Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിജെപി-എൻഡിഎ ഇന്ന് പ്രഖ്യാപിക്കും; സ്ഥാനാർത്ഥിത്തർക്കത്തിൽ യുഡിഎഫ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2026, 10:24 am IST
in Kerala, News

മാറ്റം 2026: തെരഞ്ഞെടുപ്പ് വിശേഷങ്ങൾ/സ്ഥാനാർത്ഥികൾ

തിരുവനന്തപുരം: ആകെ 24 ദിവസമേ ഇനിയുള്ളു. സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് വോട്ടുചോദിക്കാൻ ഇന്നെങ്കിലും തുടങ്ങിയില്ലെങ്കിൽ അറിയാവുന്നത് എഴുതാൻ സമയം കിട്ടിയില്ലെന്ന് പരീക്ഷ കഴിഞ്ഞിറങ്ങിയ പറയുന്ന വിദ്യാർത്ഥികളുടെ കാര്യം പോലെയാകും.
സിപിഎം ആദ്യം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ഞങ്ങൾ തയാറെന്ന് പ്രഖ്യാപിച്ചെങ്കിലും പാർട്ടിയും എൽഡിഎഫും ഇക്കാലത്തിനിടെ നേരിട്ടിട്ടില്ലാത്ത സകല വെല്ലുവിളികളും നേരിടുകയാണ്. പാർട്ടിക്കുള്ളിൽ പ്രവർത്തകർക്കും പാർട്ടിയോടും സർക്കാരിനോടും പൊതുജനങ്ങൾക്കുമുള്ള അമർഷം എതിർവോട്ടായി മാറാതിരിക്കാനുള്ള തത്രപ്പാടുകളാണ് സിപിഎം കാട്ടിക്കൂട്ടുന്നതെല്ലാം. എന്നാൽ, ഇന്നലെ പാർട്ടിയുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചപ്പോൾ പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ മത്സരിച്ച് ജയിച്ച തളിപ്പറമ്പ് മണ്ഡലത്തിൽ ഭാര്യ പി.കെ. ശ്യാമളയെ മത്സരിപ്പിക്കാൻ തീരുമാനിച്ചതാണ് ഏറ്റവും പുതിയ ആക്ഷേപവും ആരോപണവും.
എൽഡിഎഫിലെ മറ്റ് ഘടകകക്ഷികൾ സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. മുഖ്യ ഘടകകക്ഷിയായ സിപിഐക്ക് അവരുടെ ശക്തികേന്ദ്രമായി പറയപ്പെടുന്ന തൃശൂരിൽ, പ്രത്യേകിച്ച് നാട്ടികയിൽ ഉണ്ടായിരിക്കുന്ന വെല്ലുവിളിയാണ് ഏറെ പരസ്യമായിരിക്കുന്നത്.
ബിജെപി-എൻഡിഎ സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. എൻഡിഎ ഘടകകക്ഷിയായ ട്വന്റി 20 പാർട്ടി ഒരു സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് തുടക്കമിട്ടു. സ്ഥാനാർത്ഥിക്കാര്യത്തിൽ തീരുമാനമായി ചില സ്ഥാനാർത്ഥികൾ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. പാർട്ടിയുടെ പ്രകടന പത്രികയുടെ അടിസ്ഥാന വിഷയങ്ങളും അവർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് സ്ഥാനാർത്ഥി പ്രഖ്യാപനവും വരുന്നതോടെ എൻഡിഎ പൂർണ്ണമായും പ്രചാരണത്തിലിറങ്ങും.
യുഡിഎഫിലാണ് ഏറ്റവും പ്രശ്‌നങ്ങൾ. മുന്നണിയിലെ സീറ്റുവിഭജനം പോലും ഇനിയും തർക്കം തീർന്ന് പൂർത്തിയായിട്ടില്ല. അസ്വസ്ഥതകൾ തുടരുകയാണ്. മുന്നണി നയിക്കേണ്ട കോൺഗ്രസ്സിലാണ് വലിയ വിഷയങ്ങൾ. സ്ഥാനാർത്ഥി പ്രഖ്യാപനം രണ്ടു ദിവസംകൂടി നീണ്ടേക്കുമെന്നാണ് കോൺഗ്രസ് പാർട്ടിയിലെ ഉന്നതർതന്നെ സൂചന നൽകുന്നത്. തർക്കം രൂക്ഷമാണ്. ഘടകകക്ഷികൾ പലരും വിട്ടുവീഴ്ചകൾക്ക് തയാറായിട്ടുണ്ടെങ്കിലും മുതിർന്ന കോൺഗ്രസ് നേതാക്കളുടെ നിർബന്ധങ്ങളും പാർട്ടിഭാരവാഹികളുടെ പിടിവാശികളുമാണ് പ്രശ്‌നങ്ങൾക്ക് പരിഹാരം നീട്ടിക്കൊണ്ടു പോകുന്നത്.

 

Tags: bjpNDALDFUDFcandidates#Election2026
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

Kerala

പിണറായി വിജയനും ഭാര്യ കമലയ്‌ക്കും കൂടി ഒരു കോടിയിലേറെ രൂപയുടെ നിക്ഷേപം, പിണറായിക്ക് 78 സെന്റ് സ്ഥലം

കുമ്മനം രാജശേഖരന്‍, ബി.ഗോപാലകൃഷ്ണന്‍, സി സി മുകുന്ദൻ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കുമ്മനം രാജശേഖരന്‍ ആറന്‍മുളയില്‍, ഗുരുവായൂര്‍ ബി. ഗോപാലകൃഷ്ണന്‍ ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രമുഖര്‍

News

ഇനിയും കൂടുതൽ പേർ ബിജെപിയിലേക്ക് വരും: രാജീവ് ചന്ദ്ര ശേഖർ

Kerala

എൻഡിഎയിലേക്ക് കൂടുതൽ ഘടക കക്ഷികൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.