Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വീടുകയറുമ്പോള്‍ സിപിഎമ്മിന് പ്രീണനരാഷ്‌ട്രീയം; ഓരോ മതത്തിനും പ്രത്യേകം ‘ക്യാപ്സൂളുകള്‍’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2026, 10:19 am IST
inKerala

ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട സിപിഎം, നിയമസഭാ തെരഞ്ഞെടുപ്പില്‍ പിടിച്ചു നില്‍ക്കാന്‍ കടുത്ത മതപ്രീണനവുമായി രംഗത്ത്. വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ടവരുടെ വീടുകളില്‍ കയറുമ്പോള്‍ പറയേണ്ട ക്യാപ്സൂളുകളാണ് സംസ്ഥാന കമ്മിറ്റി കീഴ്ഘടകങ്ങള്‍ക്കു നല്‍കിയ പത്തു പേജുള്ള മാര്‍ഗരേഖയിലുള്ളത്. മതംതിരിച്ച് വോട്ടര്‍മാരെ അഭിമുഖീകരിക്കുക മാത്രമല്ല, പ്രീണനവും ലക്ഷ്യമിടുന്നു. കൈവിട്ടുപോയ സംഘടിത ന്യൂനപക്ഷങ്ങളുടെ വോട്ട് യുഡിഎഫില്‍ നിന്ന് തിരിച്ചുപിടിക്കുക എന്നത് മാത്രമായി സിപിഎം പ്രചാരണം മാറി കഴിഞ്ഞു.

ബിജെപി, ആര്‍എസ്എസ് തുടങ്ങിയ പതിവ് വിമര്‍ശനായുധങ്ങള്‍ മത്രമല്ല, ഇത്തവണ എസ്എന്‍ഡിപിയേയും സിപിഎം തള്ളിപ്പറയുന്നു എന്നതാണ് പ്രത്യേകത. മുസ്ലീം തീവ്രവാദ പ്രസ്ഥാനങ്ങള്‍ എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വേട്ടയാടുന്ന സാഹചര്യത്തില്‍ വോട്ട് ബാങ്കിനായി അദ്ദേഹത്തെ തള്ളിപ്പറയുന്ന സമീപനമാണ് പാര്‍ട്ടി സ്വീകരിച്ചിരിക്കുന്നത്. വെള്ളാപ്പള്ളി നടേശന്‍ തെറ്റായ പ്രസ്താവന നടത്തിയപ്പോള്‍ എതിര്‍ത്തത് സിപിഎം മാത്രമാണെന്നും സര്‍ക്കുലറില്‍ പറയുന്നു. സാമൂഹ്യയാഥാര്‍ത്ഥ്യങ്ങള്‍ വെള്ളാപ്പള്ളി തുറന്നു പറഞ്ഞതിനെയാണ് തെറ്റായ പ്രസ്താവനയെന്ന് സിപിഎം കുറ്റപ്പെടുത്തുന്നത്.

കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ സംസ്ഥാന സര്‍ക്കാരിന്റെ ഏതെങ്കിലും നടപടി മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്ക് എതിരെ ഉണ്ടായിട്ടില്ല, ആദ്യ ഇഎംഎസ് സര്‍ക്കാരിന്റെ കാലം മുതല്‍ മുസ്ലിം സമൂഹത്തിനൊപ്പമാണ് പാര്‍ട്ടി, മുസ്ലിം സമൂഹത്തിനെതിരായ വിവേചനങ്ങള്‍ക്കെതിരെ നിലപാട് സ്വീകരിച്ചത് സിപിഎമ്മാണ്, അതുമായി ബന്ധപ്പെട്ട കാര്യങ്ങളും പറയണം. സിപിഎമ്മിനും മുഖ്യമന്ത്രിക്കും മുസ്ലിങ്ങള്‍ക്കിടയില്‍ നല്ല സ്വീകാര്യതയുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സര്‍ക്കാര്‍ സ്വീകരിച്ച സമീപനം, അയോദ്ധ്യയിലെ പ്രതിഷ്ഠയ്‌ക്ക് എതിരായ നിലപാട്, കോഴിക്കോട് ഹജ് ഹൗസില്‍ സ്ത്രീകള്‍ക്കു പ്രത്യേക ബ്ലോക്ക് ഉദ്ഘാടനം, കണ്ണൂരില്‍ പുതിയ ഹജ്ജ് ഹൗസ്, മദ്രസ അദ്ധ്യാപകരുടെ ക്ഷേമനിധി ബോര്‍ഡ്, ആവശ്യാനുസരണം പ്ലസ് ടു ബാച്ച് അനുവദിച്ചത് തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

ക്രൈസ്തവ ന്യൂനപക്ഷത്തില്‍ നിന്നുയരുന്ന ചോദ്യങ്ങള്‍ നേരിടാനും ക്യാപ്‌സ്യൂള്‍ ഉണ്ട്. ജെബി കോശി റിപ്പോര്‍ട്ടാണ് അതില്‍ പ്രധാനം. റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം വിവിധ വകുപ്പുകള്‍ നടപ്പിലാക്കേണ്ട കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ പരിശോധിക്കാറുണ്ട്. നിയമഭേദഗതികള്‍ ആവശ്യമായതും പ്രത്യേക നയപരമായ തീരുമാനം ആവശ്യമായതും ഒഴികെയുള്ള കാര്യങ്ങള്‍ ഇതിനകം നടപ്പിലാക്കിയിട്ടുണ്ട്. റിപ്പോര്‍ട്ട് സംബന്ധിച്ച കാര്യങ്ങള്‍ വിവിധ സംഘടനകളുമായി ഫെബ്രുവരി ആറിന് മുഖ്യമന്ത്രി ചര്‍ച്ച ചെയ്യും. സ്വകാര്യ സ്‌കൂളുകളിലെ ഭിന്നശേഷി നിയമനങ്ങള്‍ സംബന്ധിച്ച് എന്‍എസ്എസിനു ലഭിച്ച ഇളവ് മറ്റു മാനേജ്‌മെന്റുകള്‍ക്കും നല്‍കണമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട് തുടങ്ങിയവ ഇതില്‍പ്പെടുന്നു.

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന്റെ തെറ്റിന്റെ സ്വഭാവം വ്യക്തമായിരുന്നില്ല. കുറ്റപത്രത്തില്‍ അതു വ്യക്തമാകുന്ന ഘട്ടത്തില്‍ ഉചിതമായ തീരുമാനം പാര്‍ട്ടി സ്വീകരിക്കുമെന്നാണ് വീടുകളില്‍ പറയേണ്ടതെന്നാണ് നിര്‍ദേശം. വികസന നേട്ടങ്ങള്‍ ഉയര്‍ത്തി കാട്ടാനാകാതെ ജനങ്ങളെ മതങ്ങളുടെ പേരില്‍ കള്ളിതിരിച്ച് പ്രചാരണം നടത്തി മുതലെടുപ്പിന് സിപിഎം ശ്രമിക്കുകയാണെന്നാണ് വിമര്‍ശനം ഉയരുന്നത്.

Tags: appeasement politicsCPM Keralalegislative assembly electionsseparate 'capsules' for each religion
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിടിമുറുക്കാന്‍ ബേബി; അയയാതെ പിണറായി പക്ഷം

Editorial

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

Kerala

പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം സമ്മതിച്ച് എം.വി. ഗോവിന്ദന്‍

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.