Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഐശ്വര്യ രജനികാന്ത്- ജയ്- സുരാജ് വെഞ്ഞാറമൂട് ചിത്രം “ടെക്‌സ്‌ല” ലോഞ്ച് ; നിർമ്മാണം കണ്ണൻ രവി പ്രൊഡക്ഷൻസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2026, 05:01 pm IST
in Entertainment

കണ്ണൻ രവി ഗ്രൂപ്പിന്റെ കണ്ണൻ രവി പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഒൻപതാമത് ചിത്രമായ “ടെക്‌സ്‌ല” യുടെ ലോഞ്ച് മാർച്ച് ആറിന് ചെന്നൈയിൽ വെച്ച് നടന്നു. ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയ്, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. കണ്ണൻ രവി നിർമ്മിക്കുന്ന ചിത്രത്തിന്റെ സഹനിർമ്മാണം ദീപക് രവിയാണ്. യുവാൻ ശങ്ക രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

ആനന്ദ് രാജ്, ജി എം സുന്ദർ, ജോർജ് മരിയൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നേരത്തെ പുറത്തു വന്ന ചിത്രത്തിന്റെ ടൈറ്റിൽ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചെന്നൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വെച്ച് നടന്ന ലോഞ്ച് ചടങ്ങിൽ നാം തമിഴർ കച്ചി ചീഫ് കോർഡിനേറ്റർ സീമാൻ, ലതാ രജനീകാന്ത്, മുതിർന്ന നിർമ്മാതാവ് R.B. ചൗധരി, പ്രശസ്ത സംവിധായകൻ ബാല എന്നിവർ പ്രത്യേക അതിഥികളായി പങ്കെടുത്തു. തമിഴ് ചലച്ചിത്ര രംഗത്തു നിന്നുള്ള നിരവധി പ്രമുഖ നിർമ്മാതാക്കൾ, അഭിനേതാക്കൾ, സാങ്കേതിക വിദഗ്ധർ, വിതരണക്കാർ എന്നിവരുടെ സാന്നിധ്യവും ചടങ്ങിൽ ഉണ്ടായിരുന്നു.

ഈ ചിത്രത്തിലൂടെ, തമിഴ്നാട്ടിലെ സൂപ്പർസ്റ്റാറിന്റെ കുടുംബവുമായി സഹകരിക്കുന്നതിൽ താൻ അഭിമാനിക്കുന്നു എന്നും, തന്റെ യാത്രയുടെ തുടക്കത്തിൽ തന്നെ അത്തരമൊരു അവസരം ലഭിച്ചുവെന്നത് ഒരു അനുഗ്രഹമായി കണക്കാക്കുന്നു എന്നും നിർമ്മാതാവ് കണ്ണൻ രവി പറഞ്ഞു. മികച്ച കലാകാരനും പ്രിയപ്പെട്ട സുഹൃത്തുമായ സുരാജ് വെഞ്ഞാറമൂടിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷവും അദ്ദേഹം വ്യക്തമാക്കി. ഇത് ദീർഘവും അർത്ഥവത്തായതുമായ ഒരു യാത്രയുടെ തുടക്കം മാത്രമാണെന്ന് താൻ വിശ്വസിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നാം തമിഴർ കച്ചിയുടെ ചീഫ് കോർഡിനേറ്റർ സീമാൻ , സംവിധായകൻ ബാല, നിർമ്മാതാവ് R.B. ചൗധരി, നടൻ സമുദ്രക്കനി, എന്നിവരും ഐശ്വര്യ രജനികാന്ത്, നിർമ്മാതാവ് കണ്ണൻ രവി, ജയ്, സുരാജ് ഉൾപ്പെടെയുള്ള ചിത്രത്തിലെ താരങ്ങൾ, സംഗീത സംവിധായകൻ യുവാൻ ശങ്കർ രാജ എന്നിവർക്കെല്ലാം ആശംസകൾ നേർന്നു കൊണ്ട് ചടങ്ങിൽ സംസാരിച്ചു. ഗുണനിലവാരമുള്ള സിനിമ നിർമ്മിക്കാൻ ഉള്ള കണ്ണൻ രവിയുടെ ശ്രമത്തെ ഏവരും എടുത്തു പറഞ്ഞു തന്നെ അഭിനന്ദിച്ചു.

