Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle Spiritual

ഭദ്രകാളീഭജനത്തിലൂടെ ഗ്രഹദോഷങ്ങൾ മാറ്റാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 26, 2026, 08:18 pm IST
in Spiritual

ജാതകത്തില്‍ ചൊവ്വ, യുഗ്മരാശികളായ ഇടവം, കര്‍ക്കിടകം, കന്നി, വൃശ്ചികം,മകരം, മീനം എന്നീ രാശികളിലേതിലെങ്കിലും നിന്നാല്‍ ചൊവ്വയുടെ ദശാകാലത്തും ചൊവ്വാപ്രീതിക്കായും ഭദ്രകാളിയെ ഭജിക്കേണ്ടതാണ്‌. ഈ ജാതകര്‍ ചൊവ്വാഴ്ച തോറും ഭദ്രകാളീക്ഷേത്രദര്‍ശനം നടത്തുന്നത്‌ നന്നായിരിക്കും. മകരമാസത്തിലെ ചൊവ്വാഴ്ചകളിലും ചൊവ്വ മകരംരാശിയില്‍ സഞ്ചരിക്കുന്ന കാലത്തെ ചൊവ്വാഴ്ചകളിലും ഭദ്രകാളീ ക്ഷേത്രദര്‍ശനം നടത്തുന്നത്‌ കുജദോഷശാന്തിക്ക്‌ പ്രത്യേകം ഫലപ്രദമാണ്‌.

ഭദ്രകാളിക്കുതന്നെ അനവധി ധ്യാനസങ്കല്‍പങ്ങളുണ്ട്‌. ജാതകത്തില്‍ ചൊവ്വ സാത്ത്വികഭാവങ്ങളായ ഒന്ന്‌, നാല്‌, അഞ്ച്‌, ഒന്‍പത്‌ എന്നിവയിലേതെങ്കിലുമൊന്നില്‍ നിന്നാല്‍ ജാതകന്‍ ശാന്തഭാവത്തിലുള്ള ഭദ്രകാളിയെ ഭജിക്കുന്നത്‌ ഉത്തമമാണ്‌. രാജസ്വഭാവങ്ങളായ രണ്ട്‌, ഏഴ്‌, പത്ത്‌ ,പതിനൊന്ന്‌ ഭാവങ്ങളില്‍ ചൊവ്വ നിന്നാല്‍ സുമുഖികാളിയെയോ ,ഭദ്രകാളിയെയോ ഭജിക്കുക. തമോഭാവങ്ങളായ മുന്ന്‌, ആറ്‌, എട്ട്‌, പന്ത്രണ്ട്‌ തുടങ്ങിയ ഭാവങ്ങളില്‍ കുജസ്ഥിതി വന്നാല്‍ കൊടുങ്കാളി, കരിങ്കാളി തുടങ്ങി പൂര്‍ണ തമോഭാവത്തിലുള്ള കാളിയെ ഭജിക്കാം.

ഭാവവിഭജനമനുസരിച്ചുള്ള ഭദ്രകാളീപ്രതിഷ്ഠകള്‍ കണ്ടെത്താന്‍ ബുദ്ധിമുട്ട്‌ വരാവുന്ന സാധാരണ ഭക്തന്‍ ഉത്ക്കണ്ഠപ്പെടേണ്ടതില്ല. ഭക്തിവിശ്വാസങ്ങളോടുകൂടിയ ദേവതാഭജനത്തിനാണ്‌ പ്രാധാന്യം. തമോഗുണപ്രധാനികളായ ഗ്രഹങ്ങളുടെ ദേവതാനിര്‍ണയത്തില്‍ ഭാവാധിപത്യം ഭാവസ്ഥിതി എന്നിവകൂടി കണക്കിലെടുക്കുന്നതാണ്‌ ഉത്തമം. മനസ്സിലും പ്രവൃത്തിയിലും തമോഗുണം അധികരിക്കാനിടയുള്ള ഗ്രഹങ്ങളുടെ ദശാകാലത്ത്‌ മനസ്സും പ്രവൃത്തിയും കൂടുതല്‍ സാത്ത്വവികോന്മുഖമാക്കേണ്ടതുണ്ട്‌. തമോഗുണാധിക്യമുള്ള മനോഘടനയ്‌ക്ക്‌ അനുയോജ്യമായ തമോഗുണമൂര്‍ത്തികളെ സാത്ത്വികമാര്‍ഗങ്ങളിലൂടെ ഭജിക്കുകയും അങ്ങനെ ഉള്ളില്‍ തമോഗുണം അധികരിക്കുന്നതു തടയുകയുമാണ്‌ വേണ്ടത്‌. മദ്യം, മത്സ്യം, മാംസം, മുദ്ര എന്നിവയോടുകൂടിയതും അവൈദികവും തമോഗുണപ്രധാനവുമായ വാമ മാര്‍ഗത്തേക്കാള്‍ സാത്ത്വികകര്‍മങ്ങള്‍ക്ക്‌ ഇവിടെ പ്രചാരം സിദ്ധിച്ചതും അതുകൊണ്ടാണ്‌.

