Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle
Spiritual

കൈവിഷം തന്നിട്ടുണ്ടോ എന്നറിയാനും ദോഷങ്ങൾ അകറ്റാനും തിരുവിഴ ക്ഷേത്രത്തിലെ ചികിത്സ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 26, 2026, 09:41 pm IST
inSpiritual

വശീകരണമോ ശത്രുനാശമോ ലക്ഷ്യമാക്കി, ആഹാരസാധനങ്ങളിലോ പാനീയങ്ങളിലോ രഹസ്യമായി ചേര്‍ത്തുനല്‍കുന്ന മന്ത്രബദ്ധമായ മരുന്നാണ്‌ കൈവിഷം. വശ്യം, ലാഭം, അടിപെടുത്തല്‍, ദ്രോഹം – വിവിധോദ്ദേശ്യങ്ങള്‍ക്കായി ഇത്‌ ചെയ്യുന്നുണ്ട്‌. പലഹാരത്തിലോ, പഴത്തിലോ, മറ്റേതെങ്കിലും ആഹാരപദാര്‍ത്ഥത്തിലോ ചേര്‍ത്ത്‌ സൂത്രത്തിലാണിത്‌ നല്‍കുക. പ്രതിമന്ത്രവാദത്താലും ഔഷധത്താലും ഛര്‍ദ്ദിപ്പിച്ചുകളയുന്നതുവരെ എന്തു ചികിത്സയാലും ശമിക്കാത്ത ഗദാസ്വസ്ഥകളുണ്ടാക്കി ആ സാധനം ഉദരത്തില്‍ സ്ഥിതിചെയ്യും. ‘കടുകുമണിയോളമുള്ള ‘കൈവിഷം’ വയറ്റില്‍ പറ്റിപ്പിടിച്ചുകിടന്ന്‌ വളരും’ ഇതാണ്‌ കൈവവിഷത്തെപ്പറ്റിയുള്ള വിശ്വാസം.

കൈവിഷ ദോഷശാന്തിക്ക്‌ നിരവധി മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്‌. പഞ്ചഗവ്യഘൃതം സേവിക്കുകയാണ്‌ ഒരു പ്രധാന മാര്‍ഗം. നീല കണ്ഠത്ര്യക്ഷരിമന്ത്രം ജപിച്ച്‌ ശക്തിവരുത്തിയ ഘൃതമാണ്‌ വിധിപ്രകാരം സേവിക്കേണ്ടത്‌. കക്കാട്‌ നാരായണന്‍ നമ്പൂതിരി രചിച്ച മാത്രിക തന്ത്രം എന്ന ഗ്രന്ഥത്തില്‍ കൈവിഷദോഷശാന്തിക്ക്‌ ഒരു പ്രയോഗം കാമുന്നു: ‘വെള്ളത്താര്‍ താവല്‍ എന്ന മരുന്ന്‌ ചതച്ച്‌ പിഴിഞ്ഞനീര്‍ ഒഴക്ക്‌, ഒഴക്കുപാല്‍ (അപ്പോള്‍ കറന്നെടുത്ത ചൂടോടെ) രണ്ടുകൂടി കൂട്ടി ഈ മന്ത്രം 108 ഉരു ജപിച്ച്‌ പ്രഭാതത്തില്‍ സേവിക്കുക. എന്നാല്‍ ഉച്ചയ്‌ക്കുമുന്‍പായി ആ വിഷം ഛര്‍ദ്ദിച്ചുപോവും. ഛര്‍ദിയില്‍ വിഷം കാണാം.

ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തലയ്‌ക്ക്‌ സമീപം തിരുവിഴ ക്ഷേത്രത്തില്‍ കൈവിഷദോഷശാന്തിക്ക്‌ ചികിത്സയുള്ളത്‌ പ്രസിദ്ധമാണ്‌. ഈ ചികിത്സാ രീതിയെക്കുറിച്ച്‌ നവമി ക്ഷേത്രവിജ്ഞാനകോശത്തില്‍ ഇപ്രകാരം പറയുന്നുണ്ട്‌. ‘ഈ പ്രദേശത്തുമാത്രം കാണുന്ന ഒരു ചെറുചെടി സമൂലം ഇടിച്ചുപിഴിഞ്ഞ്‌ നീരെടുത്ത്‌ പാലില്‍ ചേര്‍ത്ത്‌ ഒരു ഓട്ടുമൊന്തയിലാക്കി പന്തീരടിസമയത്ത്‌ പൂജിച്ച്‌ രോഗിക്ക്‌ നല്‍കുന്നു. പഞ്ചസാരയിടാതെയും കാച്ചാതെയും എടുക്കുന്ന ശുദ്ധമായ നാഴി പശുവിന്‍പാലില്‍ ഒരുതുടം മരുന്ന്‌ നീരാണ്‌ ചേര്‍ക്കുന്നത്‌.

ദക്ഷിണ നല്‍കി മരുന്നുവാങ്ങി ആനപ്പന്തലില്‍ ദേവന്‌ അഭിമുഖമായിരുന്നാണ്‌ മരുന്ന്‌ സേവിക്കേണ്ടത്‌. ഒറ്റയിരുപ്പില്‍ അത്‌ കുടിച്ചശേഷം ക്ഷേത്രത്തില്‍ നിന്നും ചെറുചൂടുവെള്ളവും നല്‍കും. ചിലര്‍ ഒന്നുരണ്ട്‌ പ്രദക്ഷിണം കഴിയുമ്പോള്‍ ഛര്‍ദ്ദിച്ചുതുടങ്ങും. ശക്തിയേറിയ കൈവിഷബാധയേറ്റവര്‍ പലവട്ടം പ്രദക്ഷിണം ചെയ്തശേഷമേ ഛര്‍ദ്ദിക്കുകയുള്ളൂവെന്ന്‌ വിശ്വാസം.

Tags: Kaivisham
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

റേഞ്ച് റോവർ വിവാദത്തിൽ പ്രതികരിച്ച് കെ.എം. ഷാജി; എന്റെ വാഹനത്തിൽ ‘വ്യാജവാഴക്കുല’ ഇല്ലല്ലോ, 11. 30 ന് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്.

പതിനാറുകാരിയ്‌ക്ക് എക്‌സറേ മാറി നല്‍കിയ സംഭവം : കോന്നി മെഡിക്കല്‍ കോളജ് താത്ക്കാലിക ജീവനക്കാരന് സസ്‌പെന്‍ഷന്‍

രാഷ്‌ട്രത്തിന്റെ ആത്മാവുണര്‍ത്താന്‍ രാമനല്ലാതെ മറ്റാര്…

വാരാണസിയിൽ തലയ്‌ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന നക്സൽ കമാൻഡർ ബ്രിജേഷ് ഗഞ്ച്ഹു കൊല്ലപ്പെട്ടു ; വധിച്ചത് ഭീകര വിരുദ്ധ സേന

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കർണാടകയിൽ വെച്ച് ഭക്ഷ്യവിഷബാധ: ആരോഗ്യം തൃപ്തികരം, പൊതുപരിപാടികള്‍ റദ്ദാക്കി

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

ഇടച്ചിറ അകംപുറത്ത് ബഷീറിന്റെ പുരയിടത്തില്‍ നട്ട ചേനവിത്ത് വാഴക്കുലയുടെ മാതൃകയില്‍ പൊട്ടിമുളച്ചപ്പോള്‍

ചേന മുളച്ചപ്പോള്‍ വാഴക്കുല; അപൂര്‍വ കാഴ്ച കാണാന്‍ തിരക്ക്

ദേശീയ അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാന വനിതാസംഗമം പ്രജ്ഞ - 26 എറണാകുളത്ത് മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. സിനി കൃഷ്ണപുരി, പ്രവ്രാജിക സുമേധപ്രാണ മാതാജി, ഒ.എം. ശാലീന, കെ. സ്മിത, ടി. അനൂപ്കുമാര്‍, ബിന്ദു കെ.പി. സമീപം

ആത്മവിശ്വാസം പകരാന്‍ അദ്ധ്യാപകര്‍ക്കേ കഴിയൂ: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.