Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദ്വാരപാലക പാളി കേസിലും തന്ത്രി അറസ്റ്റിലേക്ക്; തെളിവുണ്ടെങ്കിലും മന്ത്രി പുറത്ത്

സജിത്ത് പരമേശ്വരന്‍ by സജിത്ത് പരമേശ്വരന്‍
Jan 14, 2026, 07:00 am IST
in Kerala

പത്തനംതിട്ട: ദ്വാരപാലക ശില്‍പ പാളി കടത്തിയ കേസിലും തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്താനിരിക്കേ, തെളിവുണ്ടായിട്ടും മന്ത്രിയെയും മുന്‍ മന്ത്രിയെയും പുറത്ത് നിര്‍ത്തുന്ന എസ്‌ഐടി നടപടിയില്‍ വിമര്‍ശനം ശക്തം.

ദേവഹിതം നോക്കാതെ കട്ടിളപ്പാളികള്‍ കൊടുത്തുവിടാന്‍ മൗനാനുവാദം നല്കിയെന്ന കുറ്റത്തില്‍ അറസ്റ്റിലായ തന്ത്രിയെ ദേവഹിതം നോക്കി ദ്വാരപാലക പാളികള്‍ കൊടുത്തുവിട്ട സംഭവത്തിലും ഉടന്‍ അറസ്റ്റു ചെയ്യാനാണ് ഇന്നലെ കൊല്ലം വിജിലന്‍സ് കോടതിയില്‍ നിന്ന് എസ്‌ഐടി അനുമതി വാങ്ങിയത്. പാളി കടത്തല്‍ രേഖപ്പെടുത്തിയ മഹസറില്‍ ഒപ്പിട്ടതും തന്ത്രിക്ക് കുരുക്കായി. റിമാന്‍ഡില്‍ കഴിയുന്ന തന്ത്രിയുടെ രണ്ടാം അറസ്റ്റ് ജയിലിലെത്തി ഉടന്‍ രേഖപ്പെടുത്തുമെന്നാണ് സൂചന.

തന്ത്രിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടും മൊഴിപ്പകര്‍പ്പും അടക്കമുള്ള വിവരങ്ങള്‍ തേടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) എസ്‌ഐടിക്ക് വൈകാതെ കത്തുനല്കും.

തന്ത്രി ഒഴികെ അറസ്റ്റിലായ എല്ലാ പ്രതികളുടെയും റിമാന്‍ഡ്, മൊഴി രേഖകള്‍ ഇതിനകം ഇ ഡി പരിശോധിച്ചു കഴിഞ്ഞു. ഏറ്റവും ഒടുവിലാണ് തന്ത്രി അറസ്റ്റിലായത്. അതിനാലാണ് ഇ ഡി അടിയന്തരമായി രേഖകള്‍ ആവശ്യപ്പെടുന്നത്.

കേസ് അന്വേഷണം സംബന്ധിച്ച് ഹൈക്കോടതിയുടെ ശക്തമായ വിമര്‍ശനം ഉയര്‍ന്നിട്ടും മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെ അറസ്റ്റു ചെയ്യാന്‍ എസ്‌ഐടി തയാറായിട്ടില്ല. കടകംപള്ളിക്ക് സ്വര്‍ണക്കൊള്ളയില്‍ പങ്ക് തെളിയിക്കുന്ന നാലു ഘടകങ്ങള്‍ വ്യക്തമാണെങ്കിലും സിപിഎം സമ്മര്‍ദം മൂലം നടപടിയെടുക്കാതെ പിന്മാറാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. പാളികള്‍ സ്വര്‍ണം പൂശാന്‍ തന്നെ സ്‌പോണ്‍സറാക്കണമെന്ന് ആവശ്യപ്പെട്ട് ഉണ്ണികൃഷ്ണന്‍ പോറ്റി മന്ത്രിക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നുവെന്ന എ. പത്മകുമാറിന്റെ വെളിപ്പെടുത്തലാണ് പ്രധാന കാര്യം. ചോദ്യം ചെയ്യലില്‍ മന്ത്രി ഇക്കാര്യം നിഷേധിച്ചെങ്കിലും പത്മകുമാറിന്റെ മൊഴി പോറ്റി ശരിവച്ചിരുന്നു.

സര്‍ക്കാര്‍ സമ്മര്‍ദത്തെ തുടര്‍ന്നാണ് പാളികള്‍ കൊടുത്തുവിട്ടതെന്ന പത്മകുമാറിന്റെ മൊഴിയാണ് മന്ത്രിയുടെ പങ്കു വ്യക്തമാക്കുന്ന രണ്ടാമത്തെ ഘടകം. പാളി കടത്തിയത് ദേവസ്വം വകുപ്പുമന്ത്രിയുടെ അറിവോടും സമ്മതത്തോടും കൂടിയാണെന്ന കാര്യം ഇവ ശരിവയ്‌ക്കുന്നു. മന്ത്രിയും ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മിലുള്ള ബന്ധമാണ് മൂന്നാമത്തെ സൂചന. മന്ത്രിയുടെ അഭ്യര്‍ത്ഥന പ്രകാരം പോറ്റി നിര്‍ധന കുടുംബത്തിന് വീടുവച്ചു നല്കുന്നതിനു വരെ സ്‌പോണ്‍സറായി. ഇരുവരും ഒരുമിച്ചു സഞ്ചരിച്ചു.

