ന്യൂദല്‍ഹി: ധര്‍മ്മസ്ഥല എന്ന ക്ഷേത്രം നൂറുകണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചുമൂടുന്ന ഭീകരസ്ഥലമായി ചിത്രീകരിക്കുന്ന വീഡിയോകള്‍ പ്രസിദ്ധീകരിച്ച് നുണപ്രചാരണം നടത്തിയ ദ ന്യൂസ് മിനിറ്റ് ഇതാ പുതിയൊരു നുണയുമായി രംഗത്ത്. ഇക്കുറി മോദിയോടും ആത്മനിര്‍ഭര്‍ ഭാരത് സങ്കല്‍പങ്ങളോടും ഭാരതീയതയോടും ആദരവുള്ള സോഹോ എന്ന കമ്പനിയുടെ ഉടമ ശ്രീധര്‍ വെമ്പുവിനെയാണ് ദ ന്യൂസ് മിനിറ്റിന്റെ സ്ഥാപകരില്‍ ഒരാളായ ധന്യാ രാജേന്ദ്രന്‍ ലക്ഷ്യമിടുന്നത്.
ധര്‍മ്മസ്ഥലക്ഷേത്രത്തെ സ്ത്രീകളെ കൂട്ടക്കൊല ചെയ്യുന്ന ഭീകരകേന്ദ്രമായി അവതരിപ്പിക്കുന്ന നൂറില്‍പ്പരം വീഡിയോകള്‍ ചെയ്ത മാവോയിസ്റ്റ് മാധ്യമമാണ് ദ ന്യൂസ് മിനിറ്റ്. ഇത് കണ്ടാണ് ദ ന്യൂസ് മിനിറ്റിനെ മാവോയിസ്റ്റ് മീഡിയ എന്ന് റിപ്പബ്ലിക് ടിവി ചാനലിന്റെ അര്‍ണബ് ഗോസ്വാമി വിളിച്ചത്. ധര്‍മ്മസ്ഥലയെ അപകീര്‍ത്തിപ്പെടുത്താന്‍ ഒരു പിടി വ്യക്തികള്‍ ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയായിരുന്നു ഈ ആരോപണമെന്ന് കര്‍ണ്ണാടക സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം 3900 പേജുള്ള എഫ് ഐ ആറില്‍ വെളിപ്പെടുത്തിക്കഴിഞ്ഞതോടെ ദ ന്യൂസ് മിനിറ്റിന്റെ വിശ്വാസ്യത ഇടിഞ്ഞു തകര്‍ന്നു.
ഇനി ശ്രീധര്‍വെമ്പുവിനെപ്പറ്റിയും അദ്ദേഹത്തിന്റെ സോഹോ എന്ന സ്ഥാപനത്തെപ്പറ്റി ആദ്യം പറയാം. പൊതുവേ ഭാരതീയമായതിനെ ഉയര്‍ത്തിപ്പിടിക്കുകയും മോദിയുടെ ആത്മനിര്‍ഭര്‍ ഭാരത് എന്ന ആശയത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ശ്രീധര്‍ വെമ്പു ജിമെയിലിന് പകരം ഇന്ത്യക്കാര്‍ക്ക് ഉപയോഗിക്കാന്‍ സോഹോ മെയിലും വാട്സാപ് എന്ന യുഎസ് ആപിന് പകരം അറട്ടൈ എന്ന ആപും വികസിപ്പിച്ചിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വരെ കത്തിടപാടിന് സോഹോ മെയിലില്‍ അക്കൗണ്ട് തുറന്നതോടെ ശ്രീധര്‍ വെമ്പുവിന്റെ ഖ്യാതി പരന്നു. എന്നാല്‍ ഇന്ത്യയില്‍ ബിജെപി സര്‍ക്കാരിനെയും ഹിന്ദുത്വ ആദര്‍ശങ്ങളെയും തകര്‍ക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന മാധ്യമമാണ് ദ ന്യൂസ് മിനിറ്റ് എന്ന് അവര്‍ തെളിയിച്ചു കഴിഞ്ഞു.
പ്രശ്നം ശ്രീധര്‍ വെമ്പുവിന്റെ ഭാരതീയ ദേശീയത?
