Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ആർ എസ് ദുരൈ സെന്തിൽകുമാർ- ലെജൻഡ് ശരവണൻ ചിത്രം “ലീഡർ” ടീസർ പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2026, 06:45 pm IST
in Entertainment

ലെജൻഡ് ശരവണൻ ടൈറ്റിൽ റോളിൽ എത്തുന്ന ‘ലീഡർ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. വ്യാഴാഴ്ച ചെന്നൈയിലെ കമല തിയേറ്ററിൽ നടന്ന ഗംഭീര പരിപാടിയിൽ, ചിത്രത്തിന്റെ അണിയറപ്രവർത്തകരുടെയും ആരാധകരുടെയും സാന്നിധ്യത്തിൽ ആണ് ടീസർ ഔദ്യോഗികമായി പുറത്തു വിട്ടത്. പ്രശസ്ത സംവിധായകൻ, ആർ. എസ്. ദുരൈ സെന്തിൽകുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രം, ലെജൻഡ് ശരവണ സ്റ്റോർസ് പ്രൊഡക്ഷൻസ് ആണ് വമ്പൻ കാൻവാസിൽ നിർമ്മിക്കുന്നത്. ഏപ്രിൽ മാസത്തിൽ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം പാൻ-ഇന്ത്യൻ റിലീസായി തീയേറ്ററുകളിലെത്തും.

ചിത്രത്തിന്റെ ടീസറിന് സമൂഹ മാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒരു മിനിറ്റും 21 സെക്കൻഡും ദൈർഘ്യമുള്ള ടീസർ, മാസ്സ് ആക്ഷൻ നിറഞ്ഞ ചിത്രത്തിന്റെ ലോകത്തേക്കാണ് പ്രേക്ഷകരെ കൊണ്ട് പോകുന്നത്. മകളെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുന്ന ഒരു പിതാവിന്റെ, ശ്രദ്ധേയമായ ഒരു പുതിയ അവതാരത്തിലാണ് ലെജൻഡ് ശരവണനെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. വമ്പൻ ദൃശ്യങ്ങൾ, ഗംഭീര ആക്ഷൻ സീക്വൻസുകൾ, വൈകാരിക ആവേശം നിറഞ്ഞ നിമിഷങ്ങൾ എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ടീസർ സൂചിപ്പിക്കുന്നു.

ലെജൻഡ് ശരവണന്റെ ഗംഭീര ആക്ഷൻ സീക്വൻസുകൾ ഇതിനോടകം തന്നെ ആരാധകർക്കിടയിൽ ചർച്ചാവിഷയമായി മാറുകയും, വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വ്യാപകമായ പ്രശംസ നേടുകയും ചെയ്തിട്ടുണ്ട്. ‘ലീഡർ’ ഒരു ആക്ഷൻ സിനിമ മാത്രമല്ല, അസാധാരണമായ സാഹചര്യങ്ങളിൽ കഴിയുന്ന ഒരു സാധാരണക്കാരന്റെ വൈകാരിക യാത്രയാണ് എന്നും, തന്റെ കുട്ടിയെ സംരക്ഷിക്കാനുള്ള ഒരു പിതാവിന്റെ അശ്രാന്തമായ നിശ്ചയദാർഢ്യത്തെക്കുറിച്ചാണ് ചിത്രം സംസാരിക്കുന്നതെന്നും സംവിധായകൻ ആർ എസ് സെന്തിൽകുമാർ പറഞ്ഞു. ഇന്നത്തെ പ്രേക്ഷകരെ മനസ്സിൽ വച്ചുകൊണ്ട് ആവേശകരവും വൈകാരികവുമായ രീതിയിൽ തങ്ങൾ ഈ ചിത്രം രൂപകൽപ്പന ചെയ്തിട്ടുണ്ട് എന്നും കൂട്ടിച്ചേർത്ത അദ്ദേഹം, ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, ഗ്ലിമ്പ്സ്, ടീസർ എന്നിവക്ക് പ്രേക്ഷകർ നൽകിയ മികച്ച പ്രതികരണത്തിന് നന്ദി പറയുകയും ചെയ്തു.

 

ആകർഷകമായ എന്റർടെയ്നറുകൾ നൽകുന്നതിൽ പ്രശസ്തനായ ആർ എസ് സെന്തിൽകുമാർ, അധോലോകവും പോലീസ് സേനയും തമ്മിലുള്ള കടുത്ത പോരാട്ടത്തിൽ അകപ്പെടുന്ന ഒരു സാധാരണക്കാരനെ ചുറ്റിപ്പറ്റിയുള്ള ഒരു ഹൈ-വോൾട്ടേജ് ആക്ഷൻ ഡ്രാമയായി ‘ലീഡർ’ രൂപകൽപ്പന ചെയ്തിട്ടുണ്ട്. പ്രശസ്ത നടി പായൽ രജ്പുത് നായികയാകുന്ന ചിത്രത്തിൽ ഷാം, ആൻഡ്രിയ ജെറമിയ, ലാൽ, പ്രഭാകർ, അമൃത അയ്യർ, വി. ടി. വി ഗണേഷ് തുടങ്ങി നിരവധി താരങ്ങൾ പ്രധാന വേഷങ്ങളിലെത്തുന്നു. തൂത്തുക്കുടി, ജയ്‌പൂർ, ഊട്ടി, ജോർജിയ, ചെന്നൈ എന്നിവയുൾപ്പെടെ ഒന്നിലധികം സ്ഥലങ്ങളിൽ ചിത്രീകരിച്ച ചിത്രം ഏപ്രിലിൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും.

ജിബ്രാൻ വൈബോധയുടെ സംഗീതം, ഛായാഗ്രാഹകൻ എസ്. വെങ്കിടേഷ് പകർത്തിയ അതിശയകരമായ ദൃശ്യങ്ങൾ, പ്രദീപ് ഇ. രാഗവിന്റെ മികച്ച എഡിറ്റിംഗ്, മഹേഷ് മാത്യുവിന്റെ തീവ്രമായ ആക്ഷൻ സംവിധാനം എന്നിവയുള്ള ‘ലീഡർ’, ആക്ഷൻ, സസ്പെൻസ്, മാസ് ഘടകങ്ങൾ നിറഞ്ഞ ഒരു സമ്പൂർണ്ണ വാണിജ്യ വിനോദ ചിത്രമായാണ് എത്തുന്നത്. പിആർഒ- ശബരി

Tags: tamil movieteasure releselegend sharavanan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

Entertainment

വിജയ് ഇരുമ്പ് കൂട്ടിൽ, ഒപ്പമുള്ളവർ ചെയ്യുന്ന തെറ്റ്; വിവാദങ്ങൾക്കിടെ ചർച്ചയായി പിതാവിന്റെ വാക്ക്

Entertainment

യുവത്വത്തിന്റെ ആഘോഷം, ഗംഭീര പ്രതികരണം നേടി കെൻ കരുണാസ് ചിത്രം “യൂത്ത്”; ചിത്രം കേരളത്തിലെത്തിച്ചത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

Entertainment

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

Entertainment

വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.