തൃശൂര്‍: ഐക്യരാഷ്‌ട്രസഭയുടെ സാമ്പത്തിക- സാമൂഹിക സമിതി പ്രതിനിധിയായി തൃശൂര്‍ സ്വദേശി ഡോ. അജയ്യകുമാറിനെ നാമനിര്‍ദേശം ചെയ്തു. സാംസ്‌കാരിക ഏകീകരണവും ലിംഗനീതിയും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ആഫ്രിക്കാന വിമന്‍ വര്‍ക്കിങ് ഗ്രൂപ്പ് എന്ന സംഘടനയെയാണ് അദ്ദേഹം ഐക്യരാഷ്‌ട്രസഭയില്‍ പ്രതിനിധീകരിക്കുന്നത്. മാര്‍ച്ച് 18ന് യുഎന്‍ ആസ്ഥാനത്ത് നടക്കുന്ന സെഷനില്‍ ഡോ. അജയ്യകുമാര്‍ സംസാരിക്കും.
കേരളത്തിന്റെ തനത്കലാരൂപങ്ങളും സംസ്‌കാരവും സുസ്ഥിര മനുഷ്യ വികസനത്തിനുള്ള ആഗോള ഉപകരണമായി അവതരിപ്പിക്കാനുംശ്രദ്ധകേന്ദ്രീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പെരുവനം രാജ്യാന്തര ഗ്രാമോത്സവം അന്താരാഷ്‌ട്ര സാംസ്‌കാരികോത്സവത്തിന്റെ മുഖ്യ സംഘാടകനും ചെയര്‍മാനുമായ ഡോ. അജയ്യകുമാര്‍ ആറ് പുസ്തകങ്ങളുടെ രചയിതാവും പ്രഭാഷകനുമാണ്.











