Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2026, 06:48 am IST
inSamskriti

കടല്‍വെള്ളം വഴിമാറിക്കൊടുത്ത് നടപ്പാതയൊരുക്കിയതും കടലിനു കുറുകെ പാലം കെട്ടി ശത്രുരാജ്യത്തെത്തി യുദ്ധം ജയിച്ചതുമായ നിരവധികഥകളാണ് കടലുമായി ബന്ധപ്പെട്ട് നമ്മുടെ പുരാണങ്ങളിലുള്ളത്. ഇതെല്ലാം യാഥാര്‍ത്ഥ്യമാണോ അല്ലെങ്കില്‍ ആരുടെയെങ്കിലും ഭാവനാ സൃഷ്ടിമാത്രമാണോ എന്നതിന് കൃത്യമായ തെളിവുകളില്ല. എന്നാല്‍ ഇത്തരം ഒരു അത്ഭുതക്കാഴ്‌ച്ചയാണ് ഗുജറാത്തിലെ നിഷ്‌കളങ്കേശ്വര ക്ഷേത്രത്തില്‍ പോയാല്‍ കാണാനാവുക.

ഗുജറാത്തിലെ ഭാവ്‌നഗറില്‍ അറബിക്കടലിന് നടുവില്‍ കരയില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ശിവ ക്ഷേത്രമാണ് നിഷ്‌കളങ്കേശ്വര ക്ഷേത്രം. തീര്‍ത്ഥാടകര്‍ക്ക് ശിവ ദര്‍ശനത്തിനായി എല്ലാ ദിവസവും ഉച്ചക്ക് ഒരുമണി മുതല്‍ രാത്രി 10 മണി വരെ കടല്‍ വഴി മാറിക്കൊടുക്കുന്ന അത്ഭുത കാഴ്ചയാണിത്.

എല്ലാ ദിവസവും ഉച്ചക്ക് ഒരു മണി വരെ ഇവിടെ വേലിയേറ്റ സമയമാണ്. അതിനാല്‍ കരയില്‍ നിന്നും മാറി കടലില്‍ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിലെ 20 അടി ഉയരമുള്ള തൂണുള്‍പ്പടെ ക്ഷേത്രം മുഴുവനും വെള്ളത്തിനടിയിലായിരിക്കും. ക്ഷേത്രത്തിലെ കൊടിമരത്തിലുള്ള കൊടിയുടെ മുകള്‍ഭാഗം മാത്രമേ ഈ സമയത്ത് പുറത്ത് കാണാനാകൂ. എന്നാല്‍ ഒരു മണിക്ക് ശേഷം വേലിയിറക്കമാവുന്നതോടെ ക്ഷേത്രത്തിനിരുവശവും ജലനിരപ്പ് താഴാന്‍ തുടങ്ങുകയും വെള്ളം മാറി ക്ഷേത്രത്തിലേക്കുള്ള പാത തെളിയുകയും ചെയ്യുന്നു. രാത്രി 10 മണി വരെ ഇതിലൂടെയുള്ള യാത്ര സാധ്യമാകും.