ബെംഗളൂരു വിമാനത്താവളത്തില്‍ മന്ത്രിയും പോറ്റിയും ഇരുന്ന് സംസാരിക്കുന്ന ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്തിനാണ് ഇരുവരും ബെംഗളൂരുവിലേക്ക് പോയതെന്ന ചോദ്യം നേരത്തേ തന്നെ ഉയര്‍ന്നതാണ്. മന്ത്രിയെ ചോദ്യം ചെയ്തപ്പോള്‍ ഇക്കാര്യം ചോദിക്കാന്‍ പോലും എസ്‌ഐടി തയാറായില്ല. ദേവസ്വം ബോര്‍ഡ് ഭരണം കാര്യക്ഷമമാണെന്ന് ഉറപ്പാക്കേണ്ട വകുപ്പു മന്ത്രി നിഷ്‌ക്രിയത്വം പാലിച്ചത് കൊള്ളയ്‌ക്ക് വഴിയൊരുക്കാന്‍ കാരണമായെന്നതാണ് നാലാമത്തെ കാര്യം. ഈ നാല് ആരോപണങ്ങളില്‍ നിന്നു മന്ത്രിക്ക് മാറി നില്‍ക്കാന്‍ കഴിയില്ലെന്നത് വ്യക്തമാണ്.

സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് അഞ്ചു പേര്‍ കൂടിയാണ് ഇനി അറസ്റ്റിലാകാനുള്ളത്. മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മുന്‍ മെംബര്‍ കെ.പി. ശങ്കരദാസ്, സ്ഥാനമൊഴിഞ്ഞ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, അസി. എന്‍ജിനീയര്‍ കെ. സുനില്‍കുമാര്‍, മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കെ. രാജേന്ദ്രന്‍ നായര്‍ എന്നിവരാണ് പ്രമുഖര്‍. ഈ അഞ്ചു പേരില്‍ ആദ്യ മൂന്നു പേര്‍ക്കും സര്‍ക്കാര്‍, പോലീസ് സംരക്ഷണമുണ്ടെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം.

Tags: kadakampally surendranTantri Kantararu Rajeevaruദ്വാരപാലക ശില്‍പ പാളികള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ഠരര് രാജീവരുടെ മകൻ കണ്ഠരര് ബ്രഹ്‌മദത്തന്‍ ശബരിമല തന്ത്രി ആകും; ദേവസ്വം ബോര്‍ഡ് തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Kerala

ശബരിമല സ്വര്‍ണക്കൊള്ള: കടകംപള്ളി സുരേന്ദ്രന്‍ നല്‍കിയ മാനനഷ്ട കേസില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ തര്‍ക്കം സമര്‍പ്പിച്ചു

രമേശ് ചെന്നിത്തലയുടെ വീട്ടില്‍ നിന്നും ഇറങ്ങിപ്പോകുന്ന കടകംപള്ളി സുരേന്ദ്രന്‍ (വലത്ത്)
Kerala

ഒരു ഭാഗത്ത് ഓപ്പറേഷന്‍ തൂഫാന്‍, മറുഭാഗത്ത് ശബരിമല സ്വര്‍ണ്ണക്കേസിലെ പ്രതിയുമായി കൂടിക്കാഴ്ച : രമേശ് ചെന്നിത്തലയെ വിമര്‍ശിച്ച് രാജീവ് ചന്ദ്രശേഖര്‍

Thiruvananthapuram

തിരുവനന്തപുരം കോര്‍പറേഷനിലെ സിപിഎം ആക്രമണം; മേയറെയും പ്രതി ചേർത്ത് പോലീസ്, ശിവന്‍കുട്ടിയും കടകംപള്ളിയും പ്രതികള്‍

Kerala

വി ജോയി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായതില്‍ പാര്‍ട്ടിയില്‍ എതിര്‍പ്പ്

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

അര്‍ജന്‍റീനയുടെ ഗോള്‍കീപ്പര്‍ എമി മാര്‍ട്ടിനെസ് നടത്തുന്ന അത്ഭുതകരമായ സേവ്

ആക്രമണപ്രത്യാക്രമണങ്ങളായി സ്പെയിനും അര്‍ജന്‍റീനയും; ആരും ഗോളടിക്കാതെ ആദ്യ പകുതി

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഒരു വ്യവസായ മന്ത്രിയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത് കുഞ്ഞാലിക്കുട്ടി…ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ തെറ്റ്

ഡൽഹി പോലീസ് സോനം വാങ്ചുകിനെ കസ്റ്റഡിയിലെടുത്തപ്പോൾ അഭിജിത് ദിപ്കെ ‘ഗേ’ വക്താവിന്റെ വീട്ടിൽ ; കസ്റ്റഡിയിലെടുത്തതും അവിടെ നിന്ന്

അണയാതെ കാട്ടുതീ : കാനഡയ്‌ക്ക് മേല്‍ പുതിയ തീരുവ ചുമത്തുമെന്ന് ട്രംപിന്‌റെ ഭീഷണി

റബര്‍ മേഖലയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ അറിയിച്ച് മന്ത്രി മോന്‍സ് ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.