Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹോര്‍മൂസ് അടച്ചാല്‍ എണ്ണവില കൂടും; ഏതാനും ദിവസം അടച്ചിട്ടാല്‍ പോലും ഗ്യാസ്, എണ്ണക്കടത്തിനെ ബാധിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2026, 07:19 am IST
inIndia, World

ടെഹ്‌റാന്‍: ഗള്‍ഫില്‍ സംഘര്‍ഷം ഉടലെടുത്താലുടന്‍ ലോകമെങ്ങും ആശങ്കയുണ്ടാക്കുന്ന ഒരു കാര്യമാണ് ‘എണ്ണയടക്കമുള്ള ചരക്കു കടത്തിനെ ബാധിക്കുമോ?’ചരക്ക് കടത്ത് അല്‍പം വൈകിയാല്‍ ഫലം വിലക്കയറ്റമാണ്, സാധനങ്ങളുടെ ദൗര്‍ലഭ്യമാണ്. എന്തെന്നാല്‍ ചരക്കു കടത്തിന്റെ സിരാകേന്ദ്രം, ധമനി എന്നൊക്കെ വിളിക്കുന്ന ഹോര്‍മൂസ് കടലിടുക്ക് അഥവാ സ്‌ട്രെയിറ്റ് ഓഫ് ഹോര്‍മൂസ് ഗള്‍ഫിലാണ്. കഴിഞ്ഞ ദിവസം ഇസ്രയേലും അമേരിക്കയും ചേര്‍ന്ന് ഇറാനെ ആക്രമിച്ചപ്പോള്‍ ഇറാന്‍ ആദ്യം ചെയ്തത് ഹോര്‍മൂസ് കടലിടുക്ക് അടക്കുകയായിരുന്നു.

പേര്‍ഷ്യന്‍, ഒമാന്‍ ഉള്‍ക്കടലുകള്‍ക്ക് ഇടയ്‌ക്കുള്ള വീതി കുറഞ്ഞ കടലിടുക്കാണ് ഹോര്‍മൂസ്. കടലിലെ ഇടനാഴിയെന്ന് വിളിക്കാം. ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായ ഇടനാഴി. വടക്ക് ഇറാന്‍. തെക്ക് ഒമാനും യുഎഇക്കും അവകാശമുള്ള മുസാന്റം ഉപദ്വീപ്. 167 കിലോമീറ്റര്‍ നീളവും 37 മുതല്‍ 97 വരെ കിലോമീറ്റര്‍ വീതിയുമുള്ള കടലിടനാഴി. 2023 മുതല്‍ 2025 വരെ ലോകത്തെ എല്‍എന്‍ജി (ദ്രവീകൃത പ്രകൃതി വാതകം) കടത്തിന്റെ 20 ശതമാനവും കപ്പല്‍ വഴിയുള്ള എണ്ണക്കടത്തിന്റെ 25 ശതമാനവും ഹോര്‍മൂസ് കടലിടുക്ക് വഴിയായിരുന്നു. ഇതില്‍ നിന്ന് ഈ ഇടനാഴിയുടെ പ്രാധാന്യം വ്യക്തമാകും. പലപ്പോഴും ഹോര്‍മൂസ് അടക്കുമെന്ന് ഇറാന്‍ ഭീഷണിപ്പെടുത്താറുണ്ടെങ്കിലും ദീര്‍ഘ കാലത്തേക്ക് അങ്ങനെയുണ്ടായിട്ടില്ല. ഇക്കുറി യുദ്ധം തുടങ്ങിയ സമയത്തു തന്നെ ഇറാന്‍ ഈ കടലിടുക്ക് അടച്ചുവെങ്കിലും അധിക നാള്‍ അടച്ചിടില്ലെന്നാണ് പൊതുപ്രതീക്ഷ. ഏതാനും ദിവസം അടച്ചിട്ടാല്‍ പോലും ഗ്യാസ്, എണ്ണക്കടത്തിനെ ബാധിക്കും.

