ന്യൂദല്‍ഹി: ഒരു കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ തടസ്സമുണ്ടാക്കുന്ന ഏതൊരാളും കേസില്‍ കക്ഷിയല്ലെങ്കില്‍ പോലും കോടതിയലക്ഷ്യത്തിന് വിധേയരാകുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കോടതി ഉത്തരവ് മനഃപൂര്‍വ്വം അനുസരിക്കാതിരിക്കുന്നതും അതിനു സഹായമാകുന്നതും കോടതിയലക്ഷ്യമാണ്. ഛത്തീസ്ഗഢ് സര്‍ക്കാരിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട 2025 മെയ് 20 ലെ വിധിന്യായം പാലിക്കുന്നില്ലെന്ന് ആരോപിച്ച് സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജികള്‍ പരിഗണിക്കവെയാണ് ജസ്റ്റിസ് അഹ്‌സാനുദ്ദീന്‍ അമാനുല്ല, ജസ്റ്റിസ് ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ച് ഈ നിരീക്ഷണങ്ങള്‍ നടത്തിയത്. കോടതിയലക്ഷ്യത്തിന്റെ അധികാരപരിധി വിധിയില്‍ പരാമര്‍ശിച്ചിരിക്കുന്ന കക്ഷികള്‍ക്ക് അപ്പുറത്തേക്ക് വ്യാപിക്കാം. കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ തടസ്സമുണ്ടാക്കുന്ന പെരുമാറ്റം നടത്തുന്ന ഏതൊരു അധികാരിയെയും അത് ബാധിക്കുമെന്നും കോടതി വിശദീകരിച്ചു.
