 

ഈ ചിത്രത്തിന്റെ കഥയും അതിൽ താൻ അവതരിപ്പിക്കുന്ന കഥാപാത്രവും അങ്ങേയറ്റം ആകർഷകമാണ് എന്ന് നടൻ സുരാജ് വെഞ്ഞാറമ്മൂട് പറഞ്ഞു. ഈ പ്രോജക്റ്റിൽ സംവിധായകയായ ഐശ്വര്യ രജനികാന്തിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ താൻ ശരിക്കും സന്തുഷ്ടനാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ എത്തിച്ചേർന്ന എല്ലാവർക്കും, ഈ പ്രോജക്ടിന്റെ ഭാഗമായ എല്ലാ അഭിനേതാക്കൾക്കും സാങ്കേതിക വിദഗ്ധർക്കും ആശംസകൾ നേർന്ന സംവിധായിക ഐശ്വര്യ രജനികാന്ത്, ഈ ടീമിന്റെ കൂട്ടായ കഴിവും അർപ്പണബോധവും ഉപയോഗിച്ച്, ഈ ചിത്രം അവിസ്മരണീയമായ വിജയമാക്കി മാറ്റാൻ അങ്ങേയറ്റം ആത്മാർത്ഥതയോടും ആത്മവിശ്വാസത്തോടും കൂടി പ്രവർത്തിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണ് എന്നും പറഞ്ഞു. തന്നിൽ വിശ്വാസം അർപ്പിച്ചതിനും ഈ സിനിമയുടെ ഭാഗമാകാൻ തനിക്ക് അവസരം നൽകിയതിനും സംവിധായകയായ ഐശ്വര്യ രജനീകാന്തിന് ആത്മാർത്ഥമായ നന്ദി അറിയിക്കുന്നതായി നടൻ ജയ് പറഞ്ഞു.

നൊസ്റ്റാൾജിയ പകരുന്ന മുഹൂർത്തങ്ങൾ ഏറെ നിറഞ്ഞ ഒരു ഫീൽ ഗുഡ് ഡ്രാമയാണ് ചിത്രമെന്ന സൂചനയാണ് ഇതിന്റെ ടൈറ്റിൽ ടീസർ നൽകുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വിടും. ഇതിനോടകം നാല് ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള ഐശ്വര്യ രജനികാന്ത് ഒരുക്കാൻ പോകുന്ന അഞ്ചാം ചിത്രമാണ് “ടെക്‌സ്‌ല”. ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത് യു വൺ റെക്കോർഡ്‌സ് ആണ്. ധനുഷ് നായകനായ 3 , ഗൗതം കാർത്തിക് നായകനായ വെയ് രാജ വെയ്, സിനിമാ വീരൻ എന്ന് പേരുള്ള ഡോക്യുമെന്ററി ചിത്രം, രജനികാന്ത്, വിഷ്ണു വിശാൽ, വിക്രാന്ത് എന്നിവർ വേഷമിട്ട ലാൽ സലാം എന്നീ ചിത്രങ്ങൾ ആണ് ഐശ്വര്യ രജനികാന്ത് നേരത്തെ ഒരുക്കിയിട്ടുള്ളത്.

അടുത്തിടെ സൂപ്പർ ഹിറ്റായ ജീവ – നിതീഷ് സഹദേവ് ചിത്രം ‘തലൈവർ തമ്പി തലൈമയിൽ’ നിർമ്മിച്ചതും കണ്ണൻ രവി ആയിരുന്നു. ഈ ചിത്രം കൂടാതെ, രാവണകൂട്ടം എന്ന ചിത്രവും നിർമ്മിച്ചിട്ടുള്ള കണ്ണൻ രവി പ്രൊഡക്ഷൻസിന്റെ ഇനി വരാനുള്ള ചിത്രങ്ങൾ ബാംഗ് ബാംഗ്, ജീവ 46 , ബോസ് വെങ്കട് ചിത്രം, ഗൗതം കാർത്തിക് ചിത്രം, ഉമാപതി രാമയ്യ ചിത്രം എന്നിവയാണ്. ഹെഡ് ഓഫ് ഓപ്പറേഷൻസ്- ശ്രീനാഥ് വിശ്വനാഥൻ, മാർക്കറ്റിങ് ആൻഡ് പ്രമോഷൻസ് – ഡിഇസി, പിആർഒ- ശബരി

Tags: Suraj Venjaramoodutamil movieAishwaryaa Rajinikanth
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

Entertainment

വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും

New Release

ഇത് ജെല്ലിക്കെട്ടല്ല: പക്കാ തമിഴ്നാട് വടവഞ്ചിരട്ടിലെ കാള കഥ; പ്രേക്ഷക പ്രശംസകളുമായി “വടo” പ്രദർശനം തുടരുന്നു

Entertainment

കെൻ കരുണാസ് ചിത്രം “യൂത്ത്” ട്രെയ്‌ലർ പുറത്ത്; ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

Entertainment

സന്താനം നായകനായ “സാന്റാ 20” ആരംഭിച്ചു; നിർമ്മാണം വീനസ് ഇൻഫോടെയ്ൻമെന്റ്, കെ 7 സ്റ്റുഡിയോ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.