ഇപ്പോള്‍ ശ്രീധര്‍ വെമ്പുവിനെ ദ ന്യൂസ് മിനിറ്റും ധന്യാ രാജേന്ദ്രനും ലക്ഷ്യം വെയ്‌ക്കുന്നത് ഇയാളുടെ ബിജെപിയോടും മോദിയോടും ഉള്ള അനുകൂല നിലപാടുകള്‍ കാരണമാണ് എന്നതില്‍ സംശയമില്ല.
ശ്രീധര്‍ വെമ്പു ഇപ്പോള്‍ ഭാര്യയുമായി ഒരു വിവാഹമോചനക്കേസ് നേരിടുന്ന വ്യക്തിയാണ്. ശ്രീധര്‍ വെമ്പുവും ഭാര്യ പ്രമീള ശശിധരനും തമ്മില്‍ വിവാഹമോചനം നേടി എന്നത് സത്യമാണ്. 1993ലാണ് ശ്രീധര്‍ വെമ്പു പ്രമീള ശശിധരനെ വിവാഹം കഴിക്കുന്നത്. ഇരുവരും അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ പോയി. അവിടെ മൂന്ന് പതിറ്റാണ്ടോളം ജീവിച്ചു. ഇരുവര്‍ക്കും ഓട്ടിസം ബാധിച്ച മകന്‍ ജനിച്ചു. 2019ല്‍ ശ്രീധര്‍ വെമ്പു ജന്മനാടായ തമിഴ്നാട്ടില്‍ തിരിച്ചെത്തി. 2021ല്‍ ഇരുവരും ബന്ധം പിരിഞ്ഞു. ഇപ്പോള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പ്രമീള ശശിധരന്‍ യുഎസ് കോടതിയില്‍ കേസ് നല്‍കിയിരിക്കുകയാണ്. ഇതില്‍ 170 കോടി ഡോളര്‍ നഷ്ടപരിഹാരം നല്കാന്‍ കീഴ്‌ക്കോടതി വിധിച്ചിരിക്കുകയാണെന്ന് ന്യൂസ് മിനിറ്റ് പറയുമ്പോള്‍ ഇത് ഒരു വര്‍ഷം പഴക്കമുള്ള കോടതിവിധിയാണെന്ന് പറയുന്നില്ല. ഇത് കീഴ്‌ക്കോടതി വിധി മാത്രമായിരുന്നു. പക്ഷെ ഇതിനെ അന്തിമവിധി എന്ന രീതിയിലാണ് ന്യൂസ് മിനിറ്റ് പ്രസിദ്ധീകരിച്ച വാര്‍ത്തയിലുള്ളത്.
എത്രയോ ഐടി പ്രൊഫഷണലുകള്‍ വിവാഹമോചനം നേടുന്നു. അതിനോടനുബന്ധിച്ച് കോടതികളില്‍ വിവാഹമോചനക്കേസ് നടക്കാറുണ്ട്. എന്നാല്‍ ശ്രീധര്‍വെമ്പുവിന്റെ ദാമ്പത്യ തർക്കത്തെ ചൂഷണം ചെയ്ത് ശ്രീധര്‍ വെമ്പുവിനെ ഒരു വലിയ വില്ലനായി ചിത്രീകരിക്കാന്‍ ദ ന്യൂസ് മിനിറ്റ് ബോധപൂര്‍വ്വം ശ്രമിക്കുന്നു.
ധർമ്മസ്ഥല എന്നഹിന്ദു മതസ്ഥാപനത്തെ അപകീർത്തിപ്പെടുത്താനുള്ള വ്യാജ പ്രചാരണത്തിന് നേതൃത്വം നൽകിയ ധന്യ രാജേന്ദ്രന്റെ ദി ന്യൂസ് മിനിറ്റ്, ഒരാളുടെ വിവാഹമോചനം എന്ന വ്യക്തിപരമായ വേദനയെ മുതലെടുത്ത് ആക്രമണം നടത്തുക വഴി ഇപ്പോൾ പുതിയ അധഃപതനത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. അടുത്തിടെ പ്രസിദ്ധീകരിച്ച “എക്സ്ക്ലൂസീവ്” റിപ്പോർട്ടിൽ, സോഹോ സ്ഥാപകൻ ശ്രീധർ വെമ്പുവിനെതിരെ കാലിഫോർണിയ കോടതി പുറപ്പെടുവിച്ച ഉത്തരവിനെ തികച്ചും തെറ്റായ രീതിയിലാണ് ഇവരുടെ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്.
