Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് ജീവനക്കാരന്‍ 14.93 കോടി തട്ടിയെടുത്തു; അന്വേഷണത്തിന് ഓഡിറ്ററുടെ ശിപാര്‍ശ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2026, 08:31 am IST
in Kerala

തിരുവനന്തപുരം: സംസ്ഥാന ലോട്ടറി ക്ഷേമനിധി ബോര്‍ഡില്‍ കോടികളുടെ വെട്ടിപ്പ്. ലോട്ടറി തൊഴിലാളികള്‍ അടച്ച അംശദായ വിഹിതത്തില്‍ നിന്നും ജീവനക്കാരന്‍ തട്ടിയെടുത്തത് 14.93 കോടി രൂപ. ലോട്ടറി ക്ഷേമനിധി ബോര്‍ഡിലെ ക്ലര്‍ക്ക് സംഗീതാണ് വ്യാജ രേഖകള്‍ ഉപയോഗിച്ച് പണം തട്ടിയെടുത്തത്. ക്ഷേമനിധി ബോര്‍ഡിന്റെ ഗുരുതര വീഴ്ചയാണ് പണം നഷ്ടമാകാന്‍ കാരണമെന്നും സ്‌പെഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ട്.

സാമ്പത്തിക തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ 2013 മുതല്‍ 2020 വരെ കാലയളവിലെ സ്‌പെഷ്യല്‍ ഓഡിറ്റിലാണ് തട്ടിപ്പിന്റെ ഞെട്ടിക്കുന്ന വിവരങ്ങളും തട്ടിയെടുത്ത തുകയുടെ വ്യാപ്തിയും പുറത്തുവന്നത്.

ക്ഷേമനിധി ബോര്‍ഡിന്റെ ഭരണപരമായ അനാസ്ഥയാണ് ജീവനക്കാരന്‍ കോടികള്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റാനിടയാക്കിയതെന്നാണ് ഓഡിറ്ററുടെ കണ്ടെത്തല്‍. ലോട്ടറി ഡയറക്ടറാണ് ബോര്‍ഡിന്റെ സിഇഒയായി പ്രവര്‍ത്തിക്കേണ്ടത്. എന്നാല്‍, ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരാരും അംശദായം ബാങ്കിലേക്ക് അടയ്‌ക്കുന്ന കാര്യങ്ങളോ സര്‍ക്കാര്‍ ഗ്രാന്റ് കൈകാര്യം ചെയ്യുന്ന കാര്യത്തിന്റെയോ മേല്‍നോട്ടം വഹിച്ചില്ല. ക്ലര്‍ക്കായ സംഗീതാണ് മുഴുവന്‍ പണവും കൈകാര്യം ചെയ്തത്. ബാങ്കുകളില്‍ നിന്നും ജില്ലാ ഓഫീസുകളില്‍ നിന്നും വന്ന പണം പല ഘട്ടങ്ങളിലായി സംഗീത് സ്വന്തം അക്കൗണ്ടിലേക്കും സുഹൃത്തായ അനില്‍കുമാറിന്റെ അക്കൗണ്ടിലേക്കും കാലങ്ങളായി മാറ്റിക്കൊണ്ടിരുന്നു. ഓഡിറ്റുകള്‍ക്കായി വ്യാജ ബാങ്ക് സ്‌റ്റേറ്റ്‌മെന്റുകളാണ് സംഗീത് ഹാജരാക്കിയത്.

ഒരു പൊതുമേഖല ബാങ്കില്‍ ക്ഷേമനിധി ബോര്‍ഡിനുണ്ടായിരുന്ന അക്കൗണ്ടുകള്‍ അവസാനിപ്പിക്കാനും പുതിയ ബാങ്കില്‍ അക്കൗണ്ട് തുടങ്ങാനും തീരുമാനിച്ചിരുന്നു. അവസാനിപ്പിക്കുന്ന അക്കൗണ്ടില്‍ നിന്നും പുതിയ അക്കൗണ്ടിലേക്ക് പണം മാറ്റാനുള്ള ചുമതലയും ക്ലര്‍ക്കായ സംഗീതിനായിരുന്നു. അയാള്‍ ആ പണവും തട്ടിയെടുത്തെങ്കിലും ബോര്‍ഡ് അതൊന്നുമറിഞ്ഞില്ല. വര്‍ഷത്തില്‍ നാലു പ്രാവശ്യം ബോര്‍ഡ് യോഗം ചേര്‍ന്ന് സാമ്പത്തിക സ്ഥിതി ഉള്‍പ്പെടെ വിലയിരുത്തണമെന്നാണ് ചട്ടം. എന്നാല്‍, അതൊന്നും നടപ്പിലായിരുന്നില്ല. ഉന്നത ഉദേ്യാഗസ്ഥരുടെ പേരിലും ക്യാഷ് ചെക്കുകള്‍ വ്യാജ ഒപ്പും സീലും ഉപയോഗിച്ച് സംഗീത് മാറിയെടുത്തു. കേവലം ഒരു ക്ലര്‍ക്കായ സംഗീത് ഇത്ര വലിയ തട്ടിപ്പു നടത്തിയിട്ടും ഇത് ബോര്‍ഡോ സിഇഒയോ അറിഞ്ഞില്ലെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഗീത് ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്.

സംഗീതിന് മാത്രമായി ഇത്രയും ആസൂത്രിതമായും ദൂര്‍ഘകാലമായും വലിയ ക്രമക്കേട് നടത്താന്‍ കഴിയുമോയെന്നതും ദുരൂഹമാണ്. വിജിലന്‍സിന്റെയും പോലീസിന്റെയും കേന്ദ്ര ഏജന്‍സികളുടെയും ഉള്‍പ്പെടെയുള്ള അന്വേഷണത്തിനും ഓഡിറ്റില്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിജിലന്‍സ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Tags: Financial fraudLottery Welfare Fund Boardസംസ്ഥാന ലോട്ടറി ക്ഷേമനിധി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റിപ്പോര്‍ട്ടര്‍ ടിവി; ദുരൂഹ സാമ്പത്തിക ഇടപാടില്‍ ഇ ഡി അന്വേഷണത്തിന് സാധ്യത

Kerala

കണ്ണൂരില്‍ 77 വയസ്സുകാരി മീര സോമസുന്ദരത്തിന് ഭീകരബന്ധമുണ്ടെന്ന് പറഞ്ഞ് പേടിപ്പിച്ചു;, സിബിഐ ഉദ്യോഗസ്ഥര്‍ ചമഞ്ഞവര്‍ തട്ടിയത് 1.58 കോടി രൂപ

Kerala

ലോട്ടറി ക്ഷേമനിധി തട്ടിപ്പ്: സംഗീതും സുഹൃത്തും വാങ്ങിക്കൂട്ടിയത് കോടികളുടെ സ്വത്ത്

Kerala

മോട്ടോർ വാഹനവകുപ്പിന്റെ പേരിൽ വ്യാജസന്ദേശം; യുവതി തട്ടിയത് 9.90 ലക്ഷം രൂപ

India

കേസ് റദ്ദാക്കണം; 200 കോടി തട്ടിപ്പ് കേസിൽ ജാക്വലിൻ ഫെർണാണ്ടസ് സുപ്രിം കോടതിയിൽ

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.