Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

അമോറിം തെറിച്ചു; യുണൈറ്റഡ് കോച്ചിനെ പുറത്താക്കിയത് 14 മാസത്തിന് ശേഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2026, 10:09 am IST
in Football

മാഞ്ചസ്റ്റര്‍: പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീം പരിശീലകന്‍ റൂബന്‍ അമോറിം പുറത്താക്കപ്പെട്ടു. നാളെ നടക്കാനിരിക്കുന്ന മത്സരങ്ങളില്‍ യുണൈറ്റഡിന്റെ താല്‍ക്കാലിക കോച്ചായി ഡാരെന്‍ ഫ്‌ളെച്ചര്‍ ചുമതല വഹിക്കും. യുണൈറ്റഡ് മുന്‍താരമായ ഫ്‌ളെച്ചര്‍ നിലവില്‍ യുണൈറ്റഡിന്റെ അണ്ടര്‍ 18 ടീം പരിശീലകനാണ്.

ക്ലബ്ബ് അധികൃതരുമായുള്ള ബന്ധം വല്ലാതെ വഷളായിരിക്കുന്നു. ഇപ്പോള്‍ ഇവിടെയൊരു മാനേജര്‍ മാത്രമാണ്, അല്ലാതെ കോച്ച് ആണെന്ന് പറയാനാകില്ല. 18 മാസത്തെ കരാര്‍ എങ്ങനെയെങ്കിലും തീര്‍ത്തിട്ടുവേണം പടിയിറങ്ങാന്‍ എന്ന് അമോറിം സമൂഹമാധ്യമത്തില്‍ കുറിപ്പിട്ട് 24 മണിക്കൂറിനകം ക്ലബ്ബ് കടുത്ത നടപടി സ്വീകരിക്കുകയായിരുന്നു. ജനുവരി ട്രാന്‍സ്ഫറില്‍ അമോറിം മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ക്ക് ക്ലബ്ബില്‍ യാതൊരു പിന്തുണയും ലഭിക്കാതെ വന്നതോടെയാണ് ബന്ധം വല്ലാതെ ദുര്‍ബലപ്പെട്ടത്. ടീമിന്റെ മികവ് മെച്ചപ്പെട്ടില്ലെന്ന വാസ്തവം നിലനില്‍ക്കെയാണ് ജനുവരി ട്രാന്‍സ്ഫര്‍ സംബന്ധിച്ച അസ്വാരസ്യങ്ങള്‍ ഉടലെടുത്തത്.

കഴിഞ്ഞ സീസണിന്റെ പാതിക്കുവച്ച് ഡച്ചുകാരനായ എറിക് ടെന്‍ഹാഗിനെ പരിശീലക സ്ഥാനത്ത് നിന്ന് നീക്കം ചെയ്താണ് പോര്‍ച്ചുഗലില്‍ നിന്നുള്ള 40കാരന്‍ റൂബെന്‍ അമോറിമിനെ ചുമലയേല്‍പ്പിച്ചത്. അമോറിമിന് കീഴില്‍ യുണൈറ്റഡിന്റെ അവസാന മത്സരം ഞായറാഴ്‌ച്ച ലീഡ്‌സ് യുണൈറ്റഡിനെതിരെയായിരുന്നു. മത്സരം സമനിലയില്‍ കലാശിച്ചു. 14 മാസം നീണ്ട യുണൈറ്റഡ് കാലഘട്ടത്തില്‍ അമോറിമിന് കീഴില്‍ 63 മത്സരങ്ങള്‍ കളിച്ചു. 25 എണ്ണത്തില്‍ മാത്രമാണ് വിജയിച്ചത്. കഴിഞ്ഞ സീസണില്‍ ടീം 15-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. അര നൂറ്റാണ്ടിനിടെ യുണൈറ്റഡ് ഇത്രയും താഴെ പോയത് ആദ്യമായായിരുന്നു. നിലവിലെ സീസണില്‍ ആറാം സ്ഥാനത്താണുള്ളത്.

