മുംബൈ : ഇസ്ലാം മതം സ്വീകരിച്ചത് തനിക്ക് പറ്റിയ തെറ്റായിരുന്നുവെന്ന നടി ചാഹത്ത് ഖന്നയുടെ വാക്കുകൾ വീണ്ടും വൈറലാകുന്നു. സ്വകാര്യ ഫിലിം മാഗസിനോട് സംസാരിക്കവേയാണ് ചാഹത്ത് ഖന്ന ഇക്കാര്യം പറഞ്ഞത് .
2006ൽ വ്യവസായിയായ ഭരത് നർസിംഗാനിയുമായി ആയിരുന്നു ചാഹത് ഖന്നയുടെ ആദ്യ വിവാഹം. എന്നാൽ അത് ഏറെ നാൾ നിലനിന്നില്ല. അതിനുശേഷം 2013ൽ ഫർഹാൻ മിർസയെ വിവാഹം കഴിച്ചു. വിവാഹത്തിനായി ചാഹത് മതം മാറിയിരുന്നു.എന്നാൽ ഈ ബന്ധം 2018 ഓടെ അവസാനിച്ചു.
നിക്കാഹിന് ശേഷം താൻ ഹിന്ദു ദൈവങ്ങളെ പ്രാർത്ഥിക്കുന്നതിൽ നിന്ന് ഭർത്താവ് വിലക്കിയിരുന്നുവെന്നാണ് ചാഹത്ത് പറയുന്നത് . ‘ ഇസ്ലാം എന്താണെന്ന് തനിക്ക് അറിയില്ലായിരുന്നു. സ്വതന്ത്ര്യം ഇല്ലാതെ വീർപ്പുമുട്ടുന്ന അവസ്ഥ . ഇസ്ലാമിൽ വിശ്വാസം വരാൻ പോലും നാലഞ്ച് വർഷമെടുത്തു . എന്റെ വിശ്വാസങ്ങളെ തള്ളിക്കളയണമെന്ന് പറയുന്നത് ശരിയല്ലല്ലോ. ഞാൻ എന്റെ സനാതൻ ധർമ്മ വേരുകളിലേക്ക് തിരിച്ചെത്തിയപ്പോൾ, പല കാര്യങ്ങളുടെയും പിന്നിലെ വലിയ സത്യങ്ങളെക്കുറിച്ച് ഞാൻ മനസ്സിലാക്കി. സ്വന്തം മതത്തിലേയ്‌ക്ക് മടങ്ങി വന്നതോടെയാണ് ഞാൻ സന്തോഷം അനുഭവിക്കാൻ തുടങ്ങിയത് ‘ എന്നും ചാഹത്ത് ഖന്ന പറയുന്നു.
















