Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

ഭാരതവും ബ്രസീലും കൈകോര്‍ക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2026, 10:51 am IST
inEditorial

ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വയുടെ ഭാരത സന്ദര്‍ശനത്തിന്റെ സമാപനത്തില്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവന ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി വ്യാപാരത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലുലയും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ സാമ്പത്തിക ഏകീകരണം, കാലാവസ്ഥാ വ്യതിയാനം, ഗ്ലോബല്‍ സൗത്ത് സഹകരണം എന്നീ മേഖലകളില്‍ പരസ്പരം സഹകരിക്കാനുള്ള തീരുമാനത്തില്‍ എത്തിച്ചേര്‍ന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പ്രധാനമന്ത്രി മോദിയുടെ ബ്രസീല്‍ സന്ദര്‍ശനത്തിലൂടെ സൃഷ്ടിക്കപ്പെട്ട ഗതിവേഗത്തെ അടിസ്ഥാനമാക്കിയായിരുന്നു ചര്‍ച്ച. ഭാവിയിലെ ഡിജിറ്റല്‍ പങ്കാളിത്തത്തെക്കുറിച്ചുള്ള സംയുക്ത പ്രഖ്യാപനം ഈ സന്ദര്‍ശനത്തിന്റെ നിര്‍ണായക സവിശേഷതയായിരുന്നു. വികസന മുന്നേറ്റം ആഗ്രഹിക്കുന്ന രാജ്യങ്ങള്‍ക്കിടയില്‍ ഡിജിറ്റല്‍ പരിവര്‍ത്തനത്തിനുള്ള മുന്‍നിര ശബ്ദങ്ങളായി ഭാരതത്തെയും ബ്രസീലിനെയും മാറ്റുന്നതാണ് ഇരു രാജ്യങ്ങളും ഇപ്പോള്‍ എത്തിച്ചേര്‍ന്നിട്ടുള്ള ധാരണകള്‍.

എഐ തന്ത്രങ്ങള്‍, ഡാറ്റ സംരക്ഷണ ചട്ടക്കൂടുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ സഹകരിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഇരു രാജ്യങ്ങളും വ്യക്തമാക്കി. ഐക്യരാഷ്‌ട്രസഭയുടെയും ബ്രിക്‌സ് രാജ്യങ്ങളുടെയും നിലവിലുള്ള ചട്ടക്കൂടുകളുമായി തങ്ങളുടെ ശ്രമങ്ങളെ ഏകോപിപ്പിക്കുമെന്നും മോദിയും ലുലയും അറിയിച്ചു. ആഗോള അസമത്വങ്ങള്‍ കൂടുതല്‍ വര്‍ദ്ധിക്കാതിരിക്കേണ്ടതിന്റെ ആവശ്യകത നേതാക്കള്‍ ഊന്നിപ്പറഞ്ഞു. സാങ്കേതിക വിദ്യയെ കാലാവസ്ഥയുമായി ബന്ധിപ്പിക്കുന്നതില്‍ ഇരുരാജ്യങ്ങളും ശക്തമായ താല്‍പ്പര്യം പ്രകടിപ്പിച്ചു. നിലവിലെ വ്യാപാര-സാമ്പത്തിക ചട്ടക്കൂട് സാമ്പത്തിക സഹകരണത്തിന്റെ ശേഷിയെ പൂര്‍ണ്ണമായി പ്രതിഫലിപ്പിക്കുന്നില്ല. കൃഷി, വ്യാവസായിക ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി പ്രവേശനം ഗണ്യമായി മെച്ചപ്പെടുത്താനും, നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കാനുമുള്ള കരാറിനെ വിപുലീകരിക്കാനുള്ള തീരുമാനത്തെ രാഷ്‌ട്രത്തലവന്മാര്‍ സ്വാഗതം ചെയ്തു.