സീസണ്‍ അവസാനിക്കുമ്പോള്‍ ടീമിന് മികച്ച റിസല്‍ട്ട് ലഭിക്കണം. അതിനുവേണ്ടിയാണ് കോച്ചിനെ നീക്കം ചെയ്തതെന്ന് യുണൈറ്റഡ് ക്ലബ്ബ് അധികൃതര്‍ അറിയിച്ചു. ജൂനിയര്‍ ടീം കോച്ചായ ഫ്‌ളെച്ചര്‍ 2021 മുതല്‍ 2024 വരെയുള്ള കാലയളവില്‍ യുണൈറ്റഡ് സീനിയര്‍ ടീമിന്റെ ടെക്‌നിക്കല്‍ ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. ടീമിന്റെ സുവര്‍ണ കാലഘട്ടത്തില്‍ കളിച്ചിട്ടുള്ള താരമായിരുന്ന ഫ്‌ളെച്ചര്‍ 2002 മുതല്‍ 2015 വരെയാണ് യുണൈറ്റഡ് കുപ്പായം അണിഞ്ഞത്. അഞ്ച് പ്രീമിയര്‍ ലീഗ് കിരീടവും 2007-08 സീസണ്‍ ചാമ്പ്യന്‍സ് ലീഗ് കിരീടവും നേടിയ യുണൈറ്റഡ് ടീമിന്റെ ഭാഗമായിരുന്നു ഫ്‌ളെച്ചര്‍. നാളെ രാത്രി ബണ്‍ലി എഫ്‌സിക്കെതിരെയാണ് യുണൈറ്റഡിന്റെ അടുത്ത മത്സരം. അതിന് മുന്നോടിയായി ഇന്ന് നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ യുണൈറ്റഡിനെ പ്രതിനിധീകരിക്കുന്നത് പുതിയ പരിശീലകന്‍ ഫ്‌ളെച്ചര്‍ ആയിരിക്കും.

Tags: Ruben AmorimManchester United coach
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

കാരിക്ക് ഉറപ്പിച്ചു, 2028 വരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലക പദവിയിലെ സ്ഥിരം നിയമനം

Football

റൂബെന്‍ അമോറിം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍

പുതിയ വാര്‍ത്തകള്‍

മര്യാദയ്‌ക്ക് അല്ലെങ്കില്‍ ഫോറസ്റ്റുകാര്‍ വഴിയേ നടക്കില്ല, വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന് ഉദ്യോഗസ്ഥർ ഓർക്കണം: ഭീഷണിയുമായി എം.എം മണി

കുട്ടികൾ ഇരട്ടകൾ ആയാലും ഒറ്റപ്രസവമായി കാണണം; പ്രസവാവധി ഒരു സ്ത്രീയുടെ പ്രത്യുത്പാദന അവകാശത്തിന്റെ ഭാഗം: തെലങ്കാന ഹൈക്കോടതി

സൗദിയിൽ കൊലക്കേസിൽ പ്രതി; ലക്ഷങ്ങൾ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ചു, ഇപ്പോൾ ലഹരിക്കടത്തിൽ പിടിയിൽ

ആ ഒരാൾ ദിലീപേട്ടൻ ;ഞാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം സാരി ഉടുത്ത് മുന്‍നിരയില്‍ കണ്ണ് നിറഞ്ഞ് നവ്യ ഉണ്ടാകും എന്ന പ്രതീക്ഷിക്കുന്നു

സൗഹൃദങ്ങളുടെ കെട്ടുറപ്പിൽ വിരിയുന്ന “മോഹിത

ദളപതി വിജയ്‌യുടെ അവസാന ചിത്രം ‘ജന നായകൻ’ ജൂലൈ 23ന് ലോകമെമ്പാടും റിലീസ്

കുഞ്ചാക്കോ ബോബൻ! ഷിഫിന ബബിൻ പക്കർ ഒരുക്കുന്ന ചിത്രത്തിന് പേര് ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി

ആടിത്തിമിർക്കാൻ “പൊടിപൂരം” ടൈറ്റിൽ പോസ്റ്റർ

ഫുട്ബോൾ ടൂർണ്ണമെൻ്റിന്റെ ആവേശത്തോടെ “വിസിൽ” ടൈറ്റിൽ പോസ്റ്റർ

സൈബർ കെണികളും സ്പിരിച്വാലിറ്റിയും; പാൻ ഇന്ത്യൻ ചിത്രം ‘അച്യുത അവതാരം’ നാളെ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.