Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ദേശീയ പണിമുടക്കിന് ജനം പണികൊടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2026, 11:15 am IST
in Editorial

രാഷ്‌ട്രീയ പ്രേരിതമായ ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്ര സര്‍ക്കാരിനെതിരെ ഇടതു പാര്‍ട്ടികളുടെയും കോണ്‍ഗ്രസിന്റെയും തൊഴിലാളി യൂണിയനുകള്‍ നടത്തിയ ദേശീയ പണിമുടക്ക് സമ്പൂര്‍ണ്ണ പരാജയമായത് സ്വാഭാവികം. പേരില്‍ മാത്രമാണ് ഇത് ദേശീയ പണിമുടക്കായത്. രാജ്യതലസ്ഥാനമായ ദല്‍ഹി ഉള്‍പ്പെടെ പ്രധാന നഗരങ്ങളിലൊന്നും പണിമുടക്ക് യാതൊരു പ്രതികരണവും ഉണ്ടാക്കിയില്ല. ഗതാഗതം പതിവുപോലെ നടന്നു. കടകമ്പോളങ്ങള്‍ തുറന്നു. സര്‍ക്കാര്‍ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ബാങ്കുകളുമൊക്കെ മുടക്കമില്ലാതെ പ്രവര്‍ത്തിച്ചു. പണിമുടക്കിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാര്‍ലമെന്റ് കവാടത്തില്‍ പ്രതിപക്ഷ എംപിമാര്‍ ഒരു പ്രകടനം നടത്തിയത് മാത്രമാണ് അപവാദം. തിരുവനന്തപുരത്ത് മന്ത്രി വി. ശിവന്‍കുട്ടി നടത്തിയ കാല്‍നട യാത്രയുടെ വലിയ പതിപ്പായിരുന്നു ദല്‍ഹിയിലെ പ്രതിഷേധ പ്രഹസനവും.

ഇതിനോടകം പ്രാബല്യത്തില്‍ വന്ന നാല് തൊഴില്‍ കോഡുകള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ ഏകപക്ഷീയമായാണ് പാസാക്കിയതെന്ന് കള്ള പ്രചാരണം നടത്തിയാണ് ഈ പണിമുടക്ക് പ്രഖ്യാപിച്ചത്. രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ ബിഎംഎസ് പണിമുടക്കില്‍ പങ്കെടുത്തുമില്ല.

തൊഴില്‍ കോഡുകള്‍ ഏകപക്ഷീയമായാണ് പാസാക്കിയതെന്ന ഇടതുപക്ഷത്തിന്റെ ആരോപണം തീര്‍ത്തും അടിസ്ഥാന രഹിതമാണ്. തൊഴില്‍ കോഡുകള്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയായപ്പോള്‍ തന്നെ ഇടത് ആരോപണങ്ങള്‍ക്ക് വ്യക്തമായ മറുപടി കേന്ദ്ര സര്‍ക്കാരും ബിഎംഎസും നല്‍കിയതാണ്. ഇതിനു നേര്‍ക്ക് കണ്ണടച്ചിരുട്ടാക്കിയാണ് ഇടതു യൂണിയനുകള്‍ പണിമുടക്കിനിറങ്ങിയത്. ജനങ്ങളെ കള്ളം പറഞ്ഞ് പറ്റിക്കുക എന്നത് ഇവരുടെ പതിവ് രീതിയാണല്ലോ.

തൊഴില്‍ കോഡുകളുടെ കാര്യത്തില്‍ വിവിധ തലങ്ങളില്‍ വിപുലമായ ചര്‍ച്ചകളും യോഗങ്ങളും നടന്നിരുന്നു. സന്തോഷ് കുമാര്‍ ഗംഗ്വാര്‍ കേന്ദ്ര തൊഴില്‍ മന്ത്രിയായിരുന്ന 2015 ലാണ് കോഡുകളുടെ കരടുരൂപം തയ്യാറാക്കിയത്. ചരിത്രത്തിലാദ്യമായി പ്രധാനമന്ത്രി നേരിട്ട് തൊഴിലാളി യൂണിയനുകളുടെ യോഗം വിളിച്ച് പ്രശ്നം ചര്‍ച്ച ചെയ്തു. പത്ത് വര്‍ഷത്തോളം കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളുമായും തൊഴിലാളി യൂണിയനുകളുമായും തൊഴിലുടമ സംഘടനകളുമായും ചര്‍ച്ചകള്‍ നടത്തി. ഇതില്‍ പലതിലും പങ്കെടുത്തവരാണ് ഏകപക്ഷീയമായാണ് തൊഴില്‍ കോഡുകള്‍ പാസാക്കിയതെന്ന് കള്ള പ്രചാരണം നടത്തുന്നത്.

