കൊല്ലം: ശബരിമല സ്വർണക്കൊള്ളക്കേസില്‍ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ അംഗം എൻ.വിജയകുമാറിന് ജാമ്യമില്ല. ജാമ്യഹർജി കൊല്ലം വിജിലൻസ് കോടതി തള്ളി. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി സമർപ്പിച്ച രണ്ടു ഹർജികളും കോടതി തള്ളി. കട്ടിളപ്പാളി കേസ്, ദ്വാരപാലക ശില്‍പ പാളികേസെ എന്നിവയിലാണ് വിജയകുമാർ പ്രതിയായിരിക്കുന്നത്.
2025 ഡിസംബർ 29നാണ് പ്രത്യേക അന്വേഷണ സംഘം വിജയകുമാറിനെ അറസ്റ്റ് ചെയ്തത്. കേസില്‍ അറസ്റ്റിലായ എട്ടു പ്രതികള്‍ നിലവില്‍ ജാമ്യം നേടിയിട്ടുണ്ട്.എ. പത്മകുമാർ പ്രസിഡന്‍റായിരുന്ന കാലത്തെ ബോർഡിലെ അംഗമായിരുന്നു വിജയകുമാർ. പത്മകുമാറിന്റെ നിർദേശ പ്രകാരമാണ് രേഖകളില്‍ ഒപ്പിട്ട് നല്‍കിയതെന്നാണ് വിജയകുമാറിന്റെ മൊഴി.
