വേലിയേറ്റവും വേലിയിറക്കവും മൂലമാണ് ഇത്തരമൊരു പ്രതിഭാസം നടക്കുന്നത്. എന്നാല്‍ വിശ്വാസികളെ സംബന്ധിച്ച് ഇതൊരു അത്ഭുതക്കാഴ്ചയാണ്. ഭക്തര്‍ക്ക് ശിവാരാധനയ്‌ക്കായി പ്രകൃതി തന്നെ വഴിയൊരുക്കുന്നു എന്നാണ് ഇവര്‍ വിശ്വസിക്കുന്നത്. കുരുക്ഷേത്ര യുദ്ധത്തിലെ വിജയത്തിന് ശേഷം തങ്ങളുടെ ബന്ധുക്കളോട് യുദ്ധം ചെയ്തതില്‍ പശ്ചാത്തപിച്ച പഞ്ച പാണ്ഡവര്‍ പാപങ്ങള്‍ കഴുകി കളയുന്നതിനുള്ള വഴി തേടി ഭഗവാന്‍ കൃഷ്ണനെ സമീപിച്ചു. പാപമോചിതരാകുന്നതിനുവേണ്ടി ഒരു കറുത്ത പശുവിനേയും ഒരു കറുത്ത കൊടിയും കൃഷ്ണന്‍ പാണ്ഡവര്‍ക്ക് നല്‍കി. ‘ഇതുമായി യാത്ര ചെയ്യുക. പശുവിന്റേയും കൊടിയുടേയും നിറം വെളുപ്പായി മാറുന്ന ദിവസം നിങ്ങള്‍ പാപത്തില്‍ നിന്നും മോചിതരാകും.’ കൃഷ്ണന്‍ പാണ്ഡവരോടു പറഞ്ഞു. കൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരം പാണ്ഡവര്‍ യാത്രയാരംഭിച്ചു. ദിവസങ്ങളോളം പല നാടുകളിലൂടെ സഞ്ചരിച്ച് പാണ്ഡവര്‍ ഭാവ്‌നഗറിലെ കൊലിയാക് എന്ന സ്ഥലത്തെത്തി. പൊടുന്നനെ അവിടെ വെച്ച് പശുവിന്റെയും കൊടിയുടെയും നിറം വെളുത്തതായി മാറി. പാപത്തില്‍ നിന്നും മുക്തിനേടിയ പാണ്ഡവര്‍ അവിടെ കടല്‍ത്തീരത്ത് ശിവാരാധനയും ആരംഭിച്ചു എന്നാണ് ഐതിഹ്യം.

പാണ്ഡവരുടെ സ്മരണയ്‌ക്കായി ഇപ്പോള്‍ ഇവിടെ അഞ്ച് ശിവലിംഗങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. എത്ര വെള്ളപ്പൊക്കവും കൊടുങ്കാറ്റും കടല്‍ക്ഷോഭവും ഉണ്ടായിട്ടും ഇത്രയും വര്‍ഷങ്ങളായി ഈ ശിലാ ക്ഷേത്രത്തിന്റെ 20 അടിയധികം ഉയരമുള്ള കൊടിമരത്തിന് യാതൊരു കേടു പാടും സംഭവിച്ചിട്ടില്ല എന്നതും വിശ്വാസികളെ ഇവിടേക്കാകര്‍ഷിക്കുന്നു. ആയിരക്കണക്കിന് സഞ്ചാരികളാണ് ദിനം പ്രതി ഇവിടെയെത്തുന്നത്.

Tags: Devotionaltemple in sea
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കൃഷ്ണസ്പര്‍ശം: നന്ദി അന്ധമായ അനുസരണയല്ല

Samskriti

ആലോചനാമൃതം: ഈശ്വരാന്വേഷണമാണ് ഏറെ മഹത്ത്വമാര്‍ന്നത്

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Samskriti

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

Samskriti

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

പുതിയ വാര്‍ത്തകള്‍

തിരുവാഭരണ പരിപാലന സുരക്ഷയ്‌ക്ക് സമഗ്രസംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി

അന്വേഷണം ഒത്തുകളി; നീക്കം പിണറായിയെ രക്ഷിക്കാന്‍

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

ജപ്പാന്റെ E10 സീരീസ് ട്രെയിനുകളുടെ വേഗത; 2030-ഓടെ അടുത്ത തലമുറ ബുള്ളറ്റ് ട്രെയിനുകൾ തദ്ദേശീയമായി നിര്‍മിക്കാൻ ഭാരതം

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

മുഖ്യമന്ത്രിയുടെ വിമാനയാത്ര; സ്‌പോണ്‍സറെ വെളിപ്പെടുത്താത്തത് ദുരൂഹം

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.