികള്‍ പരിശോധിക്കാം.

ഇടതുപക്ഷ തീവ്രവാദത്തിന്റെ ഉദയവും വ്യാപനവും

പശ്ചിമബംഗാളിലെ ഡാര്‍ജലിംഗ് ജില്ലയില്‍ സ്ഥിതിചെയ്യുന്ന നക്‌സല്‍ബാരി ഗ്രാമത്തില്‍ 1967 മാര്‍ച്ചില്‍ പൊട്ടിപ്പുറപ്പെട്ട ഒരു കര്‍ഷക കലാപത്തിലാണ്, നക്‌സല്‍ പ്രസ്ഥാനം, മാവോയിസം എന്നീ പേരുകളിലും അറിയപ്പെടുന്ന ഇടതുപക്ഷ തീവ്രവാദത്തിന്റെ വിത്തുകള്‍ മുളച്ചത്. ഭൂമിയില്ലാത്ത കര്‍ഷകരുടെ അവകാശങ്ങള്‍ക്കായുള്ള ഈ സമരം, ചാരു മജുമ്ദാര്‍, കനു സന്യാല്‍ തുടങ്ങിയ ഇടതുപക്ഷ ബുദ്ധിജീവികളുടെ സ്വാധീനത്തില്‍ പിന്നീട് ഒരു സായുധ പ്രസ്ഥാനമായി രൂപാന്തരപ്പെട്ടു.

ജന്മിത്വം ശക്തമായി നിലനിന്നിരുന്ന ഗ്രാമീണ സമൂഹത്തിന്റെ പശ്ചാത്തലത്തില്‍, മാവോ സെ തൂങ് നയിച്ച ചൈനീസ് വിപ്ലവത്തിന്റെ മാതൃക ഭാരതത്തില്‍ പുനരാവിഷ്‌കരിക്കാനാകുമെന്നായിരുന്നു ഈ പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്രപരമായ കാഴ്ചപ്പാട്. 1964 മുതല്‍ 1967 വരെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഡാര്‍ജിലിംഗ് ജില്ലാ സെക്രട്ടറിയായിരുന്ന ചാരു മജുമ്ദാര്‍ ഈ കാലഘട്ടത്തില്‍ രചിച്ച ‘ചരിത്രപരമായ എട്ട് രേഖകള്‍’ എന്ന ലഘു പ്രബന്ധങ്ങളാണ് നക്‌സലിസത്തിന്റെ ആശയപരമായ അടിത്തറയായി കണക്കാക്കപ്പെടുന്നത്.

നക്‌സല്‍ബാരിയിലെ കര്‍ഷക കലാപം ശക്തമായി അമര്‍ച്ച ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ചാരു മജുമ്ദാര്‍ എഴുതിയത്: ‘ഇന്ത്യന്‍ ഗ്രാമങ്ങളില്‍ നൂറുകണക്കിന് നക്‌സല്‍ബാരികള്‍ എരിഞ്ഞുകൊണ്ടിരിക്കുന്നു; അതുകൊണ്ട് നക്‌സല്‍ബാരി അവസാനിച്ചിട്ടില്ല, അതൊരിക്കലും അവസാനിക്കുകയുമില്ല ‘ എന്നാണ്. ഈ വാക്കുകളാണ് ‘നക്‌സല്‍ബാരി’ എന്ന പേരിനെ ഭാരതത്തിലെ ഇടതുപക്ഷ തീവ്രവാദത്തിന്റെ പ്രതീകമായി ഉയര്‍ത്തുകയും, ‘നക്‌സലിസം’ എന്ന ആശയത്തെ അതിന്റെ പ്രത്യയശാസ്ത്ര മുഖമായി രൂപപ്പെടുത്തുകയും ചെയ്തത്.

