Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എസ്‌ഐടി ജയറാമിന്റെ മൊഴിയെടുത്തു; സ്വര്‍ണ്ണപാളി വീട്ടിലെത്തിച്ച് പൂജ നടത്തിയത് ആചാരലംഘനമാകുമെന്ന് കരുതിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2026, 07:52 am IST
inKerala

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കുറ്റപത്രം തയ്യാറാക്കുന്നതിന് മുന്നോടിയായി പ്രധാന സാക്ഷിയായ ചലച്ചിത്ര നടന്‍ ജയറാമില്‍ നിന്ന് എസ്‌ഐടി വീണ്ടും മൊഴിയെടുത്തു. ചെന്നൈയിലെ ജയറാമിന്റെ വീട്ടില്‍ എത്തിയായിരുന്നു മൊഴിയെടുക്കല്‍.

ഉണ്ണിക്കൃഷ്ണന്‍ പോറ്റി ക്ഷണിച്ചതിനാലാണ് അയ്യപ്പഭക്തന്‍ എന്ന നിലയില്‍ ചെന്നൈ അമ്പത്തൂരിലുള്ള സ്മാര്‍ട്ട് ക്രിയേഷന്‍സ് ഓഫീസില്‍ എത്തി സ്വര്‍ണം പൂശിയ കട്ടിളപ്പാളികള്‍ ആദ്യം കണ്ടതെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് ജയറാം പറഞ്ഞു. എല്ലാ പണികളും തീര്‍ത്ത് ശബരിമല ശ്രീകോവില്‍ വാതലിനെ അനുസ്മരിപ്പിക്കും വിധം കമ്പനിയുടെ ഉള്ളിലുള്ള ഒരു കതകിന് മുന്നില്‍ കട്ടിളപ്പാളികള്‍ പ്രഭയും ദശാവതാരം ആലേഖനം ചെയ്ത പാളിയും അടക്കം ഘടിപ്പിച്ച നിലയിലാണ് കണ്ടത്. അസുലഭ ഭാഗ്യമായി കരുതി പ്രശസ്ത ഗായകന്‍ വീരമണി രാജുവും എത്തിയിരുന്നു. അദ്ദേഹം അയ്യപ്പഭക്തിഗാനവും ആലപിച്ചു. പോറ്റിക്കൊപ്പം സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയും ഉണ്ടായിരുന്നതായും ജയറാം മൊഴി നല്‍കി.

ദ്വാരപാലക പാളികള്‍ ശബരിമലയിലേക്ക് തിരികെ കൊണ്ടുപോകും വഴി വീട്ടില്‍ ഇറക്കി പൂജ ചെയ്യണമെന്ന് പോറ്റിയോട് അഭ്യര്‍ത്ഥിച്ചത് താനാണെന്നും ജയറാം പറഞ്ഞു. മാരുതി ഒമ്‌നി വാനിലായിരുന്നു പാളികള്‍ പായ്‌ക്ക് ചെയ്ത രീതിയില്‍ വീട്ടില്‍ എത്തിച്ചത്. എല്ലാ പാളികളും അഴിച്ചെടുക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ ഒരു പാളി മാത്രമാണ് പൂജാമുറിയില്‍ എത്തിച്ചത്. ചെറിയ ഒരു നോട്ടു മാത്രമാണ് ദക്ഷിണയായി നല്‍കിയത്. പൂജയില്‍ പങ്കെടുക്കാന്‍ വീരമണി രാജുവും മകനും എത്തിയിരുന്നു. ഇതെല്ലാം അയ്യപ്പ സ്വാമിയോടുള്ള ഭക്തികൊണ്ടാണ് ചെയ്തത്. ശബരിമലയിലെ പാളികള്‍ തന്റെ വീട്ടില്‍ എത്തിച്ച് പൂജ നടത്തി എന്നത് ജന്മസാഫല്യമായി കരുതി. ആചാരലംഘനമാകുമെന്നോ നിയമവിരുദ്ധമാണോ എന്നൊന്നും അപ്പോള്‍ ചിന്തിച്ചിരുന്നില്ല. അമ്പത് തവണ ശബരിമല ദര്‍ശനം നടത്തിയിട്ടുണ്ട്. കുടുംബസമേതം ഒരു തവണ എത്തി. പത്തു വര്‍ഷത്തിലേറെയായി ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയാം. എന്നാല്‍ ശബരിമല പാളികളുടെ മറവില്‍ ഇത്ര വലിയ തട്ടിപ്പുണ്ടായിരുന്നു എന്നത് അറിയില്ലായിരുന്നെന്നും ജയറാം പറഞ്ഞു.

ശബരിമല പാളികളുമായി ബന്ധപ്പെട്ട് മൂന്നു പരിപാടികളിലാണ് ജയറാം പങ്കെടുത്തത്. കോട്ടയം ഇളംപള്ളി ക്ഷേത്രത്തില്‍ വാതില്‍ പാളികളുമായി നടത്തിയ ഘോഷയാത്രയിലാണ് ആദ്യം പങ്കെടുത്തത്. പിന്നീട് കട്ടിളപ്പാളികള്‍ സ്വര്‍ണം പൂശിയ ശേഷം സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നടത്തിയ പൂജയിലും ദ്വാരപാലക പാളികള്‍ വീട്ടില്‍ എത്തിച്ച് നടത്തിയ പൂജയിലും പങ്കെടുത്തു.

 

Tags: Actor JayaramViolation of traditionശബരിമല സ്വര്‍ണക്കൊള്ള
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ഹൈക്കോടതി നിര്‍ദേശം തള്ളി, വിജിലന്‍സ് സംഘത്തെ മാറ്റുന്നു

Kerala

പി.എസ്. പ്രശാന്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പാളികള്‍ കാട്ടി പോറ്റി വന്‍തോതില്‍ സ്വര്‍ണം സ്വരൂപിച്ചു

Kerala

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

Kerala

സ്വര്‍ണക്കൊള്ള: തെളിവുകള്‍ ശക്തം, പി.എസ്. പ്രശാന്തിന് പിടി വീഴും

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.