Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വർഷങ്ങൾക്ക് മുൻപേ ബാലാക്കോട്ടിൽ ഇന്ത്യ വർഷിച്ച അതേ ആയുധം ; ഇന്ന് ഇറാനെ തരിപ്പണമാക്കാൻ ഇസ്രായേലിന് കരുത്തായതും സ്പൈസ് ഗൈഡഡ് ബോംബുകൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2026, 05:57 pm IST
in India

ലക്ഷ്യം തെറ്റാതെ പിഴയ്‌ക്കാതെ ഇറാനെ ആക്രമിക്കാൻ സ്പൈസ് ഗൈഡഡ് ബോംബുകളാണ് ഇത്തവണ ഇസ്രായേൽ തെരഞ്ഞെടുത്തത് . ലോകത്തെ ഏറ്റവും മാരക പ്രഹരശേഷിയുള്ള ബോംബുകളിലൊന്നാണ് സ്പൈസ് . അതുകൊണ്ട് തന്നെ ഖമേനിയുടെ തകർച്ചയും , ഇറാനിലെ പല തന്ത്രപ്രധാനകേന്ദ്രങ്ങളുടെ തകർച്ചയും ഒരുപോലെ ഉറപ്പ് വരുത്താനായി.

ഇതേ സ്പൈസ് ബോംബുകൾ 2016 ൽ തന്നെ സ്വന്തമാക്കിയ രാജ്യമാണ് ഇന്ത്യ . ‘ഫയർ ആൻഡ് ഫോർഗെറ്റ്’ എന്നാണ് ഇതു സംബന്ധിച്ചുള്ള മുന്നറിയിപ്പ് തന്നെ. വിമാനത്തിൽനിന്നു വർഷിച്ചു കഴിഞ്ഞാൽ അതു ലക്ഷ്യസ്ഥാനത്തെത്തുമോ എന്നാലോചിച്ചു തലപുകയ്‌ക്കേണ്ട ആവശ്യമേയില്ല. അത്രയേറെ കൃത്യതയോടെ ലക്ഷ്യസ്ഥാനം തകർത്തിരിക്കും സ്പൈസ് ബോംബ്.

സ്മാർട്ട്, പ്രിസൈസ് ഇംപാക്ട് ആൻഡ് കോസ്റ്റ് എഫക്ടീവ് എന്നതിന്റെ ചുരുക്കപ്പേരാണ് ‘സ്പൈസ്’. പേരുപോലെത്തന്നെ സാറ്റലൈറ്റ് ഗൈഡൻസിന്റെ സഹായത്താൽ ലക്ഷ്യസ്ഥാനത്തെ കൃത്യമായി ‘ലോക്ക്’ ചെയ്താണ് ബോംബ് വന്നുവീഴുക. ഈ ബോംബുകളുടെ മെയിന്റനൻസിനും കാര്യമായ ചെലവു വരില്ല (ബോംബിന്റെ പ്രവർത്തനക്ഷമത അഞ്ചു വർഷത്തിലൊരിക്കൽ പരിശോധിച്ചാൽ മതിയാകും)

ഒരൊറ്റ കേന്ദ്രത്തെ ലക്ഷ്യമാക്കി തുരുതുരാ ബോംബുകൾ വർഷിക്കുകയെന്നതാണു പഴയരീതി. ഏതെങ്കിലും ഒരെണ്ണം ലക്ഷ്യസ്ഥാനം കാണും. പ്രതിരോധ വകുപ്പിന് ഏറെ നഷ്ടമുണ്ടാക്കുന്നതാണ് ഈ രീതി. ഇതിനു പരിഹാരമായാണ് സ്പൈസ് കിറ്റിന് ഇസ്രയേൽ കമ്പനിയായ റഫായേൽ രൂപം നൽകിയത്.