മജുമ്ദാറിന്റെ വാക്കുകള്‍ വെറുതെയായില്ല. 1967 നവംബറില്‍, മജുമ്ദാറിന്റെയും കനു സന്യാലിന്റെയും നേതൃത്വത്തില്‍ സമാന ചിന്താഗതിക്കാരുടെ ഒരു യോഗം ചേര്‍ന്നു. കേരളത്തില്‍ നിന്നുള്ള കുന്നിക്കല്‍ നാരായണനും ഫിലിപ്പ് എം. പ്രസാദും ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ അതില്‍ പങ്കെടുത്തു. ഈ പ്രക്രിയയുടെ തുടര്‍ച്ചയായി, 1969 ഏപ്രിലില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ്) രൂപീകരിക്കപ്പെട്ടു. ഇതോടെയാണ് ഭാരതത്തിലെ ആദ്യ സംഘടിത നക്‌സലിസ്റ്റ് രാഷ്‌ട്രീയസംഘടന നിലവില്‍ വന്നത്. തുടര്‍ന്ന്, സംഘടന പിളര്‍ന്നും വിവിധ ചെറുകൂട്ടങ്ങളായി പുനഃസംഘടിതമായും മുന്നോട്ട് നീങ്ങി.

കാലക്രമേണ, നേപ്പാള്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് മധ്യ ഭാരതത്തിലൂടെ തെക്കോട്ട് വ്യാപിച്ചു കേരളം വരെ എത്തിച്ചേരുന്ന ഒരു സ്വാധീനമേഖല ഈ ഗ്രൂപ്പുകള്‍ സൃഷ്ടിച്ചു. പിന്നീട് ഈ വിശാലമായ ഭൗഗോളിക വ്യാപ്തി ‘റെഡ് കോറിഡോര്‍’ എന്ന പേരില്‍ പരാമര്‍ശിക്കപ്പെട്ടു.

റെഡ് കോറിഡോര്‍: ഒരു ഭീകര ഇടനാഴി

റെഡ് കോറിഡോര്‍ ഭൂമിശാസ്ത്രപരമായി ഗണ്യമായി വ്യാപിക്കുകയും നക്‌സലിസ്റ്റ് ഭീകരാക്രമണങ്ങള്‍ ഏറ്റവും തീവ്രതയിലെത്തുകയും ചെയ്ത കാലഘട്ടം 2004 മുതല്‍ ആരംഭിക്കുന്ന വര്‍ഷങ്ങളായിരുന്നു. അതിന്റെ ഉച്ചസ്ഥായിയില്‍, ഈ ഇടനാഴി ഇരുപതോളം സംസ്ഥാനങ്ങളിലായി ഏകദേശം 230 ജില്ലകളെ ഉള്‍ക്കൊണ്ടിരുന്നതായി കണക്കാക്കപ്പെടുന്നു. 2009-2010 കാലയളവില്‍, രാജ്യത്തിന്റെ ഏകദേശം 40 ശതമാനം കരഭാഗത്തെയും 35 ശതമാനം ജനസംഖ്യയെയും ബാധിക്കുന്ന ഏറ്റവും വലിയ ആഭ്യന്തര സുരക്ഷാ വെല്ലുവിളിയായി ഇടതുപക്ഷ തീവ്രവാദം മാറി.

പീപ്പിള്‍സ് വാര്‍ ഗ്രൂപ്പ് (പിഡബ്ല്യുജി), മാവോയിസ്റ്റ് കമ്യൂണിസ്റ്റ് സെന്റര്‍ ഓഫ് ഇന്ത്യ (എംസിസിഐ) എന്നീ രണ്ട് പ്രധാന ഗ്രൂപ്പുകളുടെ 2004-ലെ ലയനമാണ് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ഉണര്‍വ് നല്‍കിയത്. മലയോര-വനപ്രദേശങ്ങളിലെ ദുര്‍ഘടമായ ഭൂമിശാസ്ത്രവും സാമൂഹ്യ-സാമ്പത്തിക പിന്നാക്കാവസ്ഥയും പ്രാദേശിക ഭരണ സംവിധാനത്തിന്റെ അഭാവവും മുതലെടുത്ത് നിരവധി പ്രദേശങ്ങളില്‍ തീവ്രവാദ ഗ്രൂപ്പുകള്‍ സമാന്തര ഭരണ സംവിധാനങ്ങള്‍ സൃഷ്ടിച്ചു. ചില മേഖലകളെ രാജ്യത്തിന്റെ പരമാധികാരത്തില്‍ നിന്ന് സ്വതന്ത്രമായതായി പ്രഖ്യാപിക്കുന്നതിനും അവര്‍ ശ്രമിച്ചു. ഈ സാഹചര്യത്തില്‍, സുരക്ഷാ സേനകള്‍ക്ക് പോലും പ്രായോഗികമായി പ്രവേശിക്കാനോ നിയന്ത്രണം സ്ഥാപിക്കാനോ കഴിയാത്ത മേഖലകള്‍ അപൂര്‍വ്വമായിരുന്നില്ല.

