Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സംഘയാത്ര വ്യക്തിനിര്‍മാണത്തിലൂടെ രാഷ്‌ട്രനിര്‍മാണത്തിലേക്ക്: അരുണ്‍കുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2026, 08:57 am IST
inIndia, Parivar
ഹിസാറിലെ പഞ്ചാബി ഭവനില്‍ ചേര്‍ന്ന പൗരപ്രമുഖരുടെ സമ്മേളനം സഹസര്‍കാര്യവാഹ് അരുണ്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

ഹിസാറിലെ പഞ്ചാബി ഭവനില്‍ ചേര്‍ന്ന പൗരപ്രമുഖരുടെ സമ്മേളനം സഹസര്‍കാര്യവാഹ് അരുണ്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

ഹിസാര്‍ (ഹരിയാന): വ്യക്തിനിര്‍മാണത്തിലൂടെ രാഷ്‌ട്രനിര്‍മാണത്തിലേക്കുള്ള യാത്രയാണ് സംഘപ്രവര്‍ത്തനമെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് അരുണ്‍കുമാര്‍.

ഇനിയും എത്തിച്ചേരാത്തിടങ്ങളിലേക്കെത്തി മുഴുവന്‍ സമൂഹത്തെയും ഒരുമിച്ചുചേര്‍ക്കുക എന്നതാണ് ശതാബ്ദികാലത്തെ സംഘപ്രവര്‍ത്തനം. സംഘത്തിന് ശതാബ്ദി ആഘോഷമല്ല, ലക്ഷ്യപൂര്‍ത്തീകരണത്തിനുള്ള തയാറെടുപ്പാണ്, അദ്ദേഹം പറഞ്ഞു. ഹിസാറിലെ പഞ്ചാബി ഭവനില്‍ ചേര്‍ന്ന പൗരപ്രമുഖരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സഹസര്‍കാര്യവാഹ്. ഒരുകാലത്ത് ലോകത്ത് പരമോന്നത സ്ഥാനത്തായിരുന്നിട്ടും ഭാരതീയ സംസ്‌കൃതി ആയിരം വര്‍ഷത്തെ പോരാട്ടത്തെ നേരിടേണ്ടിവന്നു. ഇതെന്തുകൊണ്ടെന്ന അന്വേഷണത്തില്‍ സംഘസ്ഥാപകന്‍ ഡോ. ഹെഡ്‌ഗേവാര്‍ സമൂഹത്തില്‍ അടിസ്ഥാനപരമായ നാല് ബലഹീനതകള്‍ നിലനില്‍ക്കുന്നതായി തിരിച്ചറിഞ്ഞു.

ഒന്നാമതായി, നമ്മളെല്ലാം വ്യക്തിപരമായ നല്ല സ്വഭാവമുള്ളവരായിരുന്നെങ്കിലും ദേശീയത എന്ന ആശയം ദുര്‍ബലമായിരുന്നു. ‘ഭാരതമാതാവിന്റെ മക്കള്‍’ എന്ന് അറിയുമായിരുന്നിട്ടും അധിനിവേശക്കാലത്ത്, ഒരൊറ്റ മനോഭാവത്തോടെ പോരാടാതെ നമ്മള്‍ നാട്ടുരാജ്യങ്ങളായി തമ്മില്‍ പോരടിച്ചു. രണ്ടാമതായി, നമ്മുടെയുള്ളില്‍ ദേശസ്‌നേഹത്തിന്റെ അഭാവമുണ്ടായിരുന്നു. പോരാട്ടങ്ങളില്‍ നമ്മള്‍ തോറ്റത് പലപ്പോഴും ഉള്ളില്‍ നിന്നുള്ള ചതി മൂലമായിരുന്നു. ഡോ. ഹെഡ്‌ഗേവാര്‍ ‘രാഷ്‌ട്രം ആദ്യം’ എന്ന ആശയം അവതരിപ്പിച്ച് ദേശഭക്തി വെറും മുദ്രാവാക്യമല്ല, ആജീവനാന്ത സംസ്‌കാരമാണെന്ന് ഉത്ബോധിപ്പിക്കുകയും ചെയ്തു.

