ചെങ്ങന്നൂര്‍: എംഎല്‍എ സജിചെറിയാനെതിരെ കുറ്റപത്രം തയ്യാറാക്കുന്നതിനായുള്ള ബിജെപിയുടെ ഒപ്പു ശേഖരണം ആരംഭിച്ചു. ചെങ്ങനൂര്‍ നിയോജക മണ്ഡലത്തില്‍ ഒരു ലക്ഷം ഒപ്പു ശേഖരണം നടത്തി എംഎല്‍എ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും.
ബിജെപിയുടെ നേതൃത്വത്തില്‍ ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തിലെ 209 ബുത്തുകളിലും എല്ലാ ഭവനങ്ങളിലും മാര്‍ച്ച് 4 മുതല്‍ 7 വരെ സന്ദര്‍ശനം നടത്തിയാണ് ഒപ്പ് ശേഖരണം നടത്തുന്നത്. കഴിഞ്ഞ പത്തുവര്‍ഷം ചെങ്ങന്നൂരില്‍ അഴിമതിയും, കെടുകാര്യസ്ഥതയും, വികസന മുരടിപ്പും, യുവജനവഞ്ചനയുമാണ് ഉണ്ടായതെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.
ചെങ്ങന്നൂര്‍ നിയോജക മണ്ഡലം തല ഉദ്ഘാടനം ബിജെപി ജില്ല പ്രസിഡന്റ് സന്ദീപ് വാചസ്പതി നിര്‍വഹിച്ചു. മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്‌ക്കാട്, ജില്ല സെക്രട്ടറി ശ്രീരാജ് ശ്രീവിലാസം എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. മാന്നാര്‍ മണ്ഡലത്തിലെ മണ്ഡല തല ഉദ്ഘാടനം മാന്നാര്‍ പഞ്ചായത്തിലെ പതിനൊന്നാം ബൂത്തില്‍ റിട്ട. കോളേജ് പ്രിന്‍സിപ്പല്‍ രവീന്ദ്രനാഥന്‍ നായരുടെ വസതിയില്‍ എത്തി ആദ്യ ഒപ്പ് സ്വീകരിച്ച് കൊണ്ട് ബിജെപി ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതി നിര്‍വഹിച്ചു. മണ്ഡലം പ്രസിഡന്റ് സതീഷ് കൃഷ്ണന്‍, ജില്ലാ സെക്രട്ടറി ശ്രീരാജ് ശ്രീവിലാസം, വാര്‍ഡ് മെമ്പര്‍ ശിവകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
