2010 ല്‍ ആണ് നക്‌സല്‍ ഭീതി ഏറ്റവും ഗുരുതരമായ തോതില്‍ പ്രത്യക്ഷപ്പെട്ടത്. ആ വര്‍ഷം മാത്രം 1,936 ആക്രമണങ്ങളും 1,005 ജീവ നഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അതേ വര്‍ഷം ഏപ്രിലില്‍, ഛത്തീസ്ഗഢിലെ ബസ്തര്‍ വനമേഖലയിലെ താദ്‌മേത്ല ഗ്രാമത്തില്‍ നടന്ന ആക്രമണത്തില്‍ 76 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് ജൂണ്‍ മാസത്തില്‍ നാരായണ്‍പൂരില്‍ നടന്ന മറ്റൊരു ആക്രമണത്തില്‍ 27 സുരക്ഷാസേനാംഗങ്ങള്‍ക്ക് കൂടി ജീവന്‍ നഷ്ടമായി. രണ്ടുവര്‍ഷങ്ങള്‍ക്കുശേഷം, സുക്മ ജില്ലയിലെ ആദ്യ കളക്ടറായ അലക്‌സ് പോള്‍ മേനോനെ തട്ടിക്കൊണ്ടുപോകുന്ന സംഭവവും അരങ്ങേറി. ഇത്തരം ആക്രമണങ്ങള്‍ ജില്ലാ-പ്രാദേശിക ഭരണകൂടങ്ങളെ സമ്മര്‍ദ്ദത്തിലാക്കി നിഷ്‌ക്രിയമാക്കുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നു. അതോടൊപ്പം, വനമേഖലകളോട് ചേര്‍ന്ന് താമസിക്കുന്ന ആദിവാസി സമൂഹത്തെ ‘വര്‍ഗ വഞ്ചകര്‍’ അല്ലെങ്കില്‍ ‘ചാരന്മാര്‍’ എന്ന മുദ്രകുത്തി കൊലപ്പെടുത്തുന്നതും ഇടതുപക്ഷ തീവ്രവാദത്തിന്റെ പതിവ് രീതികളിലൊന്നായി മാറി. ഈ ഭീഷണിക്കെതിരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയോജിത പ്രവര്‍ത്തന പദ്ധതികളുമായി (Integrated Action Plan) രംഗത്തെത്തി.

‘സീറോ ടോളറന്‍സ്’ നയവും വികസനവും

2014-ല്‍ അധികാരമേറ്റെടുത്തതിന് പിന്നാലെ, ചെങ്കോട്ടയില്‍ നടത്തിയ ആദ്യ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടതുപക്ഷ തീവ്രവാദത്തിനെതിരെ ശക്തമായ നിലപാട് പ്രഖ്യാപിച്ചു. തോക്കുകള്‍ ഉപേക്ഷിച്ച് വികസനത്തിന്റെ പാതയിലേക്ക് മടങ്ങിവരാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്‌ക്ക് മുന്നിലുള്ള വലിയ വെല്ലുവിളികളിലൊന്നായി നക്‌സലിസത്തെ തിരിച്ചറിഞ്ഞ സര്‍ക്കാര്‍, അതിനെ നേരിടാന്‍ ‘സീറോ ടോളറന്‍സ്’ എന്ന നയം സ്വീകരിച്ചു.

ഓപ്പറേഷന്‍ സമാധാന്‍

നക്‌സലിസത്തിനെതിരായ സ്ഥാപനപരമായ ചെറുത്തുനില്‍പ്പിലെ നിര്‍ണ്ണായക ഘട്ടമായാണ് 2017-ല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവിഷ്‌കരിച്ച ‘ഓപ്പറേഷന്‍ സമാധാന്‍’ വിലയിരുത്തപ്പെടുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സജീവ ഏകോപനത്തോടെ നടപ്പിലാക്കിയ ഈ പദ്ധതി, സുരക്ഷാ നടപടികള്‍ കൂടുതല്‍ ലക്ഷ്യബദ്ധമാക്കി. ഉള്‍വനപ്രദേശങ്ങളിലേക്കുപോലും സുരക്ഷാ സേനയുടെ സാന്നിധ്യം വ്യാപിപ്പിക്കുന്നതിനായി നിരവധി ഫോര്‍വേഡ് ഓപ്പറേഷന്‍ ബേസുകള്‍ (FOBs) സ്ഥാപിച്ചു.

