Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മഹാമേരു രഥയാത്രയ്‌ക്ക് വന്‍വരവേല്‍പ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2026, 06:45 am IST
in Kerala
തിരുനാവായ മഹാമാഘ മഹോത്സവത്തോടനുബന്ധിച്ചുള്ള മഹാമേരു രഥയാത്ര പാലക്കാട് കല്പാത്തിയില്‍ നിന്നാരംഭിച്ചപ്പോള്‍

തിരുനാവായ മഹാമാഘ മഹോത്സവത്തോടനുബന്ധിച്ചുള്ള മഹാമേരു രഥയാത്ര പാലക്കാട് കല്പാത്തിയില്‍ നിന്നാരംഭിച്ചപ്പോള്‍

പാലക്കാട്: തിരുനാവായ മഹാമാഘ ഉത്സവത്തോടനുബന്ധിച്ചുള്ള മഹാമേരു രഥയാത്രാ പ്രയാണം ആരംഭിച്ചു. കാശിയില്‍ പാതി കല്‍പാത്തിയില്‍ എന്നറിയപ്പെടുന്ന കല്‍പാത്തിയില്‍ നിന്നാണ് ഇന്നലെ രഥയാത്രാ പ്രയാണം തുടങ്ങിയത്. നൂറുകണക്കിന് വിശ്വാസികളാണ് ഓരോ സ്വീകരണ കേന്ദ്രങ്ങളിലും ദര്‍ശനത്തിനായി എത്തിയിരുന്നത്. വേദമന്ത്രങ്ങളുടെയും വാദ്യമേളങ്ങളുടെയും, താലപ്പൊലിയുടെയും അകമ്പടിയോടെയായിരുന്നു സ്വീകരണം.

ഇന്നലെ രാവിലെ കല്‍പാത്തിയില്‍ നിന്നാരംഭിച്ച മഹാമേരു രഥപ്രയാണം മഹാ മണ്ഡലേശ്വര്‍ സ്വാമി പ്രഭാകരാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. സ്വാമി ജിതാത്മാനന്ദ, പ്രകാശ് മുത്തുസ്വാമി, അയ്യാസ്വാമി, ഡോ. സി. ശ്യാം പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.

തുടര്‍ന്ന് താലപ്പൊലിയുടെ അകമ്പടിയോടെ കല്‍പാത്തി വിശാലാക്ഷി സമേത വിശ്വനാഥസ്വാമിക്ഷേത്രത്തില്‍ മഹാമേരു എത്തിച്ചു. പൂജകള്‍ക്ക് ശേഷമാണ് യാത്ര തുടങ്ങിയത്. വടക്കന്തറ തിരുപുരായ്‌ക്കല്‍ ഭഗവതി ക്ഷേത്രം, യാക്കര വിശ്വേശ്വര ക്ഷേത്രം എന്നിവിടങ്ങളില്‍ രഥയാത്രയെ സ്വീകരിക്കാനായി നൂറുകണക്കിന് ഭക്തരാണ് എത്തിയത്. വടക്കന്തറയില്‍ ക്ഷേത്രം മാനേജിങ് ട്രസ്റ്റി പി. അച്യുതാനന്ദന്‍, നവീകരണ കലശകമ്മിറ്റി സെക്രട്ടറി പി. കണ്ണന്‍കുട്ടി, ക്ഷേത്രം മാനേജര്‍ രഘുനാഥ്, അയ്യപ്പഭക്തസംഘം പ്രസിഡന്റ് കെ. ശശിധരന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.

വേദമന്ത്രോച്ചാരണത്തോടെയാണ് കൊടുന്തിരപ്പുള്ളി അഗ്രഹാരത്തില്‍ മഹാമേരു രഥയാത്രയെ സ്വീകരിച്ചത്. ഭാരതപ്പുഴയോരത്തുള്ള ആനിക്കോട് അഞ്ചുമൂര്‍ത്തി ക്ഷേത്രത്തില്‍ പൂര്‍ണകുംഭത്തോടെയായിരുന്നു സ്വീകരണം. തുടര്‍ന്ന് മങ്കര അയ്യപ്പസേവാശ്രമം, പാമ്പാടി സോമേശ്വരം, തിരുവില്വാമല എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം വൈകിട്ട് കുത്താമ്പുള്ളിയില്‍ സമാപിച്ചു.