ലേഖനത്തിൽ, വെമ്പുവിന്റെ പ്രശസ്തിക്ക് കളങ്കം വരുത്തുന്നതിനായി, വിവാഹമോചന നടപടികളിൽ ഒരു വർഷം പഴക്കമുള്ള കോടതി ഉത്തരവിനെയാണ് ന്യൂസ് മിനിറ്റ് ആധാരമാക്കിയത്. ശ്രീധര്‍ വെമ്പുവിന്റെ വിവാഹമോചന കേസ് പരിഗണിക്കുന്ന അലമേഡ കൗണ്ടിയിലെ കാലിഫോർണിയയിലെ സുപ്പീരിയർ കോടതിയുടെ വിചാരണയ്‌ക്ക് മുമ്പുള്ള കണ്ടെത്തലുകൾ വെമ്പുവിനോട് 1.7 ബില്യൺ ഡോളറിന്റെ ബോണ്ട് നൽകാൻ കോടതി ഉത്തരവ് നിർദ്ദേശിച്ചതായും, യുഎസിലെ ഒന്നിലധികം സോഹോ സ്ഥാപനങ്ങൾക്കും അദ്ദേഹത്തിന്റെ സ്വകാര്യ സ്വത്തുക്കൾക്കും ഒരു റിസീവറെ നിയമിച്ചതായും ലേഖനത്തിൽ പരാമർശിച്ചിട്ടുണ്ട്.
അമേരിക്കയില്‍ അന്തിമകോടതി വിധി വന്നിട്ടില്ല
വെമ്പുവിന്റെ ഭാര്യ പ്രമീള ശ്രീനിവാസൻ ഉന്നയിച്ച ആരോപണങ്ങൾ, ഭാര്യക്ക് അർഹമായ വിഹിതം നൽകാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ലെന്ന് തെളിയിക്കുന്നതിനുള്ള വസ്തുതകളായി ന്യൂസ് മിനിറ്റ് അവതരിപ്പിക്കുകയായിരുന്നു.. അമേരിക്കയിലെ കോടതിയുടെ മുമ്പാകെ ശ്രീധര്‍ വെമ്പുവിനെതിരെയുള്ള തെളിവുകള്‍ പരിമിതമാണ്. ഈ കേസില്‍ വാദം ഇനിയും തുടരാന്‍ ഇരിക്കുന്നതേയുള്ളൂ. പക്ഷെ മേല്‍ക്കോടതികളിലെ വിചാരണയ്‌ക്ക് മുമ്പുള്ള ഘട്ടത്തിൽ, കീഴ്‌ക്കോടതിയുടെ നിരീക്ഷണങ്ങളെ അന്തിമമാക്കി എടുത്തുകൊണ്ടാണ് ധന്യാരാജേന്ദ്രന്‍ ശ്രീധര്‍ വെമ്പുവിനെ ആക്രമിക്കുന്നത്. കോടതിയുടെ ഇടക്കാല നിരീക്ഷണങ്ങളെ ശ്രീധര്‍ വെമ്പുവിന്റെ വിവാഹമോചനക്കേസിലെ അന്തിമ വിധിയായി മാറ്റാൻ ശ്രമിക്കുകയായിരുന്നു ന്യൂസ് മിനിറ്റിലെ ലേഖനം. വാസ്തവത്തില്‍ ഈ കോടതി ഉത്തരവിനെതിരെ ശ്രീധര്‍ വെമ്പു അപ്പീൽ നൽകിയിട്ടുണ്ട് എന്ന് മാത്രമല്ല, കീഴ്‌ക്കോടതിയിലെ ശ്രീധര്‍ വെമ്പുവിനെതിരായ വിധിയുടെ ഒരു ഭാഗം ഇപ്പോഴേ സ്റ്റേ ചെയ്തിട്ടുണ്ട്. പക്ഷെ ഇതെല്ലാം ന്യൂസ് മിനിറ്റിലെ ലേഖനം മനപൂര്‍വ്വം ഒഴിവാക്കുന്നതിലൂടെ മാധ്യമ സ്ഥാപനത്തിന്റെ നിഷ്പക്ഷത എന്ന മൂല്യത്തെയാണ് വെറും പൊളിറ്റിക്കല്‍ അജണ്ട കാരണം ബലി കഴിക്കുന്നത്.