മനസ്സ്‌ സാത്ത്വികമാക്കാന്‍ സാത്ത്വിക കര്‍മങ്ങളെത്തന്നെ ആശ്രയിക്കുകയാണ്‌ വേണ്ടത്‌. സൂക്ഷ്മവിചിന്തനത്തില്‍ ജാതകത്തിലെ ഭാവിവിഭജനം അതിന്‌ നമ്മെ സഹായിക്കുന്നുമുണ്ട്‌. എങ്കിലും അത്തരം സങ്കീര്‍ണതകളിലേക്ക്‌ പോകാന്‍ കഴിയാത്ത ഒരു സാധാരണ ഭക്തന്‌ തമോഗുണഗ്രഹങ്ങളെയും മൂര്‍ത്തികളെയും സാത്ത്വികമായി ഭക്തിവിശ്വാസങ്ങളോടെ ആരാധിക്കാവുന്നതാണ്‌.

യുഗ്മരാശിസ്ഥിതനായ കുജനെപ്പോലെ പക്ഷബലമില്ലാത്ത ചന്ദ്രന്‍ മൂലമുള്ള ദോഷങ്ങളെ പരിഹരിക്കുന്നതിനും ഭദ്രകാളീഭജനം ഉത്തമമാണ്‌. പക്ഷബലമില്ലാത്ത ചന്ദ്രന്റെ ദശാകാലങ്ങളിലും ചന്ദ്രദോഷപരിഹാരത്തിനായും ഭദ്രകാളീക്ഷേത്രദര്‍ശനം നടത്തുന്നത്‌ ജാതകന്റെ ജന്മനക്ഷത്രദിവസം, തിങ്കളാഴ്ചകള്‍ , ജനിച്ച തിഥി എന്നീ ദിനങ്ങളിലാവുന്നത്‌ ഫലപ്രദം, അമാവാസി ദിനത്തിലും ഭദ്രകാളീഭജമാവാം. ഇവയില്‍ ഒന്നിലധികം ദിനങ്ങള്‍ ചേര്‍ന്നുവരുന്ന ദിവസം സവിശേഷപ്രാധാന്യത്തോടെ ഭദ്രകാളീക്ഷേത്രദര്‍ശനം നടത്തുക.

