Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുഞ്ഞിനെ കടൽഭിത്തിയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസ്; അമ്മ ശരണ്യ കുറ്റക്കാരിയെന്ന് കോടതി, സുഹൃത്ത് നിധിനെ വെറുതെ വിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2026, 12:27 pm IST
in Kerala

തളിപ്പറമ്പ്:  കണ്ണൂർ തയ്യിലിൽ പിഞ്ചുകുഞ്ഞിനെ കടലിലെറിഞ്ഞ് കൊന്ന കേസിൽ അമ്മ ശരണ്യ കുറ്റക്കാരിയെന്ന് കോടതി. തളിപ്പറമ്പ് അ‍‍ഡീഷനൽ സെഷൻസ് കോടതി ജഡ്‍ജി കെ.എൻ.പ്രശാന്താണ് വിധി പറഞ്ഞത്. കണ്ണൂർ തയ്യിൽ കൊടുവള്ളി ശരണ്യ മകൻ വിയാനെ(ഒന്നര) കൊന്നുവെന്നാണ് കേസ്.‌‌ രണ്ടാം പ്രതിയും ശരണ്യയുടെ സുഹൃത്തുമായ നിധിനെ വെറുതെവിട്ടു. നിധിനൊപ്പം ജീവിക്കാനായി മകനെ ഒഴിവാക്കാൻ രാത്രി കടലിലെറിഞ്ഞെന്നാണ് കേസ്. വാദിഭാഗത്തിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ യു.രമേശനാണ് ഹാജരായത്.

കൃത്യമായ തെളിവുകൾ ശേഖരിക്കാൻ അന്വേഷണ ഉദ്യോഗസ്ഥന് കഴിഞ്ഞില്ലെന്ന് തളിപ്പറമ്പ് അഡിഷണൽ സെഷൻസ് കോടതി വിമർശിച്ചു. ഈ മാസം 21 ന് വിധി പറയും.

ഒരുമിച്ച് താമസിക്കുന്നതിന് വേണ്ടി രണ്ടാം പ്രതി കൊലപാതകത്തിന് പ്രേരിപ്പിച്ചു എന്ന് പറയാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുമെതിരെ വിമര്‍ശനം ഉന്നയിച്ച കോടതി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തെളിവ് ശേഖരിക്കുന്നതില്‍ വീഴ്ചപറ്റിയെന്നും ചൂണ്ടിക്കാട്ടി.

ഫോൺ വിളികളാണ് പ്രധാന തെളിവ്. കൊലപാതകം നടക്കുന്നതിന് മുൻപ് ശരണ്യയും നിധിനും നിരന്തരം വിളിച്ചിരുന്നു. കൊലപാതകം നടന്ന ദിവസം രാത്രി 10 മുതൽ രാവിലെ 10 വരെ ഇരുവരും ഫോൺ വിളിച്ചിട്ടില്ല. വസ്ത്രത്തിൽ ഉപ്പ് വെള്ളം പറ്റിയതിനെ കുറിച്ചുള്ള ചോദ്യത്തിന് ശരണ്യയ്‌ക്ക് മറുപടി പറയാൻ കഴിഞ്ഞില്ല. മുലപ്പാൽ നൽകി മൂന്ന് മണിക്കൂറിനകം ആണ് കൊലപാതകം നടത്തിയത്. പ്രതികൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ എല്ലാം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി കുറ്റപ്പെടുത്തി. പബ്ലിക് പ്രോസിക്യൂട്ടർമാരുടെ നിയമനം രാഷ്‌ട്രീയ നിയമനം പോലെ ആകരുതെന്നും കോടതി വിമർശിച്ചു.

കാമുകനൊത്ത് സുഖജീവിതം നയിക്കാനാണു ശരണ്യ കൃത്യം നടത്തിയതെന്നാണു കുറ്റപത്രത്തിൽ പറയുന്നത്. അറസ്റ്റ് നടന്ന് തൊണ്ണൂറാം ദിവസമാണു പോലീസ് കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. 2020 ഫെബ്രുവരി 17നാണു വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന ഒന്നര വയസ്സുകാരൻ വിയാനെ കാണാതായതും തിരച്ചിലിൽ കടപ്പുറത്തു മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. കൊലപാതക പ്രേരണയിലും ഗൂഢാലോചനയിലുമുള്ള കാമുകൻ നിധിന്റെ പങ്കും കുറ്റപത്രത്തിൽ പറയുന്നുണ്ട്.

കേസില്‍ 47 സാക്ഷികളെ വിസ്തരിച്ചു. മാസങ്ങള്‍ നീണ്ട വിചാരണക്ക് ശേഷമാണ് തളിപ്പറമ്പ് കോടതി വിധി പറഞ്ഞത്.

2020 ഫെബ്രുവരി 17-നാണ് കണ്ണൂർ തയ്യിൽ കടപ്പുറത്ത് ഒന്നര വയസുകാരനെ കടൽഭിത്തിയിലെ പാറക്കെട്ടുകൾക്കിടയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം ഒരു തിരോധാനമായി കരുതിയ കേസ്, മണിക്കൂറുകൾക്കുള്ളിൽ തന്നെ കേരളത്തെ നടുക്കിയ ക്രൂരമായ കൊലപാതകമാണെന്ന് തെളിയുകയായിരുന്നു.