ന്യൂസ് മിനിറ്റിന്റെ ലേഖനത്തെ എതിര്‍ത്ത് ശ്രീധര്‍ വെമ്പുവിന്റെ അഭിഭാഷകൻ ക്രിസ്റ്റഫർ സി. മെൽച്ചർ എക്സില്‍ പങ്കുവെച്ച പോസ്റ്റ്:
As Sridhar Vembu’s counsel, I can add some facts missing from the article. The order was made 1 year ago on an emergency application by his wife, meaning we had little time to response to the outrageously false allegations she made against Sridhar. The judge in California was…
— Christopher C. Melcher (@CA_Divorce) January 8, 2026
ന്യൂസ് മിനിറ്റിന്റെ ലേഖനത്തെ എതിര്‍ത്ത് ശ്രീധര്‍ വെമ്പുവിന്റെ അഭിഭാഷകൻ ക്രിസ്റ്റഫർ സി. മെൽച്ചർ
മോദി സര്‍ക്കാരിനെയും ഹിന്ദുത്വ വാദങ്ങളെയും ആത്മനിര്‍ഭര്‍ ഭാരതിനെയും പിന്തുണയ്‌ക്കുന്ന വെമ്പുവിന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുന്ന ന്യൂസ് മിനിറ്റിലെ ലേഖനത്തെ ഒരു ഒരു ഓൺലൈൻ പോസ്റ്റിലാണ് ശ്രീധര്‍ വെമ്പുവിന്റെ അഭിഭാഷകൻ ക്രിസ്റ്റഫർ സി. മെൽച്ചർ എതിർത്തത്. ഈ കേസില്‍ അപ്പീല്‍ നിലനില്‍ക്കെ, കീഴ്‌ക്കോടതി പുറപ്പെടുവിച്ച 2025 ജനുവരിയിലെ കോടതി ഉത്തരവിനെ കൊട്ടിഘോഷിച്ച ന്യൂസ് മിനിറ്റിന്റെ നിലപാടിനെയാണ് അഭിഭാഷകൻ ക്രിസ്റ്റഫർ സി. മെൽച്ചർ വിമർശിച്ചത്. ന്യൂസ് മിനിറ്റിലെ ലേഖനത്തിൽ നിന്ന് ചില വസ്തുതകൾ മനപൂര്‍വ്വം ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
വെമ്പുവിന്റെ ഭാര്യ പ്രമീള ശശിധരന്‍ അദ്ദേഹത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ പലതും തെറ്റാണെന്നും വെമ്പുവിന്റെ അഭിഭാഷകന്‍ മെല്‍ച്ചര്‍ വാദിക്കുന്നു. കാലിഫോർണിയയിൽ അഭിഭാഷകനാകാൻ പോലും ലൈസൻസ് ഇല്ലാത്ത പ്രമിള ശശിധരന്റെ അഭിഭാഷകൻ ഈ കേസില്‍ ജഡ്ജിയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും മെൽച്ചർ വിശദീകരിച്ചു. ഒന്നിലധികം സോഹോ സ്ഥാപനങ്ങളിൽ ഒരു റിസീവറെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട കാലിഫോർണിയ കോടതി ഉത്തരവിന്റെ ഭാഗം അപ്പീലിൽ സ്റ്റേ ചെയ്തിട്ടുണ്ടെന്നും നഷ്ടപരിഹാരമായി പ്രമീള ശശിധരന്റെ നല്‍കണമെന്ന് കീഴ്‌ക്കോടതി വിധിച്ച 1.7 ബില്യൺ ഡോളർ ബോണ്ട് ഓർഡർ അപ്പീലിലാണ് എന്നും അദ്ദേഹം പറഞ്ഞു.