വികസനപ്രവര്‍ത്തനങ്ങള്‍

സുരക്ഷാ നടപടികളോടൊപ്പം, ജനങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ വികസനത്തിന് മുന്‍ഗണന നല്‍കി.

റോഡ് കണക്റ്റിവിറ്റി : നക്‌സല്‍ ബാധിത പ്രദേശങ്ങളില്‍ 5,000 കിലോമീറ്ററില്‍ അധികം റോഡുകള്‍ നിര്‍മിച്ചു.
അടിസ്ഥാന സൗകര്യങ്ങളിലേക്കുള്ള പ്രവേശനം മെച്ചപ്പെട്ടതോടൊപ്പം,സുരക്ഷാ സേനയുടെ തന്ത്രപരമായ നീക്കങ്ങളും എളുപ്പമായി.

ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍: ആദിവാസി കുട്ടികള്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കി.

ബാങ്കിങ് & ടെലികോം: ഉള്‍ഗ്രാമങ്ങളിലേക്ക് ബാങ്ക് ശാഖകള്‍, പോസ്റ്റ് ഓഫീസുകള്‍, മൊബൈല്‍ ടവറുകള്‍ എന്നിവ വ്യാപിപ്പിച്ചു. ഇതോടെ ആദിവാസി മേഖലകളിലെ ഡിജിറ്റല്‍ വിടവ് ഗണ്യമായി കുറഞ്ഞു.

ദൃശ്യമായ ഫലങ്ങള്‍

2014 മുതല്‍ നടപ്പിലാക്കിയ സംയോജിത തന്ത്രങ്ങള്‍ ശ്രദ്ധേയമായ മാറ്റങ്ങള്‍ സൃഷ്ടിച്ചു:

ഭൗഗോളിക ചുരുക്കം: 2014-ല്‍ 126 ജില്ലകളില്‍ നക്‌സല്‍ സ്വാധീനമുണ്ടായിരുന്നുവെങ്കില്‍, 2024-ഓടെ അത് 38 ജില്ലകളായി കുറഞ്ഞു. 2025-26 കാലഘട്ടത്തില്‍ ഇത് 11 ആയി ചുരുങ്ങി. ഇതില്‍ തന്നെ അതീവ നക്‌സല്‍ ബാധിത ജില്ലകള്‍ വെറും മൂന്നായി. ബിജാപൂര്‍, സുക്മ,നാരായണ്‍പൂര്‍ (മൂന്നും ഛത്തീസ്ഗഡില്‍).

അക്രമങ്ങളില്‍ കുറവ്: കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ നക്‌സല്‍ അക്രമങ്ങളില്‍ ഏകദേശം 73 ശതമാനം വരെ ഇടിവ് രേഖപ്പെടുത്തി.

കീഴടങ്ങലുകളുടെ വര്‍ധന: സര്‍ക്കാരിന്റെ പുനരധിവാസ പദ്ധതികളില്‍ ആകൃഷ്ടരായി ആയിരക്കണക്കിന് കേഡറുകള്‍ ആയുധം ഉപേക്ഷിച്ചു.

ലക്ഷ്യം 2026: 2026 മാര്‍ച്ച് 31-ഓടെ ഭാരതത്തെ പൂര്‍ണ്ണമായും ഇടതുപക്ഷ തീവ്രവാദത്തില്‍ നിന്ന് മുക്തമാക്കുക എന്നതാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ലക്ഷ്യം.

