Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ഖുർ ആൻ പഠിച്ചിട്ടില്ല, ഒരു ദിവസം പോലും നോമ്പെടുത്തിട്ടില്ല, മുഷിഞ്ഞ വസ്ത്രം മാറ്റി പുതിയത് ധരിച്ച ഫീൽ;

സബീന എന്ന പേര് ഉപേക്ഷിച്ച് ലക്ഷ്മിപ്രിയ എന്ന പേര് സ്വീകരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2026, 07:27 pm IST
inEntertainment

വെള്ളിത്തിരയിലും മിനിസ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന നടിയാണ് ലക്ഷ്മിപ്രിയ. ബി​ഗ് ബോസിനുശേഷം കുടുംബപ്രേക്ഷകർക്കും പ്രിയങ്കരിയായി മാറിയ താരം പതിനെട്ട് വയസുവരെ മുസ്ലീമായിരുന്നു. വിവാഹത്തിന് മുമ്പാണ് മതം മാറിയതും സബീന എന്ന പേര് ഉപേക്ഷിച്ച് ലക്ഷ്മിപ്രിയ എന്ന പേര് സ്വീകരിച്ചതും. പെട്ടന്നെടുത്ത തീരുമാനമല്ല മതം മാറ്റമെന്നും മുസ്ലീം ആയിരുന്നുവെങ്കിലും ആ മതത്തിന്റെ രീതികൾക്ക് അനുസരിച്ച് താൻ ഒരിക്കലും ജീവിച്ചിരുന്നില്ലെന്ന് ലക്ഷ്മിപ്രിയ പറയുന്നു.

നടിയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം..വളരെ വർഷങ്ങളായി വായിക്കുന്ന ഒരാൾ വായിക്കുന്നത് പോലെ എനിക്ക് ദേവി മഹാത്മ്യം വായിക്കാൻ പറ്റും. അതുപോലെ ലളികസഹസ്രനാമം, ശ്യാമളാദണ്ഡകമാണെങ്കിലും കനകധാരയാണെങ്കിലും വിഷ്ണു സഹസ്രനാമവുമൊക്കെ മറ്റാർക്ക് വഴങ്ങുന്നതിനേക്കാൾ കൂടുതലായി അകാരവും ഉകാരവുമെല്ലാം ഭം​ഗിയായി എനിക്ക് വായിക്കാൻ പറ്റും.

അതിൽ നിന്നും ഞാൻ മനസിലാക്കിയത്. ഇതൊന്നും എന്റെ ഈ ജന്മത്തെ പുണ്യമല്ല. സനാധനധർമ്മത്തിന്റെ ദീക്ഷയെന്ന് പറയുന്നത് ഒരു ജന്മത്തിന്റെ പുണ്യമല്ല. മുമ്പും ഞാൻ ഇത് തന്നെയായിരുന്നു എന്നാണ് എനിക്ക് മനസിലാവുന്നത്. അതായത് കഴിഞ്ഞ ജന്മത്തിലും ഇത് തന്നെയായിരുന്നു. ആ ജന്മത്തിൽ ഉള്ളിൽ ഉണ്ടായിരുന്നത് തന്നെയാണ് ഈ ജന്മത്തും പുറത്തേക്ക് വന്നത്.

ഓരോ കാര്യങ്ങളും പറയാനും മനസിലാക്കാനും പഠനം എന്ന ശ്രമം എന്റെ ഭാ​ഗത്ത് നിന്ന് ഉണ്ടെങ്കിലും എനിക്ക് അത് വഴങ്ങുന്നത് പുതുതായിട്ട് ഒരാൾ പഠിക്കുന്നത് പോലെയല്ല. ജന്മം കൊണ്ട് ഞാൻ ഒരു ബ്രാഹ്മണ സ്ത്രീയാണ്. പക്ഷെ എനിക്ക് ലക്ഷ്മി ചൊല്ലുന്നത് പോലെ ലളിത സഹസ്രനാമം ചൊല്ലാൻ പറ്റാറില്ലെന്ന് പറയാറുണ്ട് ചിലർ. ഞാൻ ഒരു ഓണാട്ടുകരക്കാരിയാണ്. ഞങ്ങളുടെ കാലത്ത് അവിടെ ജാതിയും മതവും നോക്കിയിരുന്നത് വിവാഹം, മരണം തുടങ്ങിയവ സംഭവിക്കുമ്പോൾ മാത്രമാണ്.

ഇപ്പോൾ അതിന് മാറ്റം വന്നിട്ടുണ്ട്. എന്റെ അമ്മയുടെ വീട്ടുകാർ ആയിരുന്നു കൂടുതൽ ഓർത്ത്ഡോക്സ് മുസ്ലീംസ്. അച്ഛന്റെ വീട്ടുകാർ‌ പുരോ​ഗമന ആശയം കൊണ്ടുനടന്നിരുന്നവരായിരുന്നു. ഓർത്ത്ഡോക്സ് മുസ്ലീംസ് ആയിരുന്നുവെങ്കിലും ചെട്ടികുളങ്ങര ഭ​ഗവതി എന്നത് കുലദൈവം, പരദേവത പോലെയായിരുന്നു. എന്റെ അച്ഛന്റെ മുത്തച്ഛനൊക്കെ ഹരിപ്പാട് കൊട്ടാരത്തിലായിരുന്നു ജോലി ചെയ്തിരുന്നത്.

