Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സിപിഎം നയിക്കുന്ന സഹകരണക്കൊള്ള

ശബരിമല അയ്യപ്പന്റെ ഒരു തരി സ്വര്‍ണം പോലും നഷ്ടപ്പെടാന്‍ അനുവദിക്കില്ലെന്നാണ് സിപിഎം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ശബരിമലയിലെ സ്വര്‍ണ്ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതികളായ പ്രമുഖ സിപിഎം നേതാക്കള്‍ ജയിലില്‍ കിടക്കുമ്പോഴാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഈ പ്രചാരണം സിപിഎം നടത്തുന്നത്. കേസിലെ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ എല്ലാ സഹായവും സര്‍ക്കാര്‍ ചെയ്തുകൊടുക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2026, 03:43 pm IST
in Editorial, Vicharam

പത്തുവര്‍ഷത്തെ ഇടതുമുന്നണി ഭരണത്തിന്‍ കീഴില്‍ സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ നടന്ന അഴിമതിയുടെ കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. സഹകരണ വകുപ്പിന്റെ രേഖകള്‍ പ്രകാരം 16000 കോടിയോളം രൂപയുടെ അഴിമതിയാണ് നടന്നിട്ടുള്ളത്. പ്രതിപക്ഷമോ മറ്റാരെങ്കിലുമോ ഉന്നയിക്കുന്ന ആരോപണമല്ല ഇത്. സഹകരണ വകുപ്പ് മന്ത്രി തന്നെ നിയമസഭയില്‍ വച്ച രേഖകള്‍ പ്രകാരമാണ് ഇത്ര വലിയ ക്രമക്കേട് നടന്നിട്ടുള്ളതായി വെളിപ്പെട്ടിരിക്കുന്നത്. സഹകരണ മേഖലയുടെ ചരിത്രത്തില്‍ തന്നെ നടന്നിട്ടുള്ള ഏറ്റവും വലിയ കൊള്ളയാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇങ്ങനെയൊരു അഴിമതിയുടെ വിവരം ഔദ്യോഗികമായി പുറത്തുവന്നിട്ടും പ്രതിപക്ഷമായ കോണ്‍ഗ്രസ് പാര്‍ട്ടി അതേക്കുറിച്ച് മിണ്ടാത്തത് പിണറായി സര്‍ക്കാരുമായുള്ള ഒത്തുകളിയുടെ ഭാഗമാണെന്നു കരുതണം. കോണ്‍ഗ്രസുകാര്‍ നേതൃത്വം നല്‍കുന്ന ചില സഹകരണ ബാങ്കുകളിലും വലിയ കൊള്ളകള്‍ നടന്നിട്ടുണ്ടല്ലോ.

പതിറ്റാണ്ടുകളായി സഹകരണ ബാങ്കുകള്‍ കയ്യടക്കി വച്ചിരിക്കുന്ന സിപിഎം ഇവിടങ്ങളില്‍ ആസൂത്രിതമായ അഴിമതിയാണ് നടത്തിക്കൊണ്ടിരുന്നത്. തൃശൂര്‍ ജില്ലയിലെ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്ന 125 കോടിയിലേറെ രൂപയുടെ അഴിമതി വിവരം പുറത്തായത് വലിയ വിവാദത്തിനിടയാക്കിയതാണല്ലോ. എന്നാല്‍ കരുവന്നൂരില്‍ മാത്രമല്ല മറ്റിടങ്ങളിലും ഇത്തരം അഴിമതികള്‍ നടന്നിട്ടുള്ളതായി പിന്നീട് വെളിപ്പെട്ടു. സിപിഎം ആവിഷ്‌കരിച്ചിട്ടുള്ള കേരള മോഡല്‍ അഴിമതിയാണിത്. ഇതുവഴി സമ്പന്നരായ സിപിഎം നേതാക്കള്‍ നിരവധിയാണ്. തൃശൂരില്‍ കപ്പലണ്ടിക്കച്ചവടം നടത്തിയിരുന്ന ഒരു സിപിഎം നേതാവ് സഹകരണ ബാങ്കിലെ അഴിമതിയിലൂടെ കോടീശ്വരനായി മാറിയെന്ന വാര്‍ത്തകള്‍ വന്നിരുന്നു. കരുവന്നൂര്‍ അഴിമതി കേസില്‍ സിപിഎം എന്ന പാര്‍ട്ടിയും പ്രതിയാണ്. യഥാര്‍ത്ഥത്തില്‍ കരുവന്നൂര്‍ മോഡല്‍ അവിടെ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. പാവപ്പെട്ട ജനങ്ങളുടെ പണം കൊണ്ട് സിപിഎം എന്ന പാര്‍ട്ടിയും നേതാക്കളും തടിച്ചുകൊഴുക്കുന്ന രീതി എല്ലായിടത്തുമുണ്ട്.

