കോഴഞ്ചേരി: ശബരിമല സ്ത്രീപ്രവേശനത്തില്‍ മുന്‍നിലപാട് തിരുത്തിയില്ലെങ്കില്‍ പത്തനംതിട്ട ജില്ലയില്‍ അടക്കം തിരിച്ചടിയുണ്ടാകുമെന്ന് എല്‍ഡിഎഫ് ജില്ലാ നേതൃയോഗത്തില്‍ ആശങ്ക. തെരഞ്ഞെടുപ്പിന് മുമ്പ് നടന്ന മണ്ഡലം കണ്‍വീനര്‍മാരുടെ സംയുക്തയോഗത്തിലാണ് നേതാക്കള്‍ ആശങ്ക പങ്കുവെച്ചത്.
സിപിഎം ജില്ലാ സെക്രട്ടറി അടക്കമുള്ള പാര്‍ട്ടി നേതാക്കളും യോഗത്തില്‍ ഉണ്ടായിരുന്നു. ജില്ലയിലെ പ്രദേശിക പ്രതിസന്ധികള്‍ക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് പരിഹാരം ഉണ്ടാക്കണം. അഞ്ച് മണ്ഡലങ്ങളിലും മുമ്പ് ഉണ്ടായിരുന്ന സ്വാധീനം ഇന്നില്ല. പുരോഗമന നിലപാട് എന്ന പേരിലായിരുന്നു യുവതീപ്രവേശനത്തെ അനുകൂലിച്ച് സര്‍ക്കാറും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ബോര്‍ഡും സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. എന്നാല്‍ അന്നുമുതല്‍ വമ്പന്‍ തിരിച്ചടിയാണ് നേതൃത്വത്തിന് ഉണ്ടായികൊണ്ടിരിക്കുന്നത്.
പുതിയ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാറിനോട് നിലപാട് അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചതോടെയാണ് വിഷയം വീണ്ടും ചര്‍ച്ചയാകുന്നത്. തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ പഴയ പുരോഗമന നിലപാട് സര്‍ക്കാര്‍ ഉപേക്ഷിക്കം എന്നതാണ് ജില്ലയിലെ എല്‍ഡിഎഫ് നേതൃത്വത്തിന്റെ നിലപാട്.
















