ബെംഗളൂരു : ആർ എസ് എസിനെ അധിക്ഷേപിക്കാൻ ശ്രമിച്ച പ്രിയങ്ക് ഖാർഗെയ്‌ക്കെതിരെ കർണാടക ബിജെപി പ്രസിഡന്റ് ബി വൈ വിജയേന്ദ്ര .സംഭാവനകളിലൂടെയോ ‘ഗുരു ദക്ഷിണ’യിലൂടെയോ ഫണ്ട് കൈമാറുന്നതിനെക്കുറിച്ച് ആർ എസ് എസ് വ്യക്തമാക്കുന്നില്ലെന്നാണ് ഖാർഗെയുടെ ആരോപണം. ആർ എസ് എസ് രജിസ്റ്റർ ചെയ്യാത്ത സംഘടനയാണെന്നും ഖാർഗെ ആരോപിച്ചു.
എന്നാൽ കോൺഗ്രസിന്റെ രജിസ്ട്രേഷനെ കുറിച്ച് മാത്രം ഖാർഗെ ചിന്തിച്ചാൽ മതിയെന്ന് ബി വൈ വിജയേന്ദ്ര പറഞ്ഞു. സോഷ്യൽ മീഡിയ വഴിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. “മന്ത്രി പ്രിയങ്ക് ഖാർഗെ, ആദ്യം നിങ്ങളുടെ പിതാവ് അധ്യക്ഷനായതും രാഷ്‌ട്രീയ ഭൂപടത്തിൽ നിലനിൽപ്പ് നഷ്ടപ്പെടുന്നതിന്റെ വക്കിലുള്ളതുമായ കോൺഗ്രസ് പാർട്ടിയുടെ രജിസ്ട്രേഷൻ റദ്ദാക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കുക.
അതിനുശേഷം മാത്രമേ മറ്റുള്ളവരുടെ രജിസ്ട്രേഷനെക്കുറിച്ച് വിഷമിക്കേണ്ടതുള്ളൂ.കല്യാൺ കർണാടകയെ ഇന്ത്യയുടെ ഭൂപടത്തിലെ ഏറ്റവും പിന്നാക്ക പ്രദേശങ്ങളിലൊന്നാക്കി മാറ്റിയതല്ലാതെ മറ്റൊന്നും ഖാർഗെ കുടുംബം സംഭാവന ചെയ്തിട്ടില്ല .മന്ത്രിയായ ശേഷം, കല്യാൺ കർണാടകയുടെ വികസനത്തിന് പ്രിയങ്ക് ഖാർഗെ എന്ത് സംഭാവനയാണ് നൽകിയത്.‘ – എന്നും ബി വൈ വിജയേന്ദ്ര പറഞ്ഞു.
