അഹൂറ മാസ്ദ എന്ന പാഴ്‌സി, അഥവാ സൊരാസ്ട്രിയന്‍ ദൈവത്തിന്റെ പേരില്‍ നിന്നാണ് ഹോര്‍മൂസ് എന്ന പേര് ഉണ്ടായത്. പേരു വന്നതു സംബന്ധിച്ച് മറ്റു പല കഥകളും ഉണ്ട്. എഡി 309 മുതല്‍ 379 വരെ പേര്‍ഷ്യ ഭരിച്ച കിം ഷാപ്പൂര്‍ രണ്ടാമന്റെ അമ്മ ഇഫ്ര ഹോര്‍മിസിഡിന്റെ പേരില്‍ നിന്നാണ് ഹോര്‍മൂസ് ഉണ്ടായത് എന്നാണ് മറ്റൊന്ന്. രണ്ടു കിലോമീറ്റര്‍ വീതമുള്ള രണ്ട് ലെയിനുകള്‍ വഴിയാണ് കപ്പല്‍ ഗതാഗതം നിയന്ത്രിക്കുന്നത്. ഒരു ലെയിന്‍ ഒരുവശത്തേക്കും മറ്റേത് മറുവശത്തേക്കും. കപ്പലുകള്‍ കൂട്ടിയിടിക്കാതിരിക്കാനും മറ്റുമാണിത്. ഇറാന്റെയും ഒമാന്റെയും നിയന്ത്രണത്തിലുള്ള കടല്‍ വഴിയാണ് കപ്പലുകള്‍ ഇടനാഴിയില്‍ കടക്കുന്നത്. ഐക്യരാഷ്‌ട്രസഭയുടെ നിയമമാണ് ഇവിടുത്തെ കപ്പല്‍ ഗതാഗതം. ഇറാനും ഒമാനും തങ്ങളുടെ നിയന്ത്രണത്തിലുള്ള കടലിന്റെ വ്യാപ്തി പിന്നീട് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ചുരുക്കത്തില്‍ ഇവരുടെ നിയന്ത്രണത്തിലാണ് ഹോര്‍മൂസ് ഇടനാഴിയെന്ന് അര്‍ഥം. യുദ്ധക്കപ്പലുകള്‍ക്കും മുങ്ങിക്കപ്പലുകള്‍ക്കും ആണവോര്‍ജ്ജത്തില്‍ ചലിക്കുന്ന കപ്പലുകള്‍ക്കും ഇതിലെ കടന്നുപോകാന്‍ ഇറാനും ഒമാനും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. ഈ രാജ്യങ്ങളുടെ മുന്‍കൂര്‍ അനുമതിയും ഇതിന് വേണം. ദിവസം ശരാശരി 20 ഓളം എണ്ണ ടാങ്കറുകളാണ് ഇതിലെ കടന്നുപോകുന്നത്. 2018ല്‍ 21 ദശലക്ഷം ബാരല്‍ എണ്ണയാണ് ഒരു ദിവസം ഇതിലെ കടത്തിയിരുന്നത്.

ഇതിന്റെ വില ഏകദേശം 120 കോടി ഡോളര്‍. അതായത് 120 കോടി ഡോളറിന്റെ എണ്ണയാണ് ഒരു ദിവസം ഇതിലെ കടത്തിയിരുന്നത്. ഇപ്പോള്‍ ഇത് അതിലും എത്രയോ കൂടിയിരിക്കാം. ഒരു ദിവസം അടച്ചിട്ടാല്‍ എത്രയേറെ എണ്ണയുടെ കടത്താകും സ്തംഭിക്കുകയെന്നും എത്രയേറെ രൂപയുടെ നഷ്ടമാണ് രാജ്യങ്ങള്‍ക്ക് ഉണ്ടാവുകയെന്നും ചിന്തിക്കാന്‍ പോലും കഴിയില്ല. അടച്ച് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ തന്നെ പലയിടങ്ങളിലും എണ്ണ വില കുത്തനെ ഉയര്‍ന്നുകഴിഞ്ഞു. അസംസ്‌കൃത എണ്ണയുടെ വില പത്ത് ശതമാനം കൂടിയെന്നാണ് ബിബിസിയുടെ റിപ്പോര്‍ട്ട്.

Tags: Iran-Israel wargas and oil tradehormuz strait
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാനുമായി കപ്പല്‍ ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള കരട് രേഖയില്‍ ധാരണയിലെത്തി ഒമാൻ: അമേരിക്ക നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ ഹോര്‍മുസ് അടച്ചിടും

World

ഹോർമുസിൽ നിന്ന് മൈനുകൾ നീക്കം ചെയ്തു , ഇറാന്റെ ആണവ കേന്ദ്രങ്ങൾ റഡാറിന് കീഴിലാണ് :  ഓരോ ഇഞ്ചും നിരീക്ഷണത്തിലാണെന്ന് അവകാശപ്പെട്ട് ട്രംപ് 