ഇന്ന് രാവിലെ 8.30ന് പ്രശസ്തമായ ചിനക്കത്തൂര്‍ ക്ഷേത്രത്തില്‍ നിന്നും പ്രയാണം തുടങ്ങുന്ന രഥയാത്ര വാണിയംകുളം, കുളപ്പുള്ളി പറക്കോട്ട് കാവ്, പട്ടാമ്പി, തൃത്താല പന്നിയൂര്‍, കുറ്റിപ്പുറം എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം വൈകിട്ട് തിരുനാവായയില്‍ സമാപിക്കും.

19ന് ഭാരതപ്പുഴയുടെ ഉത്ഭവ സ്ഥാനമായ തമിഴ്‌നാട് ഉദുമല്‍പേട്ട തിരുമൂര്‍ത്തി മലയില്‍ നിന്നാണ് മഹാമേരുവുമായി ഭാരതീയ ധര്‍മ പ്രചാരസഭ ആചാര്യന്‍ യതീശാനന്ദനാഥന്റെ നേതൃത്വത്തില്‍ രഥയാത്ര ആരംഭിച്ചത്. എന്നാല്‍ സ്വീകരണങ്ങള്‍ക്ക് തമിഴ്‌നാട് പോലീസ് അനുമതി നിഷേധിക്കുകയായിരുന്നു. ദേശീയപാതയില്‍ ഗതാഗതക്കുരുക്കിന് സാധ്യതയുണ്ടെന്ന് പറഞ്ഞാണ് അനുമതി നിഷേധിച്ചത്. യാത്രയ്‌ക്ക് വേണ്ട അനുമതി മുന്‍കൂട്ടി സംഘാടകര്‍ എടുക്കുകയും, ഫീസ് അടയ്‌ക്കുകയും ചെയ്തിരുന്നെങ്കിലും പിന്നീട് അനുമതി നല്‍കിയില്ല. തുടര്‍ന്ന് ചൊവ്വാഴ്ച കൊല്ലങ്കോട് ചൈതന്യമഹാഗണപതി ക്ഷേത്രത്തിലെത്തിച്ചു. പിന്നീട് നടന്നരഥയാത്ര സത്സംഗത്തില്‍ മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി മഹാരാജ് അനുഗ്രഹ പ്രഭാഷണം നടത്തി.

 

Tags: തിരുനാവായ മഹാമാഘ മഹോത്സവംMahameru Rath Yatra
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മഹാമാഘ മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിദ്വത്സഭയുടെ ഉദ്ഘാടന ചടങ്ങില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി ദീപം കൊളുത്തുന്നു
Kerala

മഹാമാഘ മഹോത്സവം: ശാസ്ത്രവിചാരവുമായി വിദ്വത്സഭ

തിരുനാവായയില്‍ നടക്കുന്ന മഹാമാഘ മഹോത്സവത്തില്‍ പങ്കെടുക്കാനായി ഋഷികേശില്‍ നിന്നുള്ള പ്രത്യേക ട്രെയിനില്‍ യാത്രതിരിച്ച സംന്യാസി സംഘത്തിന് വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ ദല്‍ഹി ഹസ്രത്ത് നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കിയപ്പോള്‍
Kerala

ഋഷികേശില്‍ നിന്ന് തിരുനാവായയിലേക്ക്; സംന്യാസി സംഘത്തിന് സ്വീകരണം നല്‍കി

തിരുനാവായയിലെ മഹാമാഘമഹോത്സവത്തെ അനുഗ്രഹിക്കാനെത്തിയ ശങ്കരമഠങ്ങളിലെ സംന്യാസിമാരായ തെക്കേമഠം മൂപ്പില്‍ സ്വാമിയാര്‍ വാസുദേവാനന്ദ ബ്രഹ്‌മാനന്ദഭൂതി, നടുവില്‍ മഠം മൂപ്പില്‍ സ്വാമിയാര്‍ അച്യുതാനന്ദ ഭാരതി, ഇടനീര്‍ മഠം മൂപ്പില്‍ സ്വാമിയാര്‍ സച്ചിദാനന്ദ ഭാരതി, തൃക്കൈക്കാട്ടു മഠം മൂപ്പില്‍ സ്വാമിയാര്‍ നാരായണ ബ്രഹ്‌മാനന്ദ തീര്‍ത്ഥ, നടുവില്‍ മഠം ഇളമുറ സ്വാമിയാര്‍ പാര്‍ത്ഥസാരഥി ഭാരതി എന്നിവര്‍ യജ്ഞശാലയില്‍ മഹാമാഘ സഭ സഭാപതി മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്കൊപ്പം
Kerala