പക്ഷബലരഹിതനായ ചന്ദ്രന്റ ദശാകാലം മനോദുരിതങ്ങള്‍ക്ക്‌ കാരണമാവാം. ആയത്‌ പരിഹരിക്കുന്നതിന്‌ ഭദ്രകാളീക്ഷേത്രദര്‍ശനം നടത്തി വഴിപാടുകള്‍ കഴിക്കുന്നതോടൊപ്പം തന്നെ തിങ്കളാഴ്ചകള്‍,ജന്മനക്ഷത്രം എന്നിവയില്‍ ഉപവാസം, വ്രതം എന്നിവയനുഷ്ഠിക്കുന്നതും ചന്ദ്രദശാകാലത്ത്‌ സാത്ത്വികാഹാരം ശീലിക്കുന്നതും ഉത്തമമാണ്‌. ഇക്കാലത്ത്‌ നിത്യേന ഭദ്രകാളീസ്തോത്രങ്ങള്‍ ജപിക്കുന്നതും മനോബലമുണ്ടാകുന്നതിന്‌ അത്യധികം ഫലപ്രദമാണ്‌. ഇവര്‍ ഭദ്രകാളീയന്ത്രം ധരിക്കുന്നതും നന്നായിരിക്കും. മീനം രാശി ലഗ്നമായി ജനിച്ചവര്‍ ,ചൊവ്വ ഒന്‍പതില്‍ നില്‍ക്കുന്നവര്‍ , ചന്ദ്രന്‌ പക്ഷബലമില്ലാത്തപ്പോള്‍ വൃശ്ചികലഗ്നത്തില്‍ ജനിച്ചവര്‍ എന്നിവരൊക്കെ പതിവായി ഭദ്രകാളിയെ ഭജിക്കുന്നതുമൂലം അവര്‍ക്ക്‌ ഭാഗ്യാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു.

കാര്‍ത്തിക, ഉത്രം, ഉത്രാടം, അശ്വതി, മകം, മൂലം, പൂയം, അനിഴം, ഉത്തൃട്ടാതി എന്നീ നക്ഷത്രജാതര്‍ക്ക്‌ കുജദശാകാലം അശുഭമായിരിക്കും. ജാതകത്തില്‍ കുജന്‍ യുഗ്മരാശിസ്ഥിതനാണെങ്കില്‍ ഇവര്‍ അക്കാലത്ത്‌ ഭദ്രകാളീഭജനം നടത്തുന്നത്‌ ദോഷശാന്തിക്ക്‌ ഉത്തമമാണ്‌. ഭരണി, പുരാടം, പൂരം, ആയില്യം, കേട്ട, രേവതി, പുണര്‍തം, വിശാഖം, പുരുട്ടാതി നക്ഷത്രക്കാര്‍ ചന്ദ്രന്‌ പക്ഷബലമില്ലാത്തപ്പോള്‍ ജനിച്ചവരാണെങ്കില്‍ അവര്‍ ചന്ദ്രദശാകാലത്ത്‌ പതിവായി ഭദ്രകാളീ ഭജനം നടത്തേണ്ടതാണ്‌.

ഡോ.കെ.ബാലകൃഷ്ണവാര്യര്‍

Tags: Navagraha dosha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

ഗ്രഹപ്പിഴ മാറാൻ പരിഹാരമായി വിഷ്ണുപൂജയും ലക്ഷ്മീ ഭജനവും

പുതിയ വാര്‍ത്തകള്‍

ഇസ്ലാമിസ്റ്റുകളുടെ ഭീഷണികൾക്ക് വഴങ്ങാതെ ഹിന്ദുക്കൾക്കൊപ്പം : അയോധ്യയിൽ രാമക്ഷേത്രം വേണം , മസ്ജിദ് മാറ്റണമെന്ന് പറഞ്ഞ മൗലാന സൽമാൻ ഹുസൈനി നദ്‌വി

ചിറ്റാറിലെ യുവാവിന്റെ മരണം കൊലപാതകം, സന്ദീപുമായി അടുപ്പത്തിലായിരുന്ന യുവതിയുടെ അച്ഛനും സുഹൃത്തും പിടിയില്‍

കൊക്കിന് ജീവൻ ഉണ്ടെങ്കിൽ സുഗതന്‍ കോര്‍പറേഷന്‍ കൗൺസിൽ യോഗത്തിന് കയറില്ലെന്ന് ശബരീനാഥ്, സുഗതന്‍ തിരിച്ചുവരുമെന്ന് കരമന ജയന്‍

ചോദ്യങ്ങള്‍ പരിശോധിക്കാതെ പുറത്തിറക്കിയ പിഎസ് സി റാങ്ക് പട്ടിക റദ്ദാക്കും, ഇടത് സംഘടനാ നേതാവിന്റെ നിയമനം പുനഃപരിശോധിക്കും

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.