വികസനത്തിലൂടെയുള്ള അതിജീവനം

തോക്കിന്‍ കുഴലിലൂടെയല്ല, മറിച്ച് വികസനത്തിലൂടെയും ജനാധിപത്യത്തിന്റെ സംരക്ഷണത്തിലൂടെയും മാറ്റങ്ങള്‍ സൃഷ്ടിക്കാമെന്ന തിരിച്ചറിവ് ഇന്ന് ചുവന്ന ഇടനാഴികളിലെ സാധാരണ ജനങ്ങളില്‍ ഉറച്ചിരിക്കുന്നു. അലക്‌സ് പോള്‍ മേനോനെപ്പോലെയുള്ള ഉദ്യോഗസ്ഥര്‍ നേരിട്ട വെല്ലുവിളികളും ജവാന്മാരുടെ ജീവത്യാഗങ്ങളും വെറുതെയായില്ലെന്ന് കാലം തെളിയിക്കുന്നു. തോക്കുകള്‍ക്കു മുകളില്‍ വികസനവും, ഭയത്തിന്മേല്‍ ഭരണഘടനയുടെ വാഗ്ദാനങ്ങളും വിജയം കൈവരിക്കുന്ന ദൃശ്യമാണ് ഇന്ന് കാണുന്നത്.

കിഴക്കന്‍ ഭാരതത്തിന്റെ നിബിഡ വനങ്ങളില്‍ നിന്ന് നക്‌സലിസത്തിന്റെ കറുത്ത നിഴലുകള്‍ പിന്മാറുമ്പോള്‍, അത് നാളത്തെ തലമുറയ്‌ക്ക്കൂടുതല്‍ സമാധാനപരവും സമൃദ്ധവുമായ ഒരു ഭാരതത്തെ വാഗ്ദാനം ചെയ്യുന്നു.

വാല്‍ക്കഷ്ണം:

എന്നിരുന്നാലും, ഇടതുപക്ഷ തീവ്രവാദത്തിന്റെ വേരുകള്‍ പൂര്‍ണ്ണമായും അപ്രത്യക്ഷമായിട്ടില്ല. സാമൂഹ്യ-സാമ്പത്തിക അസമത്വങ്ങള്‍, ഭൂമിയുടമസ്ഥതാ പ്രശ്‌നങ്ങള്‍ തുടങ്ങിയവയില്‍ സ്ഥിരതയാര്‍ന്ന പരിഹാരങ്ങള്‍ ഉറപ്പാക്കുന്നത് നിര്‍ണായകമാണ്. സുരക്ഷാ നേട്ടങ്ങളെ ദീര്‍ഘകാല സമാധാനത്തിലേക്ക് മാറ്റാന്‍ വികസനവും സാമൂഹ്യനീതിയും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്.

Tags: AmitshahIndia's fight against NaxalismLWE - Left Wing Etxremism
സുരേഷ് ബാബു പി. കെ
സുരേഷ് ബാബു പി. കെ
തൃപ്പൂണിത്തുറ ഗവ. കോളേജ് പൊളിറ്റിക്കല്‍ വിഭാഗം സി. പ്രൊഫസറും വൈസ് പ്രിന്‍സിപ്പാളുമായിരുന്നു ലേഖകന്‍ [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മാവോയിസ്റ്റുകള്‍ അമിത് ഷായുടെ കാല് പിടിക്കുന്നു; ആയുധംവെച്ച് കീഴടങ്ങാന്‍ എന്തിനാ മൂന്ന് മാസം, ഒരു മണിക്കൂര്‍ പോരെ എന്ന് പരിഹാസം

India

വോട്ട് ചോര്‍ മുദ്രാവാക്യം വിളിച്ചപ്പോള്‍ അമിത് ഷാ ഇറങ്ങിപ്പോയി…എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം…

India

ഖാര്‍ഗെ നിങ്ങളുടെ ലക്ഷ്യം നടക്കില്ല….ആര്‍എസ്എസിനെ നിരോധിക്കുക എന്ന നിങ്ങളുടെ മോഹം നടക്കില്ല: അമിത് ഷാ

India

അമിത് ഷായ്‌ക്ക് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി മോദി

India

അമിത് ഷായുടെയും നിര്‍മ്മലയുടെയും ഇടപെടല്‍ ഫലം കണ്ടു;ടാറ്റയ്‌ക്കുള്ളിലെ തര്‍ക്കം തീര്‍ത്ത് ടാറ്റ ട്രസ്റ്റ് ബോര്‍ഡ് അംഗങ്ങള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വട്ടിയൂര്‍ക്കാവില്‍ താരപദവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.