സഹകരണ ബാങ്കുകളിലെ അഴിമതിയെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഒരു ഉന്നതതല സമിതിയെ നിയോഗിച്ചിരുന്നു. ക്രമക്കേടുകള്‍ തടയാന്‍ ഈ സമിതി നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ ഒന്നും തന്നെ നടപ്പാക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറായില്ല. കരുവന്നൂരിലെ അഴിമതിയെക്കുറിച്ചും ഈ സമിതിയുടെ റിപ്പോര്‍ട്ടില്‍ വിശദമായി പറയുന്നുണ്ട്. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഈ കേസിലെ പ്രതികളെ സംരക്ഷിക്കുകയും രക്ഷപ്പെടുത്തുകയും ചെയ്യാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിച്ചത്. കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും പിന്നീട് കേസില്‍ അന്വേഷണം നടത്തി. അഴിമതിയുടെ ഞെട്ടിക്കുന്ന പല വിവരങ്ങളും പുറത്തുവന്നത് അങ്ങനെയാണ്. എന്നാല്‍ ഇ ഡിയുടെ വരവിന് മുന്‍പു തന്നെ സര്‍ക്കാരിന്റെ ഒത്താശയില്‍ ക്രൈംബ്രാഞ്ചിനെ ഉപയോഗിച്ച് അഴിമതിയുടെ തെളിവുകള്‍ പലതും നശിപ്പിച്ചിരുന്നു.

ശബരിമല അയ്യപ്പന്റെ ഒരു തരി സ്വര്‍ണം പോലും നഷ്ടപ്പെടാന്‍ അനുവദിക്കില്ലെന്നാണ് സിപിഎം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ശബരിമലയിലെ സ്വര്‍ണ്ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതികളായ പ്രമുഖ സിപിഎം നേതാക്കള്‍ ജയിലില്‍ കിടക്കുമ്പോഴാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഈ പ്രചാരണം സിപിഎം നടത്തുന്നത്. കേസിലെ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ എല്ലാ സഹായവും സര്‍ക്കാര്‍ ചെയ്തുകൊടുക്കുകയാണ്. പല പ്രതികള്‍ക്കും ജാമ്യം ലഭിച്ചുകഴിഞ്ഞു. കോടതിയുടെ മേല്‍നോട്ടം ഉണ്ടായിട്ടുപോലും പ്രത്യേക അന്വേഷണ സംഘത്തിന് പല തെളിവുകളും കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. കേസില്‍ നിന്ന് പ്രതികള്‍ക്ക് ഊരി പോകാനുള്ള വഴിയാണിത്. കരുവന്നൂര്‍ ബാങ്കിലെ അഴിമതിയുടെ കാര്യത്തിലും ആരെയും രക്ഷപ്പെടാന്‍ അനുവദിക്കില്ല എന്നാണ് സര്‍ക്കാര്‍ പറഞ്ഞുകൊണ്ടിരുന്നത്. പക്ഷേ എല്ലാ പ്രതികളും രക്ഷപ്പെടുന്ന സ്ഥിതിവരുത്തി. സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ച് കള്ളപ്പണം വെളുപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടന്നിട്ടുള്ളതായാണ് അറിയുന്നത്. കേന്ദ്ര ഏജന്‍സികള്‍ ശക്തമായും വ്യാപകമായും അന്വേഷിച്ചാല്‍ മാത്രമേ ഈ കമ്മ്യൂണിസ്റ്റ് കൊള്ളക്കാരെ പിടികൂടി ശിക്ഷിക്കാന്‍ കഴിയുകയുള്ളൂ.

Tags: co-operative bankLDFCorruption
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

അവസാന മണിക്കൂറുകളിൽ ഇരുമുന്നണികളേയും ഇസ്ലാമിക സംഘടനകൾ ബ്ലാക് മെയിൽ ചെയ്യുന്നു

Article

മാറാനിതാണ് നേരം

Kerala

മക്കൻ ചെല്ലപ്പന്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി; അച്ഛൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മകൻ ദീപു

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.