തയ്യിൽ സ്വദേശികളായ ശരണ്യയുടെയും പ്രണവിന്റെയും മകനായിരുന്നു വിയാൻ. സംഭവ ദിവസം പുലർച്ചെ കുഞ്ഞിനെ കാണാനില്ലെന്ന് പറഞ്ഞ് മാതാപിതാക്കൾ തന്നെയായിരുന്നു പോലീസിൽ പരാതി നൽകിയത്. എന്നാൽ പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ തന്നെ മാതാപിതാക്കളുടെ മൊഴികളിലെ വൈരുദ്ധ്യം സംശയത്തിന് ഇടയാക്കി. കാമുകനോടൊപ്പം ജീവിക്കാൻ കുഞ്ഞ് ഒരു തടസമാകുമെന്ന് കരുതി അമ്മയായ ശരണ്യ തന്നെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പിന്നീട് കണ്ടെത്തി.

പുലർച്ചെ രണ്ട് മണിയോടെ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ എടുത്തു കൊണ്ടുപോയി കടൽഭിത്തിയിലെ കരിങ്കല്ലുകൾക്കിടയിലേക്ക് ശരണ്യ വലിച്ചെറിയുകയായിരുന്നു. ആദ്യത്തെ വീഴ്ചയിൽ തന്നെ കുഞ്ഞിന് മാരകമായി പരുക്കേറ്റു. കുഞ്ഞ് മരിച്ചുവെന്ന് ഉറപ്പാക്കാൻ രണ്ടാമതും പാറക്കൂട്ടത്തിലേക്ക് എറിഞ്ഞതായി ശരണ്യ പിന്നീട് പോലീസിനോട് സമ്മതിച്ചു. കൊലപാതകത്തിന് ശേഷം തിരികെ വീട്ടിലെത്തിയ ശരണ്യ, കുഞ്ഞിനെ ഭർത്താവ് തട്ടിക്കൊണ്ടുപോയി എന്ന രീതിയിൽ വരുത്തിത്തീർക്കാനും ശ്രമം നടത്തി. കേസിൽ വിചാരണയ്‌ക്കിടെ കോഴിക്കോട് വച്ച് ശരണ്യ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

 

Tags: kannurcrimemurder casesaranyaTaliparamba Additional Sessions Court
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട്ട് അംഗനവാടിയിലെത്തി ജീവനക്കാരിയെ കയറിപ്പിടിച്ച സിപിഎം നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala

കൊട്ടാരക്കരയിൽ കുടുംബവഴക്കിനിടെ മരുമകളുടെ കൈപ്പത്തി വെട്ടിമാറ്റി ഭർതൃപിതാവ്

Kerala

അബോധാവസ്ഥയിലാക്കി പീഡനം; കൊച്ചി സെക്സ് റാക്കറ്റ് കേസിൽ പൊന്നാനി സ്വദേശിനി മഞ്ജിമയും കുടുങ്ങി

Kerala

ഗർഭിണി മരിച്ചത് ഡീസൽ കാറിനുള്ളിൽനിന്ന് പെട്രോൾ കത്തി: വൻ ട്വിസ്റ്റ്, നിർണായക തെളിവുകൾ പോലീസിന് ലഭിച്ചു, കാറിനുള്ളിൽ കുപ്പിയിൽ പെട്രോൾ

Samskriti

മഹായാഗഭൂമിയായ കൊട്ടിയൂര്‍ വൈശാഖോത്സവം

പുതിയ വാര്‍ത്തകള്‍

ദൽഹിയിൽ മൂന്നു ദിവസം ഓട്ടോ,കാർ ടാക്‌സി വാഹന സമരം പ്രഖ്യാപിച്ചു

ഭാരതം ഏറ്റവും വലിയ ശക്തികളിൽ ഒന്ന്; ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്‌സെൻ

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റലിയിലെത്തി; പഞ്ചരാഷ്‌ട്ര പര്യടനത്തിന്റെ അവസാന ഘട്ടം

പ്രധാനമന്ത്രി ഇറ്റലിയില്‍, ‘വെല്‍കം ടു റോം മൈ ഫ്രണ്ട്’ എന്ന് ഫോട്ടോ പങ്കുവെച്ച് ജോര്‍ജിയ മെലോണി

മയില്‍പ്പീലി ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഉത്തര- ദക്ഷിണ കേരളത്തിന്റെ 26-ാമത് സംയുക്ത സംസ്ഥാന വാര്‍ഷികം
ഉദ്ഘാടനം സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ നിര്‍വഹിക്കുന്നു

ബാലസമൂഹം അതിജീവന ശീലമുള്ളവരാകണം: ആര്‍. പ്രസന്നകുമാര്‍

കേരള ആരോഗ്യ സര്‍വകലാശാല ബിരുദദാന സമ്മേളനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

സാമൂഹ്യ പ്രതിബദ്ധതയും സേവന മനോഭാവവും ആരോഗ്യരംഗത്ത് അനിവാര്യം: ഗവര്‍ണര്‍

സാമുദായിക സന്തുലനം അട്ടിമറിക്കപ്പെട്ടു; ചരിത്രത്തിലാദ്യമായി ഹിന്ദു ന്യൂനപക്ഷ മന്ത്രിസഭ, വലിയ നഷ്ടം ഈഴവ സമുദായത്തിന്

ഈ രീതിയിലുള്ള ഗണേശ വിഗ്രഹങ്ങളാണോ വീട്ടിലുള്ളത്? എങ്കില്‍ ഇവ അറിയുക

ഇവ പൂജാമുറിയില്‍ ഉണ്ടെങ്കില്‍ ഭാഗ്യങ്ങള്‍ക്ക്‌ പകരം ദോഷം വന്നു ചേരുമോ? അറിയാം ഇക്കാര്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.