ഹരിപ്പാട് സുബ്രഹ്മണ്യന് ആദ്യത്തെ പാട്ട എണ്ണയൊക്കെ ‍ഞങ്ങളുടെ തറവാട്ടിൽ നിന്നായിരുന്നു കൊടുത്തിരുന്നത്. മണ്ണാറശ്ശാല നാ​​ഗദൈവങ്ങൾ‌ ഞങ്ങൾക്ക് കൺകണ്ട ദൈവമായിരുന്നു. ഓണാട്ടുക്കരയിലെ എല്ലാ ക്ഷേത്രങ്ങളിലും ഞാൻ നൃത്തം അവതരിപ്പിക്കാറുണ്ടായിരുന്നു. വീട്ടിൽ ഞങ്ങൾ പറയിടാറുണ്ടായിരുന്നു. താലപ്പൊലി എടുക്കാറുണ്ടായിരുന്നു. പിന്നെ ഖുർ ആൻ എന്ന സാധനം ഞാൻ പഠിച്ചിട്ടില്ല. എന്റെ അച്ഛന്റെ അമ്മ പത്ത് കിത്താബും ഓതി തികഞ്ഞ ഒരാളാണ്.

എഴുത്തോ വായനയോ അറിയാത്ത ആളാണ്. സ്കൂളിൽ പോലും പോയിട്ടില്ല. ഉസ്താദ് വന്നാണ് അച്ഛന്റെ അമ്മയെ പഠിപ്പച്ചത്. എന്നിട്ട് പോലും എന്നെ ഇതെല്ലാം പഠിപ്പിക്കണമെന്ന് അവർ പറഞ്ഞിട്ടില്ല. മതം ആരിലും അടിച്ചേൽപ്പിക്കേണ്ട ഒന്നല്ല. അറബി അക്ഷരങ്ങൾ ഇപ്പോഴും ജിലേബിയായിട്ടാണ് എനിക്ക് തോന്നാറുള്ളത്. ഒരു ദിവസം പോലും ഞാൻ നോമ്പെടുത്തിട്ടില്ല. മുസ്ലീം ട്രെഡീഷൻ അനുസരിച്ച് ജീവിച്ചിട്ടില്ല. എനിക്ക് അതൊന്നും ഒരു കാലത്തും വഴങ്ങിയിട്ടില്ല.

മതം മാറുമ്പോഴും എനിക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല. എന്റെ ഭർത്താവ് സംഘിയായതുകൊണ്ടാണ് ‍ഞാൻ മതം മാറിയത്, പുള്ളി നിർബന്ധിച്ചിട്ടാണ് എന്നൊക്കെ പറയുന്നവരുണ്ട്. ജയേഷേട്ടന് ഞാൻ സബീനയായി ഇരിക്കുന്നത് തന്നെയായിരുന്നു ഇഷ്ടം. ഞാൻ തന്നെയാണ് മതം മാറാൻ മുൻകൈ എടുത്തത്. പേരും ജാതിയും എല്ലാം ഓഫീഷ്യലിയും മാറ്റി. വിവാഹം പ്രമാണിച്ചാണ് മതം മാറിയത് എന്നത് ശരിയാണ്. മുഷിഞ്ഞ വസ്ത്രം മാറ്റി പുതിയൊരു വസ്ത്രം ധരിച്ചുവെന്ന ഫീൽ മാത്രമാണ് മതം മാറിയപ്പോൾ തോന്നിയത്.

മുഷിഞ്ഞ വസ്ത്രം കഴുത‍ി ഉണക്കി അലമാരയിൽ എവിടെയോ വെച്ചു അത്രമാത്രം. കുഞ്ഞ് അച്ഛന്റെ കൾച്ചർ ഫോളോ ചെയ്താൽ മതിയെന്നാണ് ഞാൻ ആ​ഗ്രഹിച്ചത്. ജയേഷേട്ടൻ വന്നില്ലായിരുന്നുവെങ്കിൽ ഒരു മുസ്ലീം യുവാവിനെ ഞാൻ കല്യാണം കഴിക്കുമായിരുന്നില്ല. ഹിന്ദുത്വമാണ് എന്റെ സ്വത്വമെന്ന് എനിക്ക് അറിയാമായിരുന്നു. മതേതരത്വം ഉള്ളയാളല്ല ഞാൻ. പ്രൗഡ് ഹിന്ദുവും ലൗഡ് ഹിന്ദുവുമാണെന്നും ലക്ഷ്മിപ്രിയ പറയുന്നു.

Tags: Malayalam MovieMalayalam ActressLatest newslakshmipriya
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)
India

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

മാധ്യമപ്രവര്‍ത്തകനായി ചമഞ്ഞ് സിജെപി സമരത്തില്‍ ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന രീതിയില്‍ വ്യാജ വീഡിയോ സൃഷ്ടിച്ച നദീം അഹമ്മദ് അമീന്‍ (ഇടത്ത്) വ്യാജവീഡിയോയുടെ ദൃശ്യം (നടുവില്‍) ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ വിവേക് ഭഗത് (വലത്ത്)
India

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറുന്ന കള്ളവീഡിയോ ഉണ്ടാക്കിയത് നദീം അഹമ്മദ്….സാകേത് മദ്രസയില്‍ പഠിച്ച 10 ക്ലാസ് തോറ്റവന്‍

India

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

പുതിയ വാര്‍ത്തകള്‍

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.