മൂന്നാമത്തെ ബലഹീനത അച്ചടക്കത്തിന്റെയും സംഘാടനത്തിന്റെയും അഭാവമായിരുന്നു. വേദങ്ങളില്‍ പ്രതിഷ്ഠിതമായ ഒരു വികാരം, ഒരേ സ്വരം, ഒരേ ലക്ഷ്യം എന്ന ദേശീയ ചൈതന്യം സമൂഹത്തിന് കൈമോശം വന്നു. അത് ആത്മാഭിമാനമില്ലാതാക്കി. വിധേയത്വം വളരാന്‍ കാരണമായി. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷവും മറ്റുള്ളവരുടെ ഭാഷയും സംസ്‌കാരവും ആണ് അന്തസ്സെന്ന് നമ്മളില്‍ പലരും ധരിച്ചു.

നാലാമതായി വ്യക്തിത്വമില്ലാതായ, സ്വയം ആരെന്ന് തിരിച്ചറിവില്ലാതെ പോയ സമൂഹം. ഈ നാല് ബലഹീനതകളുടെ ആത്യന്തിക പരിഹാരമായാണ് ഡോക്ടര്‍ജി സംഘത്തെ സ്ഥാപിച്ചത്, ശാഖയിലൂടെ വ്യക്തിത്വ വികസനത്തിന് അടിത്തറയിട്ടത്. എന്നാല്‍ സംഘപാത എളുപ്പമായിരുന്നില്ല. അത് വളര്‍ന്നത് പരിഹാസവും അവഗണനയും എതിര്‍പ്പും നേരിട്ടാണ്. സംഘം ആരെയും അതിന്റെ എതിരാളികളായി കണക്കാക്കുന്നില്ല, അതുകൊണ്ടാണ്, എതിരാളികള്‍ പോലും ഒപ്പം ചേര്‍ന്നതാണ് സംഘത്തിന്റെ പാരമ്പര്യം എന്ന് പറയുന്നത്. എന്റെ പ്രതിജ്ഞ നിറവേറ്റാന്‍ ഏതെങ്കിലും സംഘടനയ്‌ക്ക് കഴിയുമെങ്കില്‍ അത് സംഘത്തിനായിരിക്കും എന്ന് ഒരിക്കല്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന ജയപ്രകാശ് നാരായണന്‍ പ്രഖ്യാപിച്ചത് അതിന് തെളിവാണ്, അരുണ്‍കുമാര്‍ പറഞ്ഞു.

ചെയ്യുന്ന ഒരുകാര്യത്തിന്റെയും അവകാശവാദം സംഘത്തിനില്ല. ഓരോ പൗരനും ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, തൊഴില്‍, ആരോഗ്യം, മൂല്യങ്ങള്‍ എന്നിവ ലഭിക്കണമെന്ന് സംഘം ആഗ്രഹിക്കുന്നു. സമൂഹത്തില്‍ എവിടെയൊക്കെ കുറവുണ്ടോ അവിടെയെല്ലാം ഇതേ മനോഭാവത്തോടെയാണ് സംഘം പ്രവര്‍ത്തിക്കുന്നത്. ഈ സ്വഭാവം സമാജത്തിലുടനീളം വ്യാപകമാകാനാണ് പഞ്ച പരിവര്‍ത്തനം മുന്നോട്ടുവച്ചത്. മാറ്റം ചര്‍ച്ചകളിലൂടെയല്ല, പെരുമാറ്റത്തിലൂടെയേ സംഭവിക്കൂ, സഹസര്‍കാര്യവാഹ് പറഞ്ഞു. പരിപാടിയില്‍ കേണല്‍ ദേവേന്ദ്ര ഗുഹാനി മുഖ്യാതിഥിയായി.