ശ്രീധര്‍ വെമ്പുവിന്റെ അഭിഭാഷകന് ന്യൂസ് മിനിറ്റിനെതിരെ പറയാനുള്ളത്
അപ്പീലിൽ ഭാഗികമായി സ്റ്റേ ചെയ്ത ഒരു പഴയ ഉത്തരവിനെക്കുറിച്ചാണ് വാർത്താ ലേഖനം പരാമർശിക്കുന്നത്: വെമ്പുവിന്റെ അഭിഭാഷകൻ പറയുന്നു. സോഹോ കോര്‍പറേഷന്റെ ഓഹരികളുടെ 50% ശ്രീധര്‍ വെമ്പു നേരത്തെ ഭാര്യ പ്രമീള ശശിധരന് വാഗ്ദാനം ചെയ്തിരുന്നുവെന്ന് വെമ്പുവിന്റെ അഭിഭാഷകന്‍ മെൽച്ചർ അവകാശപ്പെടുന്നു, എന്നാൽ പ്രമീള ശശിധരന്‍ അത് സ്വീകരിക്കാൻ വിസമ്മതിക്കുകയും വിവാഹമോചനത്തിൽ തന്നെ വഞ്ചിക്കാൻ വെമ്പു ശ്രമിക്കുകയാണെന്ന് ആരോപിക്കുകയും ചെയ്യുകയായിരുന്നു. കുടുംബ വീട്ടിലെ തന്റെ വിഹിതം വെമ്പു ഇതിനകം തന്നെ ഭാര്യ പ്രമീള ശശിധരന് കൈമാറിയിട്ടുണ്ടെന്നും അഭിഭാഷകന്‍ മെല്‍ച്ചര്‍ വിശദീകരിച്ചു.. അതുപോലെ പ്രമീള ശശിധരന് 1.7 ബില്യൺ ഡോളര്‍ നഷ്ടപരിഹാരമായി വെമ്പു നല്‍കണമെന്ന ഉത്തരവിന് നിയമപരമായ സാധുതയില്ലെന്നും മെൽച്ചർ അവകാശപ്പെടുന്നു. “വിവാഹമോചന പ്രക്രിയയിൽ മാന്യമായി പ്രവർത്തിച്ചിട്ടും, ഭാര്യയുടെ സംരക്ഷണത്തിനായി ശ്രീധർ 1.7 ബില്യൺ ഡോളറിന്റെ ബോണ്ട് നൽകണമെന്ന് ജഡ്ജി വിധിച്ചത് അദ്ദേഹം കേസിനെക്കുറിച്ച് കബളിപ്പിക്കപ്പെട്ടതിനാലാണ്. അത്തരമൊരു ഉത്തരവിന് നിയമപരമായ സാധുതയില്ല. ഈ നഷ്ടപരിഹരത്തുക അസംബന്ധമാണെന്ന് തോന്നിയതായി മേല്‍ക്കോടതിയിലെ തുടര്‍ന്ന് വാദം കേട്ട ഒരു ജഡ്ജി സമ്മതിച്ചുകഴിഞ്ഞു.
ഭാര്യ ജീവനാംശം പോലും ആവശ്യപ്പെട്ടിട്ടില്ലെന്നും ശ്രീധര്‍ വെമ്പുവിന്റെ സമയം പാഴാക്കുകയാണെന്നും വെമ്പുവിന്റെ അഭിഭാഷകൻ മെല്‍ച്ചര്‍ പറയുന്നു. “ഭാര്യ സമയം പാഴാക്കുകയാണ്. കാരണം ശ്രീധര്‍ അധിക്ഷേപിക്കാൻ ശ്രമിച്ചതിന് തെളിവൊന്നുമില്ല. ഭാര്യ പ്രമീള ശശിധരന്റെ അഭിഭാഷകൻ കോടതിയെ തെറ്റിദ്ധരിപ്പിച്ചു, യാഥാർത്ഥ്യത്തെക്കുറിച്ച് അവളെയും തെറ്റിദ്ധരിപ്പിച്ചിരിക്കാം. അതേസമയം വക്കീല്‍ ഫീസ് ഇനത്തില്‍ ഭാര്യ പ്രമീള ശശിധരന്റെ കയ്യില്‍ നിന്നും അവരുടെ അഭിഭാഷകന്‍ ദശലക്ഷക്കണക്കിന് ഡോളർ ഫീസ് ഇനത്തില്‍ ഈടാക്കിയിട്ടുണ്ട്. ശ്രീധർ കാലിഫോർണിയയുടെ എല്ലാ നിയമപരമായ ഉത്തരവുകളും പൂർണ്ണമായും പാലിക്കുന്നു, ”മെൽച്ചർ കൂട്ടിച്ചേർത്തു.
