Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

അകാലമരണ സാധ്യത കുറയാൻ ദിവസവും ഇത്ര ചുവട് നടന്നാൽ മതി! കണക്കുകൾ പറയുന്നത് ഇങ്ങനെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2026, 12:11 pm IST
in Health, Lifestyle

ദിവസം 4000 ചുവട് നടക്കുന്നത് അകാല മരണസാധ്യത കുറയ്‌ക്കുമെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. ഏത് കാരണങ്ങള്‍ മൂലവുമുള്ള അകാലമരണം ഇതിലൂടെ കുറയ്‌ക്കാന്‍ കഴിയുമെന്നാണ് പഠനം പറയുന്നത്. അതേസമയം, ദിവസം 2337 ചുവട് നടക്കുന്നത് ഹൃദയസംബന്ധമായ അസുഖം മൂലമുള്ള മരണത്തെ തടുക്കുമെന്നും പഠനം വ്യക്തമാക്കുന്നു. എന്നാല്‍, എത്രയധികം നമ്മള്‍ നടക്കുന്നുവോ അത്രയധികം ആരോഗ്യഗുണങ്ങള്‍ നമുക്കു ലഭിക്കുമെന്നും പഠനം വ്യക്തമാക്കുന്നു.

പോളണ്ടിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ഓഫ് ലോഡ്‌സിലെ ഗവേഷകരാണ് കണ്ടെത്തലിന് പിന്നില്‍. ഒരു ദിവസം എത്ര ചുവട് നടക്കാനാണ് ആളുകള്‍ ഇഷ്ടപ്പെടുന്നത് എന്നതിനെക്കുറിച്ച് പഠനം നടത്താനാണ് ഗവേഷകര്‍ ശ്രമിച്ചത്. ഇതിനുവേണ്ടി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 2.26 ലക്ഷം ആളുകള്‍ ഉള്‍പ്പെട്ട 17 മുന്‍ഗവേഷണങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ കാര്‍ഡിയോളജി പ്രൊഫസറായ മസീജ് ബനാച്ച് ശേഖരിച്ചു. ദിവസവുമുള്ള നടത്തം ആരോഗ്യത്തെ എപ്രകാരം ബാധിക്കുമെന്നറിയാന്‍ ഏഴ് വര്‍ഷമെടുത്താണ് ഗവേഷണം പൂര്‍ത്തിയാക്കിയത്.

ദിവസം കുറഞ്ഞത് 3967 ചുവട് നടക്കുന്നത് ഏതൊരു കാരണം മൂലവുമുള്ള മരണത്തെ ചെറുക്കുമെന്ന് ഗവേഷകര്‍ കണ്ടെത്തി. കുറഞ്ഞത് 2337 ചുവട് നടക്കുന്നത് ഹൃദയസംബന്ധമായ രോഗങ്ങള്‍ മൂലമുള്ള മരണസാധ്യത കുറയ്‌ക്കും. ഒരോ ദിവസവും 1000 ചുവട് കൂടുതല്‍ നടക്കുന്നത് ഏത് കാരണം മൂലവുമുള്ള മരണസാധ്യത 15 ശതമാനം കുറയ്‌ക്കും. അതേസമയം, ദിവസം 500 ചുവട് അധികമായി നടക്കുന്നത് ഹൃദയസംബന്ധമായ അസുഖം മൂലമുള്ള മരണസാധ്യത ഏഴ് ശതമാനം കുറയ്‌ക്കും. എന്നാല്‍, ദിവസം 5000 ചുവടുകള്‍ക്ക് താഴെയാണ് നടക്കുന്നതെങ്കില്‍ അത് മടി നിറഞ്ഞ ജീവിതശൈലിയായി കണക്കാക്കാമെന്നും പഠനം വ്യക്തമാക്കുന്നു.

കൂടുതല്‍ നടക്കുന്നത് കൂടുതല്‍ മെച്ചമാണെന്നാണ് ഞങ്ങളുടെ പഠനം വ്യക്തമാക്കുന്നത്. പ്രായം, ജീവിക്കുന്ന ചുറ്റുപാട്, സ്ഥലം, കാലാവസ്ഥ, താപനില എന്നീ ഘടകങ്ങള്‍ ഒന്നും കണക്കിലെടുക്കാതെ തന്നെ ഇത് സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ ബാധകമാണെന്നും പഠനം കൂട്ടിച്ചേര്‍ക്കുന്നു. പ്രതിദിനം 7000-നും 13,000-നും ഇടയില്‍ ചുവട് നടക്കുന്ന ചെറുപ്പക്കാരിലാണ് ആരോഗ്യത്തില്‍ കുത്തനെയുള്ള പുരോഗതി കാണാന്‍ കഴിഞ്ഞത്.

കൂടാതെ, അകാലമരണ സാധ്യതയില്‍ 42 ശതമാനം വരെ കുറവ് രേഖപ്പെടുത്തുകയും ചെയ്തു. അതേസമയം, ഇതില്‍ കൂടുതല്‍ നടക്കുന്നത് ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ദിവസം 20000 ചുവട് വരെയോ 14 മുതല്‍ 16 കിലോമീറ്റര്‍ വരെയോ നടക്കുന്നത് ആരോഗ്യഗുണങ്ങള്‍ വര്‍ധിപ്പിക്കുമെന്നും പഠനം കണ്ടെത്തി.

