
തിരുവനന്തപുരം: കെപിസിസി സെക്രട്ടറി തൊടിയൂര്‍ രാമചന്ദ്രന്‍ ബിജെപിയില്‍ . കരുനാഗപ്പള്ളി യുഡിഎഫ് ചെയര്‍മാന്‍ ആയിരുന്നു ഇദ്ദേഹം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അംഗത്വം നല്‍കി.
കാര്‍ഡിയോളജിസ്റ്റ് ഡോ പ്രതാപ് കുമാര്‍, കോവളം സിപിഎം മുന്‍ ഏരിയ കമ്മിറ്റിയംഗം എന്‍ എ റഷീദ് എന്നിവരും ബിജെപിയില്‍ അംഗത്വമെടുത്തു.
സി പി ഐയില്‍ നിന്ന് പുറത്തു പോയ സി സി മുകുന്ദന്‍ എം എല്‍ എയും ബിജെപിയില്‍ ചേര്‍ന്നു.ഉച്ചയ്‌ക്ക് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസ് ആയ നമോ ഭവനില്‍ എത്തി അംഗത്വം സ്വീകരിച്ചു. കോണ്‍ഗ്രസ് കൈവിട്ടതോടെ മുകുന്ദന്‍ ബിജെപി നേതാക്കളുമായി ബന്ധപ്പെടുകയായിരുന്നു.