ഇടക്കാല കോടതി നിരീക്ഷണങ്ങളെ അന്തിമ വിധിയായി അവതരിപ്പിക്കാൻ ന്യൂസ് മിനിറ്റ് ശ്രമിച്ചു
ദി ന്യൂസ് മിനിറ്റിന്റെ അപകീർത്തികരമായ ലേഖനം മോദി സര്‍ക്കാരിനെ പിന്തുണയ്‌ക്കുന്ന, ആത്മനിര്‍ഭര്‍ ഭാരതിനെ പിന്തുണയ്‌ക്കുന്ന, ഹിന്ദുത്വ ചിന്താഗതികളെ പിന്തുണയ്‌ക്കുന്ന എതിര്‍ചേരിയിലുള്ളവരെ വേട്ടയാടുന്ന പത്രപ്രവർത്തനത്തിന്റെ തെളിവാണ്.
ഇന്ത്യാ വിരുദ്ധ ശക്തികൾ ഇന്ത്യയിലെ ജിഹാദി, മാവോയിസ്റ്റ് മാധ്യമങ്ങളെ സ്നേഹിക്കുന്നു
തങ്ങളുടെ പ്രത്യയശാസ്ത്രവുമായി (ഇടത്, കോണ്‍ഗ്രസ്, ജിഹാദി, മാവോയിസ്റ്റ് അജണ്ട) പൊരുത്തപ്പെടാത്ത വ്യക്തികളെ ലക്ഷ്യം വച്ച് വേട്ടയാടുന്ന മാധ്യമമാണ് ദി ന്യൂസ് മിനിറ്റ്. അവര്‍ പത്രപ്രവർത്തനത്തെ എങ്ങനെ ദുരുപയോഗം ചെയ്യുന്നു എന്നതിന് തെളിവാണ് ധര്‍മ്മസ്ഥലയ്‌ക്കും അതിന്റെ ധര്‍മ്മാധികാരിയായ പത്മവിഭൂഷണ്‍ വരെ നേടിയിട്ടുള്ള വീരേന്ദ്രഹെഗ്ഗഡെയും വേട്ടയാടിക്കൊണ്ടുള്ള അവരുടെ വീഡിയോകള്‍. നൂറുകണക്കിന് വീഡിയോകളാണ് ന്യൂസ് മിനിറ്റിന്റെ ലേഖകര്‍ ചെയ്തത്. ഇവിടെ കുഴിച്ചാല്‍ നൂറുകണക്കിന് അസ്ഥിപഞ്ജരങ്ങളും തലയോട്ടികളും കിട്ടുമെന്ന് പല ദിവസങ്ങളായി ധര്‍മ്മസ്ഥല ക്ഷേത്രത്തിന്റെ പല ഭാഗത്തും ഇവര്‍ ചൂണ്ടിക്കാണിച്ചെങ്കിലും ജെസിബി ഉപയോഗിച്ച് പ്രത്യേക അന്വേഷണ സംഘം ഇവിടെയെല്ലാം കിളച്ചുമറിച്ചിട്ടും കാര്യമായി ഒരു അവശിഷ്ടവും കിട്ടിയില്ല. ഇതോടെ ധര്‍മ്മസ്ഥല ക്ഷേത്രത്തെ തകര്‍ക്കാനുള്ള ഇവരുടെ ജേണലിസം പൊളിഞ്ഞു.
