Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അതിവേഗ റയിൽ പാത: ഡിപിആർ തയാർ, മെട്രോ ശ്രീധരന് എന്തൊരു സ്പീഡ്!!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2026, 01:36 pm IST
inKerala, News, India

പൊന്നാനി: കേരളത്തിന് അതിവേഗ പുതിയ അതിവേഗ റയിൽ പാതയ്‌ക്കുള്ള ഡിപിആർ (വിശദറിപ്പോർട്ട്) തയാർ. ഓഫീസ് തുറന്ന് 21 ദിവസത്തിനുള്ളിൽ റിപ്പോർട്ട് തയാറാക്കി, 90 വയസ്സുകഴിഞ്ഞ മെട്രോ ശ്രീധരൻ എന്ന ഇ. ശ്രീധരൻ കണിശക്കാരനെന്ന് വീണ്ടും തെളിയിച്ചു.
പദ്ധതിയുടെ ഡിപിആർ ഇന്ന് പൊന്നാനിയിലെ ഡിഎംആർസി താൽക്കാലിക ഓഫീസിൽ തന്റെ ടെക്‌നിക്കൽ സംഘത്തിനോടൊപ്പം ശ്രീധരൻ മാധ്യമ പ്രവർത്തകർക്കുമുന്നിൽ അവതരിപ്പിച്ച് വിശദീകരിച്ചു.

