Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പറഞ്ഞത് നേടിയെടുത്ത് രാജ്നാഥ് സിങ്ങ് ; ഇന്ത്യയുടെ ഡ്രൈകാവേരി എഞ്ചിന്‍ പൂര്‍ത്തിയായി, ഘാതക് ഡ്രോണ്‍ ഇനി പാകിസ്ഥാന്റെ ഘാതകനാകും

ഇന്ത്യ സ്വന്തമായി നിര്‍മ്മിക്കുന്ന ഘാതക് എന്ന ആളില്ലാ യുദ്ധവിമാനത്തെ കുതിപ്പിക്കാനുള്ള കാവേരി എഞ്ചിന്‍ 2026ല്‍ തന്നെ പൂര്‍ത്തിയാക്കണമെന്ന പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങിന്റെ ഉത്തരവ് പാലിക്കപ്പെട്ടു. കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ കാവേരി എഞ്ചിന്‍ നിര്‍മ്മാണം പൂര്‍ത്തിയായി. 83 കെഎന്‍ കുതിപ്പ് ശേഷി നല്‍കാന്‍ കഴിയുന്ന കാവേരി എഞ്ചിനാണ് ഇപ്പോള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2026, 12:58 am IST
inIndia
കാവേരി എഞ്ചിന്‍ പരിശോധിക്കുന്ന രാജ്നാഥ് സിങ്ങ് (ഇടത്ത്) ഘാതക് ഡ്രോണ്‍ (വലത്ത്)

കാവേരി എഞ്ചിന്‍ പരിശോധിക്കുന്ന രാജ്നാഥ് സിങ്ങ് (ഇടത്ത്) ഘാതക് ഡ്രോണ്‍ (വലത്ത്)

ന്യൂദല്‍ഹി: ഇന്ത്യ സ്വന്തമായി നിര്‍മ്മിക്കുന്ന ഘാതക് എന്ന ആളില്ലാ യുദ്ധവിമാനത്തെ കുതിപ്പിക്കാനുള്ള കാവേരി എഞ്ചിന്‍ 2026ല്‍ തന്നെ പൂര്‍ത്തിയാക്കണമെന്ന പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങിന്റെ ഉത്തരവ് പാലിക്കപ്പെട്ടു. കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ കാവേരി എഞ്ചിന്‍ നിര്‍മ്മാണം പൂര്‍ത്തിയായി. 83 കെഎന്‍ കുതിപ്പ് ശേഷി നല്‍കാന്‍ കഴിയുന്ന കാവേരി എഞ്ചിനാണ് ഇപ്പോള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്.

ബെംഗലൂരുവിലെ ഗ്യാസ് ടര്‍ബൈന്‍ റിസര്‍ച്ച് എസ്റ്റാബ്ലിഷ്മെന്‍റാണ് (ജിടിആര്‍ഇ) പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ നിര്‍ദേശം കര്‍ശനമായി പാലിച്ചത്. 2026ല്‍ പൂര്‍ത്തിയാക്കണം എന്നായിരുന്നു ആവശ്യമെങ്കിലും ഫെബ്രുവരിയില്‍ തന്നെ ഇതാ കാവേരി എഞ്ചിന്‍ പൂര്‍ത്തിയാക്കിയിരിക്കുന്നു.

ഇനിയും ഇന്ത്യയുടെ വ്യോമമേഖലയ്‌ക്കാവശ്യമായ എഞ്ചിനുകളുടെ കാര്യത്തില്‍ ആത്മനിര്‍ഭര്‍ ഭാരത് നടപ്പാക്കാന്‍ വൈകിക്കൂടാ എന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാരിന് ഉള്ളത്. ഘാതക് എന്ന ആളില്ലാ ആകാശവാഹനത്തിന് വേണ്ടത് ഡ്രൈ കാവേരി എഞ്ചിനാണ്. അതാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്.

എന്താണ് ഡ്രൈ കാവേരി എഞ്ചിന്‍?

ഘാതക് എന്ന ഇന്ത്യയുടെ ആളില്ലാ യുദ്ധവിമാനത്തെ പറത്താന്‍ ,സഹായിക്കുന്ന എഞ്ചിനാണ് ഡ്രൈ കാവേരി എഞ്ചിന്‍. ഈ കാവേരി എഞ്ചിനെ ഡ്രൈ എന്ന് വിളിക്കാന്‍ പ്രത്യേകം കാരണമുണ്ട്. സാധാരണ യുദ്ധവിമാനങ്ങളെ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ഊര്‍ജ്ജം നല്‍കുന്ന ടര്‍ബോ എഞ്ചിനുകള്‍ എണ്ണയെ യന്ത്രം പ്രവര്‍ത്തിപ്പിക്കുന്ന ഊര്‍ജ്ജമാക്കി മാറ്റുമ്പോള്‍ ധാരാളം ചൂടും ശബ്ദവും പുറപ്പെുടവിക്കാറുണ്ട്. എന്നാല്‍ ഡ്രൈ എഞ്ചിനില്‍ ഈ ചൂടും ശബ്ദവും ഉണ്ടാകില്ല. ഇതാണ് ആ യുദ്ധവിമാനത്തിനെ ശത്രുവിന്റെ റഡാറില്‍ പതിയാതെ ആകാശത്ത് ഒളിച്ചിരിക്കാന്‍ (സ്റ്റെല്‍ത് എന്ന് പറയും) പ്രാപ്തമാക്കുന്നത്.

