പുത്തൂര്‍ (കൊല്ലം): ക്ഷേത്ര ഭൂമി കൈയേറി ഒരു സംഘം ഡിവൈഎഫ്‌ഐക്കാര്‍ ടൂര്‍ണമെന്റ് നടത്തിയ സംഭവത്തില്‍ പ്രതിഷേധവുമായി ബി ജെ പി. കൊല്ലം പുത്തൂര്‍ വല്ലഭന്‍കര ഇളവൂര്‍കാവിന്റെ ഭൂമിയിലാണ് ചെഗുവേരയുടെ പടമുള്ള കൊടി ഉയര്‍ത്തി ഡിവൈഎഫ്‌ഐക്കാര്‍ ടൂര്‍ണമെന്റ് നടത്തിയത്. ഭക്തജനങ്ങള്‍ ബോര്‍ഡിലും പൊലീസിലും വിവരമറിയിച്ചെങ്കിലും അവര്‍ അനങ്ങാന്‍ തയാറായില്ല.
പതിറ്റാണ്ടുകളായി തകര്‍ന്നു കിടക്കുന്ന ഇളവൂര്‍ക്കാവ് ശ്രീവല്ലഭക്ഷേത്ര ഭൂമി ഏറ്റെടുത്ത് നവീകരിക്കണമെന്ന ആവശ്യം ശക്തമാക്കുന്നതിനിടെയാണ് അത് കൈയേറി മൈതാനമാക്കാനുള്ള ആസൂത്രിത നീക്കം നടക്കുന്നത്. ഇത് അനുവദിക്കാനാകില്ലെന്ന് ബി ജെ പി വ്യക്തമാക്കി.
സ്വത്ത് കൈയേറിയും സ്വര്‍ണക്കൊള്ള നടത്തിയും ക്ഷേത്രങ്ങളെ തകര്‍ക്കുന്ന സിപിഎം നീക്കത്തിന് കൂട്ടുനില്‍ക്കുകയാണ് ദേവസ്വം അധികൃതരെന്ന് ബി ജെ പി ആരോപിച്ചു.
ഇളവൂര്‍ക്കാവും വല്ലഭക്ഷേത്രവും സംരക്ഷിക്കാനുള്ള നടപടികള്‍ ഉണ്ടാകണം. ഭൂമി കൈയേറി മൈതാനമാക്കിയവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ദേവസ്വം ബോര്‍ഡും പൊലീസും തയാറാകണമെന്നും ബി ജെ പി ആവശ്യപ്പെട്ടു.
