India

കേന്ദ്ര സർക്കാരിന്റെ പദ്ധതി വിജയിച്ചു ; ഹോർമുസ് കടലിടുക്കിൽ നിന്ന് 60 ചരക്ക് കപ്പലുകൾ സുരക്ഷിതമായി ഇന്ത്യയിലെത്തി, 3,972 നാവികരെയും തിരികെയെത്തിച്ചു

World

യമന്‍ തീരത്ത് ആക്രമണം; ഇന്ത്യന്‍ കപ്പല്‍ മുങ്ങി, കപ്പലിലുണ്ടായിരുന്ന 14 പേരെയും രക്ഷപ്പെടുത്തി , അപലപിച്ച് ഷിപ്പിങ് മന്ത്രാലയം

Ships and boats in the Strait of Hormuz, Musandam, Oman, April 22, 2026. REUTERS/Stringer
Gulf

ഹോർമുസ് കടലിടുക്ക് തുറക്കാൻ സാധ്യതയില്ല , സൗദിയും യുഎഇയും എണ്ണ-വാതക കയറ്റുമതിക്കായി ബദൽ പാതകൾ നിർമ്മിക്കുന്നു , ഇറാന് ഒരു പ്രഹരമോ ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നീം കരോലി ബാബ എന്ന സ്വാമിയെക്കുറിച്ച് രണ്ട് കോടിയില്‍ സിനിമയെടുത്ത് 100 കോടി ക്ലബ്ബിലേക്ക് കയറുന്ന സംവിധായകന്‍ പറയുന്നു ഈ സിനിമ ഒടിടി നിരസിച്ചതാണ്

മുസ്ലിം പെണ്‍കുട്ടി പാടിയ ശങ്കരാചാര്യരുടെ ഭജഗോവിന്ദത്തിന് കയ്യടി ഉയരുന്നു

ആയിരം വട്ടം ഹിന്ദുത്വത്തെ തള്ളിപ്പറഞ്ഞ. എന്നും ഇസ്ലാമിനൊപ്പം നിന്ന സുനിതാ ദേവദാസിന് കാന്തപുരത്തെ തൊട്ടപ്പോള്‍ കിട്ടിയത് ഭീഷണി, ചീത്തവിളി

ഭാരതം ഒരു ദേശീയ-രാഷ്‌ട്രം എന്ന രീതിയിലുള്ള രാഷ്‌ട്രീയ ആശയം പോലെയല്ല; അതൊരു സാംസ്കാരിക ആശയമാണ്:സുനില്‍ അംബേക്കര്‍

ചൂണ്ടുവിരല്‍ വച്ച് ഭസ്മം ഇട്ടാൽ …..

കടബാധ്യതകൾ അകലും , ഭാഗ്യം വർധിക്കും : വ്യാഴത്തെ പ്രീതിപ്പെടുത്താൻ ഓരോ നാളുകാരും ചെയ്യേണ്ടത്

യുദ്ധവിമാനത്തിന് താഴെ ചുവന്ന വളയത്തിനുള്ളില്‍ കാണുന്നതാണ് പറക്കും ടോര്‍പ്പിഡോ

ആകാശത്ത് നിന്നും തൊടുക്കാവുന്ന ടോര്‍പ്പിഡോ; പിന്നെ വെള്ളത്തിനുള്ളില്‍ പോയി മുങ്ങിക്കപ്പലിനെ തകര്‍ക്കും; ചര്‍ച്ചയായി ‘പറക്കും ടോര്‍പ്പിഡോ’

ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 ലേയ്‌ക്ക് , കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

മൊണ്ടേക് സിങ്ങ് അഹ്ലുവാലിയ (വലത്ത്)

ഇന്ത്യ 7.8 ശതമാനം ജിഡിപി വളര്‍ച്ച നേടിയില്ലെന്ന സുഭാഷ് ചന്ദ്ര ഗാര്‍ഗിന്റെ വാദം തള്ളി കോണ്‍ഗ്രസിന്റെ സാമ്പത്തിക വിദഗ്ധനായ മൊണ്ടേക് സിങ് അഹ്ലുവാലിയ

പുരുഷന്മാര്‍ക്ക് അനുകൂലമായി വിധിച്ചാല്‍, കോടതികള്‍ പക്ഷപാതപരമെന്ന് ആരോപിക്കപ്പെടുന്ന സാഹചര്യം: ജസ്റ്റിസ് രാജേഷ് ബിന്‍ഡാല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.