Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗംഗാ നദിയില്‍ ബോട്ടുകളില്‍ ചിക്കന്‍ ബിരിയാണിയോടെ ഇഫ്താർ വിരുന്ന്;അതിന് ശേഷം ചിക്കന്‍ അവശിഷ്ടങ്ങള്‍ ഗംഗയിലേക്ക് വലിച്ചെറിഞ്ഞു

ഗംഗാ നദിയില്‍ ബോട്ടുകളില്‍ ചിക്കന്‍ ബിരിയാണി വിളമ്പി ഇഫ്താർ വിരുന്ന്. ബിരിയാണി കഴിച്ച ശേഷം ചിക്കന്‍ അവശിഷ്ടങ്ങളെല്ലാം പുഴയിലേക്ക് വിലച്ചെറിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2026, 12:58 am IST
inIndia
ഗംഗാ നദിയില്‍ ബോട്ടുകളില്‍ ചിക്കന്‍ ബിരിയാണി വിളമ്പി ഇഫ്താർ വിരുന്ന്

ഗംഗാ നദിയില്‍ ബോട്ടുകളില്‍ ചിക്കന്‍ ബിരിയാണി വിളമ്പി ഇഫ്താർ വിരുന്ന്

ലഖ്നൗ: ഗംഗാ നദിയില്‍ ബോട്ടുകളില്‍ ചിക്കന്‍ ബിരിയാണി വിളമ്പി ഇഫ്താർ വിരുന്ന്. ബിരിയാണി കഴിച്ച ശേഷം ചിക്കന്‍ അവശിഷ്ടങ്ങളെല്ലാം പുഴയിലേക്ക് വിലച്ചെറിഞ്ഞു. കഴിഞ്ഞ ഞായറാഴ്ചയാണ് ഏതാനും യുവാക്കള്‍ ബോട്ടില്‍ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചത്. സോഷ്യല്‍ മീഡിയ റീലുകള്‍ക്കായി ഇതിന്റെ ദൃശ്യങ്ങളും മൊബൈല്‍ ഫോണുകളില്‍ പകർത്തിയിരുന്നു. ഇതില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്.

യുവാക്കളുടെ ഉദ്ദേശ്യത്തെക്കുറിച്ച്‌ അന്വേഷിച്ചു വരികയാണെന്നും ചോദ്യം ചെയ്യല്‍ നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. യുവാക്കള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും എസിപി പറഞ്ഞു.

ഇഫ്താര്‍ വിരുന്ന സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് വാരണാസിയില്‍ ചൊവ്വാഴ്ച 14 യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. നദിയില്‍ വെച്ച്‌ ചിക്കൻ ബിരിയാണി കഴിക്കുകയും അവശിഷ്ടങ്ങള്‍ ഗംഗയിലേക്ക് എറിയുകയും ചെയ്തതിനാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോയുടെ അടിസ്ഥാനത്തിലാണ് നടപടി. വാരണാസി അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ വിജയ് പ്രതാപ് സിംഗ് അറിയിച്ചു. പിടിയിലായവർ എല്ലാവരും 20 വയസ്സിന് താഴെയുള്ളവരാണ്. നഗരത്തിലെ സാരി കടകളില്‍ ജോലി ചെയ്യുന്ന പ്രാദേശിക താമസക്കാരാണ് ഇവരെന്നും പൊലീസ് പറഞ്ഞു.

ഭാരതീയ ജനതാ യുവമോർച്ച ജില്ലാ പ്രസിഡന്‍റ് രജത് ജയ്‌സ്വാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ബിഎൻഎസ് സെക്ഷൻ 298 (ആരാധനാലയങ്ങളെ അപമാനിക്കല്‍), 299 (മതവികാരം വ്രണപ്പെടുത്താൻ മനഃപൂർവ്വം നടത്തുന്ന പ്രവൃത്തികള്‍), 196 (വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളർത്തല്‍), 270 (പൊതുജനശല്യം), 223 എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കൂടാതെ ജല മലിനീകരണ നിരോധന നിയമത്തിലെ വകുപ്പുകളും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്.

 

Tags: IftarLatest newsiftar partyGanga river iftanIftar on river gangariver ganges boat
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

India

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)
India

സ്വസ്ഥ ബംഗാള്‍, സമൃദ്ധി ബംഗാള്‍….അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് ലെസ് സൗജന്യ ചികിത്സ, ഇത് മോദിയുടെ സ്വപ്നമെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍

India

കാട്ടില്‍ തോക്കുപിടിച്ച നക്സലുകളല്ല, ബുദ്ധിജീവികളായ നക്സലുകളെയാണ് കൂടുതല്‍ പേടിക്കേണ്ടതെന്ന് മോദി; രാജ്ദീപ് സര്‍ദേശായിക്ക് കൊണ്ടോ?

India

സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ ജെന്‍സീയെ ചേര്‍ത്തുപിടിച്ച് മോദി..ഒരു കോടി ജെന്‍സീക്ക് എഐ പരിശീലനം, ഫ്രീ എന്‍ട്രന്‍സ് കോച്ചിംഗ്

പുതിയ വാര്‍ത്തകള്‍

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

‘ദാമു’വിലൂടെ ശ്രദ്‌ധേയനായ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍ അന്തരിച്ചു

അത്തം ഘോഷയാത്രയുടെ ഭാഗമായി നടന്ന നിശ്ചല ദൃശ്യ മത്സരത്തില്‍ പാഞ്ചാലി വസ്ത്രാക്ഷേപത്തിന് ഒന്നാം സമ്മാനം

പാണക്കാട് മുതല്‍ യാസിന്‍ മാലിക്ക് വരെയാണ് കോണ്‍ഗ്രസിന്റെ നയങ്ങള്‍ തീരുമാനിക്കുന്നത് : യുവരാജ് ഗോകുൽ

ഇറാന് എക്കാലവും യുദ്ധവുമായി ജീവിക്കാന്‍ കഴിയില്ല: മുന്നറിയിപ്പുമായി മുന്‍ പ്രസിഡന്റ് മുഹമ്മദ് ഖതാമി

‘ അതെ ഞാൻ കാഫിറാണ് , എന്റെ അച്ഛൻ ഹിന്ദുവായിരുന്നു ‘ ; ക്ഷേത്രത്തിൽ വഴിപാട് നടത്തിയതിന് അധിക്ഷേപിച്ച ഇസ്ലാമിസ്റ്റുകൾക്ക് മറുപടിയുമായി ഫാരിയ അബ്ദുള്ള

വന്ദേമാതരം തടസപ്പെടുത്തിയ സോണിയ ഗാന്ധിക്കെതിരെ ദല്‍ഹി, കര്‍ണാടക പൊലീസ് സ്‌റ്റേഷനുകളില്‍ പരാതികള്‍

കര്‍ത്തേടം റൂറല്‍ സഹകരണ ബാങ്കില്‍ 89 ലക്ഷത്തിന്റെ സ്വര്‍ണ തിരിമറി, അപ്രൈസര്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.