 

Tags: arun kumarpersonal developmentRSS Sahasarkaryavah Arun KumarRSS@100Hariyana
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാനഡയിലെ ടൊറന്റോയില്‍ ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദു വിശ്വബന്ധു കോണ്‍ഫറന്‍സില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു
Main Article

മോഹന്‍ജി പറഞ്ഞു, മാനവരൊന്ന്

സംഘശതാബ്ദിയുടെ ഭാഗമായി ലണ്ടനില്‍ സംഘടിപ്പിക്കുന്ന സെലിബ്രേഷന്‍ ഓഫ് വണ്‍നെസില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു
India

ലണ്ടനില്‍ ഏകതയുടെ ആഘോഷം ഭാവി തലമുറയില്‍ ഉറച്ച വിശ്വാസം : സര്‍സംഘചാലക്

മാഡിസന്‍ സ്‌ക്വയറില്‍ സംഘടിപ്പിച്ച 'യൂണിവേഴ്‌സല്‍ വണ്‍നെസ് സെലിബ്രേഷന്‍' എന്ന പരിപാടിയെ ഡോ. മോഹന്‍ ഭാഗവത് അഭിസംബോധന ചെയ്യുന്നു
Varadyam

അമേരിക്കയിലെ ആര്‍എസ്എസ് നിമിഷങ്ങള്‍

നെടുമങ്ങാട്ട് ഉണര്‍വ്വ് 2026 യുവസംഗമ വേദിയില്‍ നാവികസേന മുന്‍ മേധാവി അഡ്മിറല്‍ ആര്‍. ഹരികുമാര്‍, ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്ത പ്രചാരക് എസ്. സുദര്‍ശന്റെ കൈയില്‍ രാഖി ബന്ധിക്കുന്നു
Kerala

ഭാരതീയതയിലുള്ള വിശ്വസമാണ് യുവശക്തിയുടെ കരുത്ത്: അഡ്മിറല്‍ ആര്‍. ഹരികുമാര്‍

Kerala

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

പുതിയ വാര്‍ത്തകള്‍

ഗ്യാനേഷ് കുമാർ മാത്രമല്ല സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തും രാജി വയ്‌ക്കണമെന്ന് കോൺഗ്രസ് : പുതിയ ആളെ ഞങ്ങൾ കണ്ടെത്തുമെന്നും കോൺഗ്രസ്

ഭാരതത്തിന്‍റെ മൂന്ന് സൈനിക മേധാവികള്‍ (നടുവില്‍)

രാഹുല്‍ ഗാന്ധീ, അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ റെജിം ചെയ്ഞ്ച് പദ്ധതി നടക്കില്ല, ഇന്ത്യയില്‍ സുപ്രീംകോടതിയും സൈന്യവും കൂറുള്ളവരാണ്

മധുവിന് 94-ാം പിറന്നാള്‍ ആശംസകളുമായി സുരേഷ് ഗോപിയും ഭാര്യ രാധികയും ‘ഉമ’യിലെത്തി

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു: 75 വയസുകാരനെതിരെ പോക്‌സോ ചുമത്തി കേസ് എടുത്തു

സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ പിണറായി അടക്കമുളളവര്‍ അപ്പീല്‍ നല്‍കി, നാളെ പരിഗണിച്ചേക്കും

ഇതരസംസ്ഥാന തൊഴിലാളിയെ വധിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍

മാത്യു കുഴല്‍നാടന്‍റെ എസ് ഐ ആറിനെ പുകഴ്ത്തുന്ന വീഡിയോയുടെ ദൃശ്യം-ബിജെപി കേരളം ഫെയ്സ് ബുക്ക് പേജില്‍ ഈ വീഡിയോ ലഭ്യമാണ്. (വലത്ത്)

എസ് ഐ ആറിനെ പിന്തുണച്ചുകൊണ്ടുള്ള മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ പഴയ വീഡിയോ കുത്തിപ്പൊക്കി ബിജെപി അനുഭാവികള്‍

ആലപ്പുഴയില്‍ ട്രെയിന്‍ ഇടിച്ച് 2 വയസുകാരന്‍ മരിച്ചു: അമ്മയ്‌ക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി

കോട്ടയത്ത് മകന്‍ അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയ യുവതിക്കെതിരെ ട്രെയിനില്‍ അതിക്രമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.