തിരുവനന്തപുരം മുതൽ കണ്ണൂർവരെ 465 കിലോ മീറ്റർ മൂന്നു മണിക്കൂർ 20 മിനിട്ടുകൊണ്ട് യാത്ര ചെയ്യാൻ പറ്റുന്ന് 780 രൂപ മാത്രം ചെലവുവരുന്ന, ഏതു സാധാരണക്കാരനും യാത്രചെയ്യാവുന്ന പ്രീമിയം എസി ചെയർകാർ സംവിധാനമാണ് റിപ്പോർട്ടിൽ.
20 സ്‌റ്റേഷനുകളുണ്ടാകും. 25 മീറ്റർ തുരങ്കപ്പാതയായിരിക്കും (തിരുവനന്തപുരം സെൻട്രൽ മുതൽ എയർപോർട്ടുവരെ). ബാക്കി തൂണിൽ ആയിരിക്കും. ഓരോ 20 മീറ്ററിൽ ഒരു തൂണുകളുണ്ടാകും.
നാലര വർഷം കൊണ്ടുപൂർത്തിയാക്കുന്ന പദ്ധതിക്ക് ആകെ വരുന്ന ചെലവ് 54,000 കോടിയാണ്. (ഇനിയും നടക്കാത്ത കെ റയിലിന് 63941 കോടിയായിരുന്നു പ്രാഥമിക ചെലവ് കണക്കാക്കൽ) 140 കിലോ മീറ്റർ വേഗത്തിൽ സഞ്ചരിക്കും. ഒരു സ്‌റ്റേഷനിൽ ഒരു മിനിട്ട് സമയം നിർത്തും.
നാല് വിമാനത്താവളങ്ങളെ സ്പർശിച്ചാണ് പാത പോകുന്നത്. കാലത്ത് 6 മുതൽ രാത്രി എട്ടുവരെ അരമണിക്കൂർ ഇടവിട്ട് ആദ്യം സർവീസ് നടത്തും. ക്രമത്തിൽ അഞ്ചുമിനിട്ട് ഇടവേളയാക്കും. ആദ്യം ദിവസം എട്ടു കോച്ചുകളുള്ള 18 ട്രെയിൻ ഓടിക്കും, 44000 പേർക്ക് യാത്ര ചെയ്യാം. പിന്നീട് 36 ആക്കും. പൂർണ്ണ സംവിധാനത്തിൽ അഞ്ചുലക്ഷം പേർക്ക് ദിവസം യാത്ര ചെയ്യാനാകും.
തിരുവനന്തപുരം, നെടുമ്പാശ്ശേരി, കരിപ്പൂർ വിമാനത്താവളങ്ങളെ നേരിട്ടും കണ്ണൂർ വിമാനത്താവളത്തിന്റെ പരിസരത്തും കൂടിയായിരിക്കും പാത.
ഈ പാതയ്്ക്ക് നിലവിലുള്ള സതേൺ റയിൽ പാളവുമായി ഒരു ബന്ധവുമുണ്ടാവില്ല. അതിനാൽ റയിൽവേക്കും വലിയ നേട്ടമാകും. അധിക പാതകളില്ലാതെ ദീർഘദൂര സർവീസുകൾ, ചരക്കു വണ്ടികൾ സമയനിഷ്ഠയോടെ ഓടിക്കാനാവും.
സുരക്ഷ, വൃത്തി, സമയനിഷ്ഠ, യാത്രച്ചെലവ് കുറവ് എന്നിവയാണ് പദ്ധതിയുടെ മുഖ്യ ലക്ഷ്യം.
കേന്ദ്ര സർക്കാരിന് 51 ശതമാനവും സംസ്ഥാന സർക്കാരിന് 49 ശതമാനവും പങ്കാളിത്തമുള്ള സംവിധാനമായിരിക്കും ഈ പദ്ധതി നടപ്പാക്കുക. കൊങ്കൺ റയിൽ കോർപ്പറേഷന്റെ മാതൃകയാണ് പിന്തുടരുക. സിഎംഡിയെ കേന്ദ്ര സർക്കാർ നിശ്ചയിക്കും. രണ്ടു ഡയറക്ടർമാരെ വീതം രണ്ടു സർക്കാരുകൾക്കും നിശ്ചയിക്കാം. കേന്ദ്ര സർക്കാരിന് വർഷം 4034 കോടി രൂപയും സംസ്ഥാനത്തിന് 3876 കോടി രൂപയുമേ ചെലവിടേണ്ടിവരൂ. ഇതിന് റയിൽ ഫിനാൻസ് സംവിധാനം വഴി പണം കണ്ടെത്താം.
സർവീസിന് വേണ്ടുന്ന മുഴുവൻ ഊർജ്ജവും കോർപ്പറേഷൻ സോളാർ സംവിധാനത്തലിൽ ഉൽപ്പാദിപ്പിക്കും. ഭൂമി ഏറ്റെടുക്കുന്ന്ത് വളരെ കുറച്ചു മാത്രമാകും. 20 മീറ്റർ വീതിയിലാണ് പാത. ഏറ്റെടുക്കുന്ന ഭൂമിക്ക് വിലകൊടുക്കും. പാത പണിഞ്ഞുകഴിഞ്ഞാൽ പകുതി തുച്്ഛമായ തുകയ്‌ക്ക് ഉടമയ്‌ക്ക് പാട്ടത്തിനുകൊടുക്കും.
ആദ്യ ഘട്ടപാത കടന്നു പോകുന്നത് വഴിയിൽ തിരുനവനന്തപുരത്ത് തുടക്കം, എയർപോർട്ട്, വർക്കല, കൊല്ലം, കൊട്ടാരക്കര, പത്തനംതിട്ട, കോട്ടയം, വൈക്കം, എറണാകുളം, നെടുമ്പാശ്ശേരി, തൃശൂർ, പട്ടാമ്പി, മലപ്പുറം, കുറ്റിപ്പുറം, കോഴിക്കോട്, കൊയിലാണ്ടി, വടകര, തലശ്ശേരി, കണ്ണൂർ എന്നിവിടങ്ങളിലാണ് സ്‌റ്റോപ്പ്.
തിരുവനന്തപുരം- കണ്ണൂർ യാത്രയ്‌ക്ക് 3.20 മണിക്കൂർ. (465 കിമീ), തിരു- കൊച്ചി 1.18 മണിക്കൂർ, തിരു-കോഴിക്കോട് 2.16 മണിക്കൂർ, എന്നിങ്ങനെയാണ് യാത്രാ സമയം.
ഇതുകൂടാതെ രണ്ടാം ഘട്ടത്തിൽ കണ്ണൂർ- കാസർകോട്, കോഴിക്കോട്- കൽപ്പറ്റ (വയനാട്), പട്ടാമ്പി- പാലക്കാട്, തൃശൂർ- പാലക്കാട്, തൃശൂർ- ഗുരുവായൂർ, പത്തനംതിട്ട- പമ്പ, തിരുവനന്തപുരം – പാറശ്ശാല എന്നീ ഉപ വഴികളും ആസൂത്രണത്തിലുണ്ട്. ഇതിന് ആകെ 35000 കോടി രൂപയാണ് വേണ്ടത്.

 

Tags: #KRailDPRIndianrailways#metroSreedharan#HighSpeedRailDMRC
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

രാജ്യത്ത് ആദ്യത്തെ എൽഎൻജി ട്രെയിൻ ഓടിത്തുടങ്ങി; അറിയാം എൽഎൻജി ട്രെയിനിനെ

Kerala

വയനാട്ടിലേക്ക് ട്രെയിൻ; ജില്ലയുടെ വികസനവേഗം കൂട്ടുന്ന പദ്ധതിയോട് രണ്ടരമാസം കഴിഞ്ഞിട്ടും സർക്കാരിന് പ്രതികരണമില്ല!

News

റെയിൽ സുരക്ഷയിൽ പുതിയ നാഴികക്കല്ല്: ‘കവച് 4.0’ പരീക്ഷണം വൻ വിജയം

Kerala

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

Kerala

എന്തൊരു സ്പീഡ്…ഹൈഡ്രജൻ ട്രെയിൻ ഓടുന്നു, ജൂലൈ 17 മുതൽ

പുതിയ വാര്‍ത്തകള്‍

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.