ന്യൂദൽഹി : ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്‌ക്കെതിരായ അവിശ്വാസ പ്രമേയത്തിന് മറുപടി നൽകിക്കൊണ്ട് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു. പാർട്ടി വ്യത്യാസമില്ലാതെ ബിർളയ്‌ക്ക് വളരെയധികം സൗഹൃദവും പിന്തുണയും ഉണ്ടെന്നും അതിനാൽ നിരവധി പ്രതിപക്ഷ അംഗങ്ങൾ അദ്ദേഹത്തിനെതിരായ പ്രമേയത്തെ നിരസിക്കുന്നുണ്ട്. എന്നാൽ രാഷ്‌ട്രീയ നിർബന്ധങ്ങൾ കാരണം പ്രമേയത്തെ പിന്തുണയ്‌ക്കാൻ നിർബന്ധിതരാകുന്നുവെന്നും റിജിജു പറഞ്ഞു.
ഏകദേശം 50 പ്രതിപക്ഷ എംപിമാർ തന്നെ കണ്ട് പ്രമേയത്തെ എതിർക്കുന്നുണ്ടെന്നും എന്നാൽ അവരുടെ രാഷ്‌ട്രീയ നിർബന്ധങ്ങൾ കാരണം അതിനെ പിന്തുണയ്‌ക്കുന്നുണ്ടെന്നും റിജിജു സഭയെ അറിയിച്ചു.
ഓം ബിർളയെ നീക്കം ചെയ്യാനുള്ള പ്രമേയം കൊണ്ടുവന്നതിന് പ്രതിപക്ഷത്തെ കൂടുതൽ ആക്രമിച്ച റിജിജു തന്റെ ഭരണകാലത്ത് നേടിയ പ്രധാന നേട്ടങ്ങളെയും മാറ്റങ്ങളെയും കുറിച്ച് സഭയെ അറിയിച്ചു. പേപ്പർ വർക്കുകളിൽ നിന്ന് ഒഴിവാക്കിയതിനും സഭയെ ഡിജിറ്റൽ പാർലമെന്റാക്കി മാറ്റിയതിനും ബിർളയെ അദ്ദേഹം പ്രശംസിച്ചു.
