എന്നിട്ടും ഹിന്ദുവിരുദ്ധ ഇന്ത്യാവിരുദ്ധ അജണ്ടകള്‍ പടച്ചുണ്ടാക്കുന്ന ദി ന്യൂസ് മിനിറ്റിന്റെ എഡിറ്റർ-ഇൻ-ചീഫ് ധന്യ രാജേന്ദ്രനെ റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് (ആർഎസ്‌എഫ്) “2025 ലെ ഇംപാക്റ്റ് പ്രൈസ്” ന് നാമനിർദ്ദേശം ചെയ്തു, ഒരു ഹിന്ദു മത സ്ഥാപനമായ ധര്‍മ്മസ്ഥലയെ സ്ത്രീകളുടെ കൂട്ട ശവക്കുഴിമാടങ്ങളുടെ കേന്ദ്രമായി അപകീർത്തിപ്പെടുത്താന്‍ ശ്രമിച്ചിട്ടും ഇവരെ എന്തിന് ഇത്രയും വലിയ അവാര്‍ഡിന് ശിപാര്‍ശ ചെയ്തു? പാരീസ് ആസ്ഥാനമായുള്ള ഒരു എൻജിഒയായ ആർഎസ്‌എഫിന് ഫണ്ട് നല്‍കുന്നവരില്‍ ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം, യൂറോപ്യൻ കമ്മീഷൻ, സ്വീഡിഷ് സിഡ, ഫോർഡ് ഫൗണ്ടേഷൻ, വിവിധ രാജ്യങ്ങളിലെ സര്‍ക്കാരുകളെ തൂത്തെറിയാന്‍ സിഐഎയുടെ മൃദുലമായ കൈ ആയി അറിയപ്പെടുന്ന യുഎസ് സർക്കാർ ധനസഹായത്തോടെ പ്രവർത്തിക്കുന്ന നാഷണൽ എൻഡോവ്‌മെന്‍റ് ഫോർ ഡെമോക്രസി (എൻഇഡി), ജോർജ്ജ് സോറോസിന്റെ ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷനുകൾ (ഒഎസ്‌എഫ്) എന്നിവ ഉൾപ്പെടുന്നു. ഇന്ത്യാ വിരുദ്ധവും ഹിന്ദു വിരുദ്ധവുമായ ആഖ്യാനങ്ങൾ നിരന്തരം വർദ്ധിപ്പിക്കുന്ന ഇന്ത്യൻ എൻജിഒകൾ, മീഡിയ പോർട്ടലുകൾ, “സിവിൽ സൊസൈറ്റി” പ്രവർത്തകർ എന്നിവരുടെ ഒരു കൂട്ടായ്‌മയ്‌ക്ക് ജോര്‍ജ്ജ് സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്റെ(ഒഎസ്എഫ്) കീഴിലുള്ള വിവിധ സ്ഥാപനങ്ങള്‍ ധനസഹായം നൽകുന്നു.
ശ്രീധർ വെമ്പുവിനെ മാവോയിസ്റ്റ് മാധ്യമമായ ന്യൂസ് മിനിറ്റ് ഉള്‍പ്പെടെയുള്ള ഇടത് -ലിബറല്‍ ലോബി ലക്ഷ്യമിടുന്നത് എന്തുകൊണ്ട്?
ഇടതു-ലിബറൽ ആവാസവ്യവസ്ഥ ശ്രീധർ വെമ്പുവിനെയും സോഹോയെയും ആക്രമിക്കുന്നത് ഇതാദ്യമല്ല. 2020 ജനുവരിയിൽ, രാഷ്‌ട്രീയ സ്വയംസേവക സംഘം (ആർഎസ്‌എസ്) സംഘടിപ്പിച്ച ഒരു പരിപാടിയിൽ മുഖ്യാതിഥിയായി ക്ഷണിച്ചതിന് ശേഷം ഇടതുപക്ഷ, മാവോയിസ്റ്റ് സംഘം വെമ്പുവിനും സോഹോയ്‌ക്കുമെതിരെ ബഹിഷ്‌കരണ പ്രചാരണങ്ങള്‍ രാജ്യമാകെ പ്രചാരണം അഴിച്ചുവിട്ടു. എന്നിരുന്നാലും, ഇടതുപക്ഷ വേട്ടയാടലിന് വഴങ്ങാൻ വെമ്പു വിസമ്മതിക്കുകയും തനിക്കെതിരായ സൈബര്‍ ആക്രമണങ്ങൾ തന്റെ കാഴ്ചപ്പാടുകളെ ബാധിക്കാൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാട് എടുക്കുകയും ചെയ്യുകയായിരുന്നു. വെമ്പുവിന്റെ വിട്ടുവീഴ്ചയില്ലാത്ത ദേശസ്നേഹവും ഇന്ത്യാ അനുകൂല പ്രത്യയശാസ്ത്രവും അമേരിക്കയിലെ വിദേശസ്ഥാപനങ്ങള്‍ വിലയ്‌ക്കെടുത്ത ഇന്ത്യയിലെ ഇടതുപക്ഷ-ലിബറൽ മാധ്യമങ്ങള്‍ അദ്ദേഹത്തെ ഹിറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്താന്‍ ഇടയാക്കി.