നിയന്ത്രണരേഖ കടന്ന് പാക്ക് അധിനിവേശ കശ്മീരിലെ ബാലാക്കോട്ടിൽ ആക്രമണം നടത്തി ഇന്ത്യയുടെ മിറാഷ് 2000 പോർവിമാനങ്ങൾ തിരിച്ചെത്തിയത് ഈ സ്പൈസ് ബോംബുകൾ വർഷിച്ച ശേഷമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ഇന്ത്യ ആക്രമണത്തിനുപയോഗിച്ചത് 1000 കിലോഗ്രാമിന്റെ ബോംബായിരുന്നെന്നാണു കരുതുന്നത്. എന്നാൽ ഇതില്‍ 600 കിലോ മാത്രമാണ് സ്ഫോടക വസ്തുക്കൾ. വന്നുവീഴുന്നയിടത്തെ ഓക്സിജൻ വലിച്ചെടുക്കുമെന്ന പ്രത്യേകതയും സ്പൈസിനുണ്ട്. അതോടെ ശ്വാസം വിലങ്ങിയാണ് ശത്രുക്കൾ കൊല്ലപ്പെടുക. ബോംബ് വർഷിക്കേണ്ട മേഖലയുടെ ഡിജിറ്റൽ ടെറെയ്ൻ മാപ്പ് സ്പൈസ് കിറ്റിന്റെ മിഷൻ പ്ലാനിങ് സിസ്റ്റത്തിലേക്കു നേരിട്ടു നൽകുകയാണ് ആദ്യം ചെയ്യുക

തുടർന്ന് പ്ലാനിങ് സിസ്റ്റം ഒരു മിഷൻ ഫയൽ സൃഷ്ടിക്കും. ഒപ്പം റഫറൻസ് ചിത്രങ്ങളും. മിനുട്ടുകൾക്കകം ഇതു നടക്കും. ഈ മിഷൻ ഫയൽ മെമ്മറി കാട്രിജിലേക്കു മാറ്റും. ഇവ സ്പൈസ് ബോംബുകളിലേക്കും. സർവസജ്ജമായ ഈ ബോംബുകളാണ് പോർവിമാനത്തിലേക്കെടുക്കുക.അന്തരീക്ഷം മേഘാവൃതമാണെങ്കിലും മഞ്ഞുമൂടിയാലും ഇരുട്ടിലും കാലാവസ്ഥ മാറിയാലും കൃത്യമായി ലക്ഷ്യസ്ഥാനം കണ്ടെത്തി നശിപ്പിക്കാൻ സ്പൈസ് ബോംബിന് സാധിക്കുന്നത് ഈ മിഷൻ ഫയൽ കാരണമാണ്.

ലക്ഷ്യസ്ഥാനത്തിന്റെ ഭൂപ്രകൃതി സംബന്ധിച്ച കൃത്യമായ ചിത്രം നേരത്തേ തന്നെ ബോംബ് ‘മനസ്സിലാക്കി’ വച്ചിട്ടുണ്ടാകുമെന്നു ചുരുക്കം. പാക്കിസ്ഥാനിൽ പുലർച്ചെയാണ് മിറാഷ് പോർവിമാനങ്ങൾ തീ വർഷിച്ചത്.

ഇനർഷ്യൽ നാവിഗേഷൻ, സാറ്റലൈറ്റ് ഗൈഡൻസ്, ഇലക്ട്രോ–ഒപ്റ്റിക്കൽ സെൻസർ എന്നിവയടങ്ങിയ സംവിധാനത്തിലൂടെ ലക്ഷ്യസ്ഥാനം കൃത്യമായി ഉറപ്പിക്കാനാകും. യഥാർഥ സ്ഥലവും നേരത്തേ ഫീഡ് ചെയ്ത പ്രദേശത്തിന്റെ ചിത്രങ്ങളും താരതമ്യം ചെയ്യാൻ അത്യാധുനിക ‘സീൻ മാച്ചിങ് അൽഗോരിതമാണ്’ സിസ്റ്റം ഉപയോഗിക്കുന്നത്. വലുപ്പക്കുറവു കാരണം റഡാറിനു പോലും പിടികൊടുക്കാതെയാണ് സ്പൈസ് ലക്ഷ്യസ്ഥാനത്തെത്തുക.. പാക്ക് റഡാറുകളിലൊന്നും ഇന്ത്യൻ ആക്രമണത്തിന്റെ വിവരങ്ങൾ ലഭിച്ചിട്ടില്ല എന്നതാണ് ഉപയോഗിച്ചത് സ്പൈസ് ബോംബാണെന്നതിന്റെ സാധ്യത ശക്തമാക്കുന്നത്.

