Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സനാതനധര്‍മ്മത്തിന്റെ വിരാടരൂപമാണ് തിരുനാവായിലെ മാഘമഹോത്സവം; ഇതിനെ തടയാന്‍ ശ്രമിച്ച പിണറായി സര്‍ക്കാര്‍ മാപ്പ് പറയണം: ശോഭാസുരേന്ദ്രന്‍

സനാതനധര്‍മ്മത്തിന്റെ വിരാടരൂപമാണ് തിരുനാവായിലെ മാഘമഹോത്സവത്തില്‍ നാം കാണുന്നതെന്നും ഇതിനെ തടയാന്‍ ശ്രമിച്ച പിണറായി സര്‍ക്കാര്‍ മാപ്പ് പറയുകയാണ് വേണ്ടതെന്നും ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2026, 09:35 pm IST
in Kerala

തിരുനാവായ: സനാതനധര്‍മ്മത്തിന്റെ വിരാടരൂപമാണ് തിരുനാവായിലെ മാഘമഹോത്സവത്തില്‍ നാം കാണുന്നതെന്നും ഇതിനെ തടയാന്‍ ശ്രമിച്ച പിണറായി സര്‍ക്കാര്‍ മാപ്പ് പറയുകയാണ് വേണ്ടതെന്നും ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍.

നിളാനദിക്കരയിലെ ഈ മാഘമഹോത്സവത്തില്‍ ഒരു മണല്‍ത്തരിയായി ചേരാന്‍ കഴിഞ്ഞത് മഹാഭാഗ്യമായി കരുതുന്നു. 270 വര്‍ഷങ്ങള്‍ക്ക് ശേഷം ഇങ്ങിനെ ഒരു മാഘമഹോത്സവത്തിന്റെ പേരില്‍ ഒരു കൂടിച്ചേരല്‍ നടക്കുന്നത് അത്ഭുതമായി കാണുന്നു. ചലിക്കുന്നതും ചലിക്കാത്തതും ജീവനുള്ളതും ജീവനില്ലാത്തതുമായ മുഴുവന്‍ വസ്തുക്കളിലും ഈശ്വരസാന്നിധ്യം കാണുന്ന സനാതനധര്‍മ്മത്തിന്റെ വിരാടരൂപമാണ് ഇവിടെ കാണുന്നത്. – ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

സ്പിരിച്വല്‍ ടൂറിസത്തെ പ്രത്സാഹിപ്പിക്കുന്നതിന് പകരം അതിനെ ഇല്ലാതാക്കാനാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്. കേരളസര്‍ക്കാര്‍ വിചാരിച്ചത് ഇതിന് അനുമതി തടഞ്ഞാല്‍ ആളുകള്‍ക്ക് യാത്രാദുരിതമുണ്ടായാല്‍ ഇവിടെ ആളുകള്‍ ചേരുകയില്ല എന്നാണ് വിചാരിച്ചത്. എന്നാല്‍ ആളുകള്‍ കൃത്യമായി ഒരു തീരുമാനമെടുത്തു. ഞങ്ങള്‍ക്ക് യാത്രാ സൗകര്യമുണ്ടായാലും ഇല്ലെങ്കിലും ‍ഞങ്ങള്‍ അവിടെ ഒന്നിച്ചുചേരും എന്ന ജനത്തിന്റെ ആത്മീയ പ്രതിധ്വനിയാണ് ഇവിടെ കാണാന്‍ കഴിഞ്ഞത്. വാസ്തവത്തില്‍ പിണറായി സര്‍ക്കാര്‍ ഇവിടെ മാപ്പു പറയുകയാണ് വേണ്ടത്. ഇവിടെ ആളുകള്‍ ഒരുമിച്ച് ചേരും എന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് മുന്നില്‍ കണ്ടിട്ട് പിണറായി സര്‍ക്കാര്‍ ഭയപ്പെട്ടു. യഥാര്‍ത്ഥത്തില്‍ ഇവിടെ ലോകം നമ്മെ ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്. 17 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഇവിടെ എത്തിച്ചേര്‍ന്നിട്ടുണ്ട്. ഇവിടെ സ്നാനം ചെയ്യാന്‍, ഇവിടെ ഈ മഹാമാഘം കാണുവാന്‍ വേണ്ടി. -ശോഭാ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

ഒരു കുംഭമേളയ്‌ക്ക് തുല്യമായി നമ്മുടെ നാട് ഉയരുമ്പോള്‍ ഭിന്നതകള്‍ മാറ്റിവെച്ച് അതില്‍ എല്ലാ രാഷ്‌ട്രീയക്കാരും പങ്കെടുക്കേണ്ടതാണ്. പക്ഷെ പ്രതിപക്ഷ നേതാവ് സതീശന്‍ വന്നില്ലല്ലോ? ഇത് എന്താണെന്ന് ഒരു മനസ്സിലാക്കാന്‍ പോലും വന്നില്ല. അവര്‍ ചിന്തിച്ചത് രാഷ്‌ട്രീയത്തെക്കുറിച്ച് മാത്രമാണ്. വോട്ടിനെക്കുറിച്ച് മാത്രമാണ്. അപ്പോ ഭരണപക്ഷത്തിന്റെ നേതാവായ മുഖ്യമന്ത്രിമാത്രമല്ല, പ്രതിപക്ഷ നേതാവും വന്നില്ല. പക്ഷെ ഇതിനെയെല്ലാം അതിജീവിച്ച് നിളാനദീതീരത്ത് മുട്ടോളം വെള്ളത്തില്‍ ആളുകള്‍ കാത്തി നില്‍ക്കുന്നു. -ശോഭാ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ നടന്ന കുംഭമേളയില്‍ പങ്കെടുക്കാന്‍ ഭാഗ്യമുണ്ടായി. ആ സമയത്ത് നമ്മള്‍ കണ്ടത് കേന്ദ്രസര്‍ക്കാരും യുപി സര്‍ക്കാരും കൈകോര്‍ക്കുന്നതാണ്. അവര്‍ സംയുക്തമായി നടത്തിയ പ്രയാഗ് രാജിലെ കുംഭമേളയില്‍ 40 കോടി ആളുകളെ പ്രതീക്ഷിച്ചിരുന്നുവെങ്കിലും 62 കോടി പേര്‍ അവിടെ എത്തിച്ചേര്‍ന്നുവെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. അവിടെ 75000 കോടി രൂപയുടെ അടിസ്ഥാന സൗകര്യവികസനം നടത്തുകയും ലോകം മുഴുവന്‍ അത് കാണുകയും ചെയ്തുവെന്നും ശോഭാ സുരേന്ദ്രന്‍.

Tags: MaghamaholsavambjpHindutvashobha surendranSanathanadharmaLatest newsKumbhmelaMalappuram Kumbhmela
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

Kerala

പിണറായി ഡാഷ് മോനേ എന്ന് വിളിച്ചതില്‍ തെറ്റില്ല, തെലുങ്കാന മുഖ്യമന്ത്രി മാന്യമായി സംസാരിക്കണം, എങ്കിലേ ബഹുമാനം തിരിച്ചുകിട്ടു:സന്തോഷ് പണ്ഡിറ്റ്

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.