കാസര്‍കോഡ് : മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫ് വര്‍ഗീയ പ്രസ്താവന നടത്തിയെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍. പ്രചാരണത്തിന് എത്തിയ കര്‍ണാടക എംഎല്‍എയ്‌ക്കെതിരെ എകെഎം അഷ്റഫ് വര്‍ഗീയ പ്രസ്താവന നടത്തിയെന്നാണ് സുരേന്ദ്രന്‍ പരാതി നല്‍കിയത്. മതത്തിന്റെ പേരില്‍ ചേരിതിരിവ് ഉണ്ടാക്കുന്നുവെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയത്.
കെ സുരേന്ദ്രന്റെ പ്രചാരണത്തിനായി എത്തിയ കര്‍ണാടക എംഎല്‍എ വൈ ഭരത് ഷട്ടിയ്‌ക്കെതിരെയാണ് എകെഎം അഷ്റഫ് വര്‍ഗീയ പരാമര്‍ശം നടത്തിയത്. റിട്ടേണിംഗ് ഓഫിസര്‍ക്കാണ് പരാതി കൈമാറിയത്. പ്രസ്താവന പ്രകോപനപരമാണെന്നും വര്‍ഗീയ ചേരിതിരിവ് ലക്ഷ്യംവച്ചുള്ളതാണെന്നുമാണ് പരാതിയില്‍ കെ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടുന്നത്.
മംഗലാപുരത്ത് നടന്ന കൊലപാതകത്തിന് ഭരത് ഷെട്ടി ഉത്തരവാദിയാണെന്നുള്‍പ്പെടെ അഷ്റഫ് തെറ്റായ ആരോപണം ഉന്നയിച്ചെന്നും അദ്ദേഹത്തിന്റെ മതത്തെക്കുറിച്ച് പരാമര്‍ശിച്ചെന്നുമാണ് കെ സുരേന്ദ്രന്‍ പരാതിപ്പെട്ടത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അഷ്റഫിന്റെ പരാമര്‍ശങ്ങള്‍.
അതേസമയം മഞ്ചേശ്വരത്ത് യുഡിഎഫിന് പിന്തുണ നല്‍കുമെന്ന് പിഡിപി വ്യക്തമാക്കി. മഞ്ചേശ്വരത്തെ എസ്ഡിപിഐ സ്ഥാനാര്‍ഥിയെ പിന്‍വലിക്കാന്‍ യുഡിഎഫ് ആവശ്യപ്പെട്ടെന്ന് എസ്ഡിപിഐ അറിയിച്ചു.
