ലക്ഷ്യം ഭേദിച്ചു പോർവിമാനങ്ങൾക്കു പോറൽ പോലുമേൽക്കാതെ നിമിഷങ്ങൾക്കകം തിരികെ വരാനാകണമെങ്കിലും സ്പൈസ് ബോംബ് തന്നെ വേണ്ടി വരും. ‘ലോങ് റേഞ്ച്’ ആണ് ഇന്ത്യൻ വ്യോമസേന ലക്ഷ്യമിട്ടിരുന്നതും. 500 കിലോ ബോംബുകൾക്കു വേണ്ട സ്പൈസ്–1000 കിറ്റിന് 100 കി.മീ വരെ ഗ്ലൈഡ് റേഞ്ചുണ്ട്.റഫാൽ യുദ്ധ വിമാനങ്ങളിലും ഇന്ത്യ ഉപയോഗിക്കാനിരിക്കുന്നത് സ്പൈസ് ബോംബുകളാണ്.

Tags: Defence
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

പീരങ്കികൾ, ഡ്രോണുകൾ, ടോർപ്പിഡോകൾ ; ചൈനയെയും പാകിസ്ഥാനെയും ഞെട്ടിച്ച് ഒരു ലക്ഷം കോടി രൂപയുടെ ആയുധ കരാറിനൊരുങ്ങി ഇന്ത്യ

India

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

India

ഇന്ത്യയെ മാതൃകയാക്കാൻ ഇസ്രായേൽ ; ആയുധങ്ങൾ സ്വന്തമായി നിർമ്മിക്കുമെന്ന് നെതന്യാഹു ; യുഎസിന്റെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും നീക്കം

India

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

പുതിയ വാര്‍ത്തകള്‍

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം വി ഡി സതീശനെന്ന് എം വി ഗോവിന്ദന്‍

10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കും, കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ നശിച്ചെന്ന് ആരോഗ്യവകുപ്പ്

ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിക്ക് ടെണ്ടറില്ലാതെ കരാര്‍ എടുക്കുന്നതിനുള്ള അനുമതി നീട്ടി നല്‍കി സര്‍ക്കാര്‍, അഴിമതിയാരോപണങ്ങള്‍ വിഴുങ്ങി

വാരഫലം ജൂലൈ 6 മുതല്‍ 12 വരെ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, വിവാഹകാര്യം തീരുമാനമാകും

ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍

കാഴ്ചകളുടെ പുതുപെരുമഴക്കാലം; എംഐഎഫ്എഫ് 2026: സിനിമയും സമൂഹവും പുനര്‍നിര്‍വചിക്കപ്പെടുമ്പോള്‍

ഇന്ദുജ ചെറൂളിയിലിന്റെ സുദേഷ്ണ

വ്യത്യസ്തനായൊരു സുദേഷ്ണ

കെ.കെ.മഹേശന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഭാര്യ: മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് പരാതി നല്‍കി

വിദേശ പഠനത്തിന് ചിലവേറും; വിദ്യാർത്ഥി വിസ ഫീസ് വീണ്ടും 25% വർദ്ധിപ്പിച്ച് ഓസ്ട്രേലിയ

‘സി.പി.ഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നു…’; പിണറായിക്കെതിരെ പി.പി. സുനീർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.