ശ്രീധര്‍ വെമ്പു എന്ന ടെക് കോടീശ്വരന്റെ വിപുലമായ ഒരു പ്രൊഫൈൽ” ഉടൻ തന്നെ ദി ന്യൂസ് മിനിറ്റിൽ പ്രസിദ്ധീകരിക്കാൻ പോകുന്നതായും ലേഖനത്തിൽ പറയുന്നു.ഇനി അതിലെ നുണകള്‍ കൂടി വായിച്ച് പ്രതികരിക്കാം.
ഹിന്ദുവിനെ ഹിന്ദുത്വയ്‌ക്കെതിരായി തിരിക്കുന്ന അജണ്ട
ജോര്‍ജ്ജ് സോറോസ് എന്ന അമേരിക്കയിലെ ശതകോടീശ്വരന്‍ വിവിധ രാജ്യങ്ങളില്‍ അവര്‍ക്കിഷ്ടമില്ലാത്ത സര്‍ക്കാരിനെ മറിച്ചിട്ട് പാവസര്‍ക്കാരുകളെ വാഴിക്കുന്നത് അജണ്ടയാക്കിയവരാണ്. ഇന്ത്യയില്‍ മോദിയെ മറിച്ചിട്ട് അവിടെ രാഹുല്‍ ഗാന്ധിയെ പ്രതിഷ്ഠിക്കുകയാണ് ഇവരുടെ ശ്രമം. അതിന്റെ ഭാഗമായി രാഹുല്‍ ഗാന്ധിയെ 2024ല്‍ പൊതുതെരഞ്ഞെടുപ്പില്‍ ജയിപ്പിക്കാനായി ഭാരത് ജോഡോ യാത്ര സ്പോണ്‍സര്‍ ചെയ്തത് തന്നെ ജോര്‍ജ്ജ് സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷനാണെന്ന് ആരോപണമുണ്ടായിരുന്നു. ഇപ്പോള്‍ രാഹുല്‍ ഗാന്ധി ഉയര്‍ത്തുന്ന വോട്ട് ചോരിയും ഇതിന്റെ ഭാഗമാണ്. ജോര്‍ജ്ജ് സോറോസിന്റെ ഒരു പ്രധാന പ്രവര്‍ത്തകയാണ് അമേരിക്കയില്‍ താമസിക്കുന്ന ഇന്ത്യക്കാരിയായ സുനിത വിശ്വനാഥ്. സീതയെയും രാമനെയും ഇഷ്ടമുണ്ട്, പക്ഷെ ജയ് ശ്രീറാമിനെ കൊലിവിളിയായി കാണും എന്ന് വാദിക്കുന്ന സുനിത വിശ്വനാഥ് ഇന്ത്യയില്‍ ഹിന്ദുക്കളെ ഹിന്ദുത്വയ്‌ക്കെതിരെ തിരിക്കുക എന്ന അജണ്ട നടപ്പാക്കാന്‍ കിണഞ്ഞുശ്രമിക്കുന്നുണ്ട്. ഇവരുടെ ശൃംഖലയില്‍ പെടുന്ന ഒരു കണ്ണിയാണ് ന്യൂസ് മിനിറ്റ് എന്ന് സംശയിക്കപ്പെടുന്നു. അടുത്ത കാലത്ത് ന്യൂസ് മിനിറ്റ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഇതിന് നേര്‍സാക്ഷ്യമാണ്. ധര്‍മ്മസ്ഥലയ്‌ക്കെതിരായ പ്രവര്‍ത്തനം, തമിഴ്നാട്ടില്‍ മുരുകക്ഷേത്രത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരായി വാര്‍ത്തകള്‍ ചമയ്‌ക്കല്‍, ഇപ്പോള്‍ ശ്രീധര്‍ വെമ്പുവിനെതിരെ വാര്‍ത്ത ചമയ്‌ക്കല്‍ ഇതെല്ലാം ഹിന്ദുത്വ ആശയങ്ങളുമായി ചേര്‍ന്ന് നില്‍ക്കുന്ന എന്തിനെയും വേട്ടയാടാനുള്ള ശ്രമമായി കണക്കാക്കപ്പെടുന്നു.
