ആത്മീയ അനുഭവമായി മഹാമാഘത്തില്‍ ശങ്കരമഠങ്ങളിലെ സംന്യാസിമാരുടെ സംഗമം

1. യജ്ഞശാലയില്‍ ലക്ഷ്മണന്‍ തില്ലങ്കേരി ആചാര്യനായി നടന്ന സൂര്യഗണപതിഹോമം, 2. മഹാമേരു രഥയാത്ര സ്വീകരണത്തില്‍ വാദ്യഘോഷങ്ങളുമായി അണിനിരന്നവര്‍
Kerala

മഹാമാഘ മഹോത്സവം: ഇന്ന് നിളയില്‍ ചതുരാംബിക പൂജ

നിളാ ആരതി വീക്ഷിക്കുന്ന ഭക്തര്‍
Kerala

മഹാമാഘ മഹോത്സവം: പാലം തുറന്നു; ഭക്തര്‍ യജ്ഞശാലയിലെത്തി

പുതിയ വാര്‍ത്തകള്‍

10,000 കിലോമീറ്റർ വേഗത്തിൽ പറന്നെത്തും , പ്രോജക്റ്റ് വിഷ്ണു ; ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പണിപ്പുരയിൽ ഇന്ത്യ

ദാഹിച്ച് നിന്ന ഒരു അമ്മയ്‌ക്ക് ആശ്വാസമായി ഒരു തുള്ളി വെള്ളം എത്തിക്കാൻ കഴിഞ്ഞത് — അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം: മേജര്‍ രവി

ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായര്‍ ഒരു വൃദ്ധയെ ആശ്ലേഷിക്കുന്നു (വലത്ത്)

ഡീല്‍ വിവാദം പാലക്കാട് ഏറ്റില്ല, അപ്പോള്‍ ചതി; ശോഭയോട് ചെയ്ത അതേ ചതി ഏറ്റുമാനൂരില്‍ ആതിരയോടും ചെയ്യാന്‍ ശ്രമിച്ചിരുന്നു

പവന്‍കല്യാണിന് ശാരീരികാസ്വാസ്ഥ്യം; ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി

ഇവിടെ മതനിന്ദാനിയമം അള്ളാ‍ഹുവിനെ രക്ഷിക്കാനാണ് ; രാഹുൽ ഈശ്വർ ജിഹാദികളുടെ പങ്ക് പറ്റുന്നു ; തുറന്നടിച്ച് ആരിഫ് ഹുസൈൻ തെരുവത്ത്

സിന്ദൂരം തൊടരുത് , ബുർഖ ധരിക്കാം : വേർതിരിവ് കാണിച്ച ലെന്‍സ് കാര്‍ട്ടിൽ ഷോറൂമിലെത്തി ജീവനക്കാരെ സിന്ദൂരം തൊടുവിച്ച് ബജ്രറംഗദൾ പ്രവർത്തകർ

സ്ത്രീ വഞ്ചന കോണ്‍ഗ്രസ് പാരമ്പര്യം; ഇന്‍ഡി മുന്നണി രാജ്യത്തെ മുഴുവന്‍ വനിതകളെയും വഞ്ചിച്ചു: കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 2 മരണം

നാവിക ഉപരോധം നീക്കാതെ അമേരിക്കയുമായി ചര്‍ച്ചയില്ലെന്ന് ഇറാന്‍,ഇറാന് അവസാന അവസരം, വഴങ്ങിയില്ലെങ്കില്‍ എല്ലാം തകര്‍ക്കുമെന്ന് ട്രംപ്

വിരുദുനഗറിൽ പടക്കനിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ 18 പേർ മരിച്ചു, :  ആറ് പേർക്ക് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.