എല്ലാ യോഗങ്ങളിലും പങ്കെടുത്ത ബിഎംഎസ് നിരവധി നിര്‍ദ്ദേശങ്ങളും ഭേദഗതികളും സമര്‍പ്പിക്കുകയുണ്ടായി. ഇവയില്‍ പലതും കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ ക്രിയാത്മകമായ നിര്‍ദേശങ്ങളൊന്നും സമര്‍പ്പിക്കാതെ പ്രതിഷേധിക്കുക മാത്രമാണ് പ്രതിപക്ഷ തൊഴിലാളി യൂണിയനുകള്‍ ചെയ്തത്. ഇതേ കാപട്യം തന്നെയാണ് ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചും ഇവര്‍ പ്രകടിപ്പിച്ചത്. ഇക്കൂട്ടര്‍ തൊഴിലാളി വിരുദ്ധര്‍ മാത്രമല്ല, ജനവിരുദ്ധരുമാണെന്ന് ഈ പണിമുടക്ക് തെളിയിച്ചു. തൊഴിലാളികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇക്കാര്യത്തില്‍ ബിഎംഎസിനെ പോലുള്ള യൂണിയനുകള്‍ ജാഗ്രത പാലിക്കുകയും ചെയ്യുന്നു. ഇടതു പാര്‍ട്ടികളുടെയും കോണ്‍ഗ്രസിന്റെയും തൊഴിലാളി യൂണിയനുകളുടെ പ്രസക്തി തന്നെ നഷ്ടപ്പെട്ടിരിക്കുകയാണ്. ഇത് മറച്ചുപിടിക്കാന്‍ വേണ്ടിയാണ് ജനങ്ങളുടെ പിന്തുണ ഇല്ലെന്നറിഞ്ഞിട്ടും ദേശീയ പണിമുടക്ക് നടത്തിയത്.

ഇടത് ഭരണം നിലനില്‍ക്കുന്ന കേരളത്തില്‍ മാത്രമാണ് പണിമുടക്ക് വിജയിച്ചത്. ഇവരുടെ ഇന്ത്യ കേരളമാണല്ലോ. ഇവിടെ പണിമുടക്കായിരുന്നില്ല, കോടതി നിരോധിച്ച ബന്ദാണ് നടന്നത്. ഭീഷണിപ്പെടുത്തിയും അക്രമങ്ങള്‍ അഴിച്ചുവിട്ടുമാണ് വാഹനങ്ങള്‍ തടഞ്ഞതും കടകള്‍ പൂട്ടിച്ചതും. ശരിക്കും ജനപിന്തുണയുണ്ടെങ്കില്‍ എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്തതെന്ന് പണിമുടക്ക് നടത്തിയവര്‍ മറുപടി പറയണം. പണിമുടക്കിന്റെ പേരില്‍ ജനങ്ങളെ ആക്രമിച്ചവര്‍ക്കും പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കും എതിരെ കേസെടുക്കണം. ബന്ദ് നിരോധിച്ചുകൊണ്ടുള്ള നിയമത്തെ ഇങ്ങനെ നോക്കുകുത്തിയാക്കിയാല്‍ ഇനിയും അക്രമങ്ങള്‍ ആവര്‍ത്തിക്കപ്പെടും.

വികസനവും പുരോഗതിയും ജനക്ഷേമവും ലക്ഷ്യമാക്കി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന സാമ്പത്തിക പരിഷ്‌കാരങ്ങളെ അന്ധമായി എതിര്‍ക്കുന്നത് രാജ്യവിരുദ്ധതയാണ്. ഇത് ചെയ്യുന്ന പ്രതിപക്ഷ തൊഴിലാളി യൂണിയനുകളുടെ തനി നിറം തൊഴിലാളികളും ജനങ്ങളും തിരിച്ചറിയണം. ദേശീയ പണിമുടക്കിലൂടെ യൂണിയനുകള്‍ ഒന്നുകൂടി ഒറ്റപ്പെടുകയാണ് ചെയ്തിട്ടുള്ളത്. രാഷ്‌ട്രീയ പ്രേരിതമായി പണിമുടക്ക് നടത്തിയവര്‍ക്ക് ജനങ്ങള്‍ പണികൊടുത്തു എന്നര്‍ത്ഥം.

Tags: Narendra Modi#CongressGorup
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

India

യൂറോപ്പില്‍ പെട്രോള്‍ വില 34 ശതമാനം കൂടി, ആഫ്രിക്കയിലും 50 ശതമാനം കൂടി, വില കൂട്ടാതെ ഇന്ത്യ; ഈ മനുഷ്യന്റെ ശ്രമങ്ങളോട് നന്ദി പറയൂ

മോദി സര‍്ക്കാരിനെ തര്‍ക്കുമെന്ന് പ്രഖ്യാപിത പ്രതിജ്ഞയെടുത്ത അമേരിക്കന്‍ ശതകോടീശ്വരനും വിദേശഫണ്ട് വാങ്ങി പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് എന്‍ജിഒ സംഘടനകളുടെ പിതാവുമായ ജോര്‍ജ്ജ് സോറോസിന്‍റെ സംഘടനയായ ഹിന്ദുസ് ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് സംഘടനയുടെ നേതാവ് സുനിത വിശ്വനാഥ് (ഇടത്ത്) അമേരിക്കയില്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയെ തകര്‍ക്കാനുള്ള സ്റ്റഡി ക്ലാസ് നല്‍കുന്ന സുനിത വിശ്വനാഥ് (വലത്ത്)
India

അക്ഷര്‍ധാം ക്ഷേത്രത്തിനെതിരെ വ്യാജപ്രചാരണം, മോദിയുടെ അപേക്ഷയില്‍ ദുബായില്‍ വരെ ക്ഷേത്രം പണിത സ്വാമിനാരായണ്‍ ട്രസ്റ്റിനെ തകര്‍ക്കാന്‍ ആഗോളഗൂഢാലോചന

Kerala

ഇത്തവണ അനുഭവപ്പെടുന്നത് മാറ്റത്തിന്റെ കാറ്റ്; കേരളത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വരും: പ്രധാനമന്ത്രി മോദി

Kerala

അയ്യപ്പ ഭക്തരോടുള്ള ക്രൂരത മറക്കരുത്: പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.