മരുന്നുകള്‍, വാക്‌സിനുകള്‍ തുടങ്ങിയവയുടെ പ്രാദേശിക-മേഖലാ തലത്തിലുള്ള ഉത്പാദനം ശക്തിപ്പെടുത്താനുള്ള സംയുക്ത ശ്രമങ്ങളെ രണ്ട് നേതാക്കളും ഊന്നിപ്പറഞ്ഞു. ഗ്ലോബല്‍ സൗത്തില്‍ വിലകുറഞ്ഞ, ഗുണമേന്മയുള്ള ആരോഗ്യപരിചരണത്തിനുള്ള സന്തുലിതമായ പ്രവേശനമാണ് ഈ പങ്കാളിത്തത്തിന്റെ ലക്ഷ്യം. ഭാരതവും ബ്രസീലും ലോകാരോഗ്യ സംഘടനയോടുള്ള ശക്തമായ പിന്തുണയും പൊതുജനാരോഗ്യ പരിരക്ഷയോടുള്ള പ്രതിബദ്ധതയും വീണ്ടും ആവര്‍ത്തിച്ചു. ആഗോള ആരോഗ്യ സംരക്ഷണത്തിനായുള്ള ധനസമാഹരണവും ഏകോപനവും അനിവാര്യമാണെന്ന് ഇരുനേതാക്കളും ചൂണ്ടിക്കാട്ടിയത് സുപ്രധാനമാണ്. പ്രതിരോധവും സുരക്ഷയും തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ അവിഭാജ്യ ഘടകങ്ങളായി വീണ്ടും ഉറപ്പിച്ചു. ആത്മനിര്‍ഭര ഭാരതത്തിനായുള്ള ശ്രമങ്ങളെയും ബ്രസീലിന്റെ പ്രതിരോധ വ്യവസായ അടിത്തറയെയും ബന്ധിപ്പിക്കുന്ന സഹകരണത്തെ നേതാക്കള്‍ സ്വാഗതം ചെയ്തു.

എല്ലാ രൂപത്തിലുള്ള ഭീകരവാദത്തെയും ഇരുരാജ്യങ്ങളും ശക്തമായി അപലപിച്ചു. പഹല്‍ഗാമിലും ദല്‍ഹിയിലും നടന്ന ഭീകരാക്രമണങ്ങളെ ശക്തമായി അപലപിച്ചതിലൂടെ ഭീകരവാദത്തെ നേരിടുന്നതില്‍ ഭാരതത്തോടുള്ള ഐക്യദാര്‍ഢ്യമാണ് ബ്രസീല്‍ പ്രകടിപ്പിച്ചത്.

ഐക്യരാഷ്‌ട്രസഭയില്‍ സമഗ്രമായ പരിഷ്‌കരണങ്ങളുടെ അടിയന്തര ആവശ്യകത നേതാക്കള്‍ വീണ്ടും ഉന്നയിച്ചു. രക്ഷാസമിതിയില്‍ വിപുലീകരിച്ച സ്ഥിരാംഗത്വത്തിനുള്ള പരസ്പര പിന്തുണയും വീണ്ടും ഉറപ്പിച്ചു. ഭാരതത്തിലേക്കുള്ള തന്റെ അഞ്ചാമത്തെ സന്ദര്‍ശനമാണ് പ്രസിഡന്റ് ലുല നടത്തിയത്. അടുത്ത ദശകത്തിലെ പങ്കാളിത്തം നിര്‍ണയിക്കുന്ന തന്ത്രപ്രധാന റോഡ്മാപ്പ് ആത്മവിശ്വാസത്തോടെ നടപ്പാക്കുമെന്ന സംയുക്ത പ്രസ്താവനയിലെ പ്രഖ്യാപനം കൂടുതല്‍ സന്തുലിതമായ ലോക ക്രമത്തിനു വേണ്ടിയുള്ള വീക്ഷണത്തെ ശക്തിപ്പെടുത്തും.

Tags: Brazilian President Lula da SilvaIndia and BrazilPrime Minister Narendramodi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തീരുവ സംബന്ധിച്ച ചര്‍ച്ച: ട്രംപിനെ വിളിക്കില്ല, മോദിയെ വിളിക്കും: ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വ

പുതിയ വാര്‍ത്തകള്‍

GURUVAYOOR TEMPLE

ഗുരുവായൂരില്‍ അസമയത്ത് അലഞ്ഞുതിരിഞ്ഞാല്‍ പൊലീസ് പിടിക്കും

സിഡിറ്റില്‍ 10 വര്‍ഷത്തെ നിയമനങ്ങളും ഫണ്ട് വിനിയോഗവും വിജിലന്‍സ് അന്വേഷിക്കും

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

ചിറയിന്‍കീഴ് കയ്യാങ്കളി:രമ്യ ഹരിദാസിനും സജിത്ത് മുട്ടപ്പാലത്തിനും താക്കീത്,രമ്യയെ സംരക്ഷിച്ച് സമവായത്തിന് കോണ്‍ഗ്രസ്

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.