ഫ്ലൈയിങ്ങ് ഡ്രോണ്‍ എന്നും ഘാതക് എന്ന ആളില്ലാ യുദ്ധവിമാനത്തെ വിളിക്കാറുണ്ട്. ഘാതകിന് സ്റ്റെല്‍ത് ശേഷി ഉള്ളതിനാല്‍ ഇതിന് ശത്രു അറിയാതെ ആ രാജ്യത്തിന്റെ ഉള്ളറകളിലേക്ക് ആരുമറിയാതെ കടന്നുചെന്ന് ഉള്‍പ്രദേശങ്ങളില്‍ ആക്രമണം നടത്താന്‍ ശേഷിയുണ്ട്. ശത്രുക്കളെ നിരീക്ഷിക്കാനും രഹസ്യവിവരങ്ങള്‍ ശേഖരിക്കാനും ഉപയോഗിക്കും.

സ്വകാര്യകമ്പനികളുമായി സഹകരിച്ച് ഡിആര്‍ഡിഒയുടെ സഹകരണത്തോടെ കാവേരി ഡ്രൈ എഞ്ചിന്‍ സ്വന്തമായി നിര‍്മ്മിക്കാനാണ് ഇന്ത്യ ശ്രമിച്ചത്. ആ വലിയ ദൗത്യമാണ് ഇപ്പോള്‍ പൂര്‍ത്തിയായത്. കേന്ദ്രപ്രതിരോധ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം സര്‍ട്ടിഫിക്കേഷന്‍ പ്രക്രിയ വേഗത്തിലാക്കാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷെ ഈ ഡ്രൈ കാവേരി എഞ്ചിന്‍ ഫലപ്രദമാണോ എന്ന് പരിശോധിക്കാന്‍ ഇല്യൂഷിന്‍ 2-76 എന്ന റഷ്യയിലെ നാല് എഞ്ചിനോട് കൂടിയ യുദ്ധവിമാനത്തില്‍ ഫിറ്റ് ചെയ്ത് റഷ്യയിലെ‍ ഉയര്‍ന്ന പ്രദേശങ്ങളിലൂടെ പറപ്പിച്ച് പരീക്ഷിക്കേണ്ടതുണ്ട്. എഞ്ചിന്റെ സ്ഥുസ്ഥിരപ്രവര്‍ത്തനശേഷി, പ്രവര്‍ത്തനമികവ്, റീസ്റ്റാര്‍ട്ടിനുള്ള കഴിവ് എന്നിവ ഉറപ്പുവരുത്താന്‍ ഈ പരീക്ഷണം കൂടിയേ തീരൂ.

എന്തായാലും ഈ സര്‍ട്ടിഫിക്കേഷന്‍ പ്രക്രിയ കഴിഞ്ഞാലേ അടുത്ത ഘട്ടത്തിലേക്ക് കടക്കാനാകൂ. 2029ല്‍ പുതിയ ഘാതകിന്റെ പ്രാരംഭരൂപം പുറത്തിറക്കണമെന്നതാണ് ലക്ഷ്യം. 2030ലോ 2031ന്റെ തുടക്കത്തിലോ ഈ പ്രാരംഭരൂപത്തിനുള്ള ഘാതകിന്റെ പറക്കല്‍ പരീക്ഷണം ആരംഭിക്കണമെന്ന് കേന്ദ്രപ്രതിരോധമന്ത്രാലയം ലക്ഷ്യമിടുന്നു.

