കൊച്ചി: ഉന്നതവിദ്യാഭ്യാസ അദ്ധ്യാപക സംഘം (യുവിഎഎസ്) സംസ്ഥാന അദ്ധ്യക്ഷനായി ഡോ. കെ.എന്‍. ഹരികൃഷ്ണ ശര്‍മ്മയെ തെരഞ്ഞെടുത്തു. കാലടി ശ്രീശങ്കര കോളജിലെ സംസ്‌കൃത വിഭാഗം അദ്ധ്യാപകനാണ്.
വാഴൂര്‍ എന്‍എസ്എസ് കോളജ് ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകന്‍ പി. ഗോപീകൃഷ്ണനാണ് ജനറല്‍ സെക്രട്ടറി. സംഘടനാ സെക്രട്ടറി പുനലൂര്‍ അയ്യങ്കാളി കോളജിലെ ഗണിതശാസ്ത്ര വിഭാഗം അദ്ധ്യാപകന്‍ സി.ജി. സുശാന്ത്. വെളിയനാട് ചിന്മയ വിദ്യാകേന്ദ്രത്തില്‍ നടന്ന അഭ്യാസവര്‍ഗിനെ തുടര്‍ന്നു ചേര്‍ന്ന സംസ്ഥാന സമിതിയിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.
രണ്ടു ദിവസങ്ങളിലായി നടന്ന അഭ്യാസവര്‍ഗില്‍ എബിആര്‍എസ്എം ദേശീയ സഹ സംഘടനാ സെക്രട്ടറി ഗുന്താ ലക്ഷ്മണന്‍, കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. മോഹനന്‍ കുന്നുമ്മേല്‍, കോയമ്പത്തൂര്‍ ഗാന്ധിഗ്രാം കേന്ദ്രസര്‍വകലശാല വൈസ് ചാന്‍സിലര്‍ ഡോ. പഞ്ചനാഥം, ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്ത സഹസമ്പര്‍ക്ക പ്രമുഖ് എം. ജയകുമാര്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളെ അധികരിച്ച് ക്ലാസുകളെടുത്തു. സംസ്ഥാനത്തെ വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നായി നൂറ്റി ഇരുപതോളം അധ്യാപകര്‍ അഭ്യാസവര്‍ഗില്‍ പങ്കെടുത്തു.