കായികമായുള്ള അധ്വാനം തുടരുന്നതും സ്ഥിരമായി നിലനിര്‍ത്തുന്നതും എപ്പോഴും മികച്ച ആരോഗ്യഗുണങ്ങള്‍ സമ്മാനിക്കുമെന്നും ആയുസ് വര്‍ധിപ്പിക്കുമെന്നും പഠനത്തിൽ പറയുന്നു. സന്ധിവേദന, സന്ധിവാതം മൂലമുള്ള വേദന എന്നിവ ചെറുക്കുന്നതിന് നടത്തം നല്ലതാണെന്ന് മുന്‍പ് ഒട്ടേറെ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.

എല്ലാത്തരം വ്യായാമ രീതികളിലും നടത്തത്തിന് പരിഗണന കുറവാണ്. നടക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് പുറമെ, ഹൃദയാരോഗ്യം കാക്കുന്നതിനും വിഷാദരോഗം, ക്ഷീണം എന്നിവ കുറയ്‌ക്കുന്നതിനും മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സന്ധികളിലെ സമ്മര്‍ദവും വേദനയും കുറയ്‌ക്കുന്നതിനും ശരീരഭാരം, കാന്‍സര്‍ സാധ്യത എന്നിവ കുറയ്‌ക്കുന്നതിനും സഹായിക്കും.

 

Tags: healthwalking
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ആയുസ് വര്‍ദ്ധിപ്പിക്കണോ? ഈ നാല് കാര്യം ശ്രദ്ധിച്ചാല്‍ മതി

Kerala

അമ്പലത്തറയില്‍ അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു: 18കാരന്‍ ഗുരുതരാവസ്ഥയില്‍

India

കോളേജ് വിദ്യാർത്ഥികളിൽ എച്ച്ഐവി പരിശോധന; നിർണായക നീക്കവുമായി കർണാടക, സ്വകാര്യതയ്‌ക്കായി ക്യുആർ കോഡ് സംവിധാനം

Kerala

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

News

പാകിസ്ഥാനിൽ എയ്ഡ്‌സ് പകർച്ചാ പേടി; സർക്കാർ ആശുപത്രിയിൽനിന്ന് 78 കുട്ടികൾക്ക് എച്ച്‌ഐവി ബാധ

പുതിയ വാര്‍ത്തകള്‍

ആ വര്‍ണ്ണവിവേചനം വെറും കെട്ടുകഥ! ചുവപ്പ്, പച്ച മഷി കൊണ്ടും അപേക്ഷകള്‍ എഴുതാമെന്ന് ഭരണപരിഷ്‌കാര വകുപ്പ്

നേപ്പാള്‍ പ്രധാനമന്ത്രി ബാലെന്‍ ഷാ (വലത്ത്)

നേപ്പാളില്‍ വര്‍ഗ്ഗീയ കലാപങ്ങളില്‍ മൂന്ന് മരണം, പ്രധാനമന്ത്രി ബാലെന്‍ ഷാ വിയര്‍ക്കുന്നു, സപ്താര ജില്ല ഉള്‍പ്പെടെ നാല് ജില്ലകളില്‍ വര്‍ഗ്ഗീയ കലാപം

ക്ഷേത്ര ചുറ്റുമതിലിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ചതില്‍ പൊലീസില്‍ പരാതി നല്‍കി ദേവസ്വം അധികൃതര്‍,ആചാരങ്ങള്‍ക്കും ശുദ്ധിക്കും ഭംഗം വരുത്തി

എ.ആർ. റഹ്മാന്റെ അസിസ്റ്റന്റ് കമൽ പ്രശാന്ത് ഇനി മലയാളത്തിൽ

കോണ്‍ഗ്രസിന് വന്നതോടെ ഖാദിക്കും നല്ലകാലം, അനുയായികള്‍ മാത്രമല്ല, കാര്യസാധ്യക്കാരും ഖദറിലേക്ക്

ഹിസ്ബുള്ളയുടെ നട്ടെല്ല് തകർത്ത് ഇസ്രായേൽ : പൊട്ടിച്ച് ചിതറിപ്പിച്ചത് ദക്ഷിണ ലെബനനിലെ ഭൂഗർഭ തുരങ്ക ശൃംഖല  

പി എസ് സി ക്രമക്കേടില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയാറാവണം : പി കെ കൃഷ്ണദാസ്

വയനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച അവധി

പാകിസ്ഥാനിലും പാറ്റകൾ പെരുകാൻ തുടങ്ങുന്നു ! വെറും ഒരു ലക്ഷം ഫോളോവേഴ്സുമായി മുനീറിനെ ഒതുക്കാൻ പറ്റുമോ ? ഷഹബാസിനെതിരെ പുതിയ മുന്നണി

മാദ്ധ്യമപ്രവര്‍ത്തകനായിരുന്ന കെ എം ബഷീറിന്‌റെ അപകട മരണം: ബന്ധുക്കളുടെ ആരോപണം ശരിയല്ലെന്ന് അധികൃതര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.