സ്റ്റെല്‍ത് വിങ്ങ് ടെസ്റ്റ് ബെഡ് അതിന് മുന്‍പേ വികസിപ്പിക്കേണ്ടതുണ്ട്. നേരത്തെ 2022ല്‍ സങ്കീര്‍ണ്ണതകള്‍ ഒന്നുമില്ലാത്ത ഒരു സാധാരണ സ്റ്റെല്‍ത് വിങ്ങ് ടെസ്റ്റ് ബെഡ് പ്രവര്‍ത്തിപ്പിച്ചുനോക്കിയിരുന്നു. പക്ഷെ കൂറെക്കൂടി സങ്കീര്‍ണ്ണമായ സ്റ്റെല്‍ത് വിങ്ങ് ടെസ്റ്റ് ബെഡ് പ്രവര്‍ത്തിപ്പിച്ചുനോക്കിയാലോ ഡ്രൈ കാവേരി എഞ്ചിന്‍ വെച്ചുകൊണ്ട് ഈ ആളില്ലാ യുദ്ധവിമാനത്തിന് എന്തൊക്കെ യുദ്ധാഭ്യാസങ്ങളാണ് നടത്താന്‍ കഴിയുകയെന്ന കാര്യം പരിശോധിച്ചുറപ്പുവരുത്താന്‍ സാധിക്കൂ. അതുപോലെ അതിവേഗത്തില്‍ ലാന്‍റ് ചെയ്യല്‍ തുടങ്ങി പല പ്രവര്‍ത്തനങ്ങളും ഫലപ്രദമാണോ എന്ന് ഉറപ്പുവരുത്താന്‍ സാധിക്കൂ.

ഗോദ്റെഡ് എയ്റോസ്പേസ്, ലാഴ്സന്‍ ആന്‍റ് ടൂബ്രോ എന്നീ കമ്പനികള്‍ എഞ്ചിന്‍ മൊഡ്യൂളുകള്‍ , മെറ്റീരിയലുകള്‍, പ്രസിഷന്‍ ഘടകഭാഗങ്ങള്‍ എന്നിവ ഡിആര്‍ഡിഒ നിര്‍ദേശപ്രകാരം നിര്‍മ്മിച്ചിരുന്നു. ഈ സര്‍ക്കാര്‍-സ്വകാര്യ സംയുക്തസംവിധാനം വിജയിച്ചാല്‍ പുതിയ ആളില്ലാ യുദ്ധവിമാനങ്ങളോ ഡ്രോണുകളെ വികസിപ്പിക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനപ്പുറം വന്‍തോതില്‍ ആയുധങ്ങളുടെ നിര്‍മ്മാണത്തിലേക്ക് കുതിക്കാന്‍ ഇന്ത്യയ്‌ക്ക് കഴിയും. കാരണം സ്വകാര്യമേഖലയുടെ മൂലധനക്കരുത്ത് ഇക്കാര്യത്തില്‍ ഇന്ത്യയുടെ പ്രതിരോധമേഖലയ്‌ക്ക് വലിയ ബലമേകും.

എന്തായാലും ഡ്രൈ കാവേരി എഞ്ചിന്‍ വിജയിച്ചാല്‍ അത് ഇന്ത്യയുടെ എയ്റോസ്പേസ് രംഗത്തെ കുതിപ്പിന് വലിയ കരുത്താകും. അങ്ങിനെയെങ്കില്‍ തുടര്‍ന്നുള്ള ഘടകിന്റെ മിഷന്‍ സംവിധാനം, എയര്‍ഫ്രെയിം, പുറത്തെ അനുവാദം കാത്തുനില്‍ക്കാതെ തന്നെയുള്ള ഫ്ലൈറ്റ് എന്‍വലപ് എന്നിവ വികസിപ്പിക്കുന്നതിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കാന്‍ സാധിക്കും.

Tags: make in indiaRajnath SinghLatest newsKaveri EngineGhatak drone
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഗ്നി5 മിസൈലിന്റെ ഭാരവും പേലോഡ് ഭാരവും വെട്ടിക്കുറച്ച് ഡിആര്‍ഡിഒ; ചൈനയ്‌ക്ക് ആശങ്ക;മിസൈല്‍ 10000 കി.മീ ദൂരേക്ക് കുതിക്കാനാവുമെന്ന് ചൈനീസ് വിദഗ്ധര്‍

Entertainment

നാടകം കളിക്കാതെ പോയി പണം സമ്പാദിച്ച് സമാധാനത്തോടെ ജീവിക്കൂ;തൃഷയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി

Entertainment

അമിതമായ ഫോൺ ഉപയോഗം; കഴുത്തിന് ശസ്ത്രക്രിയ ചെയ്തെന്ന് ഷക്കീല

Entertainment

‘മുംബൈ പൊലീസ്’ ചെയ്യുന്ന സമയത്ത് സ്വവർഗാനുരാഗിയാകുന്നത് ക്രിമിനൽ കുറ്റമാണ്’

Entertainment

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

പുതിയ വാര്‍ത്തകള്‍

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 9ാം ക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍, കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തെത്തി പീഡനം

കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസ്: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

അര്‍ജുന്‍ ആയങ്കിയുടെ ഫോണ്‍ കണ്ടെടുത്തു, ശാസ്ത്രീയ പരിശോധനക്ക് അയക്കും

മുഹമ്മദ് അലി ജിന്നയുടെ പുനർജന്മമാണ് രാഹുൽ: നിഷികാന്ത് ദുബെ

എഫ്‌സിആർഎ ബിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് വിട്ടു

ശബരിമല നെയ്യ് ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണം: കെ മുരളീധരന്‍ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.