Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രോഗ-ദുരിതങ്ങള്‍ ജ്യോതിഷത്തില്‍

ജ്യോതിഷരത്‌നം കെ. ജയചന്ദ്രന്‍ പിള്ള by ജ്യോതിഷരത്‌നം കെ. ജയചന്ദ്രന്‍ പിള്ള
Jan 3, 2026, 05:17 am IST
in Samskriti, Astrology

വിശദമായ ജ്യോതിഷ വിശകലനത്തിലൂടെ രോഗസംബന്ധമായ കാര്യങ്ങള്‍ മനസിലാക്കാം. എന്നാല്‍ ഇതിന് ഏറെ പഠനവും പരിശ്രമവും ആവശ്യമാണ്. ഈ വിഷയത്തില്‍ എന്റെ അറിവുകളില്‍ ചിലതും അനുഭവവും വിശദമാക്കാനാണ് ഈ ലേഖനത്തില്‍ ശ്രമിക്കുന്നത്. പുതിയ പുതിയ രോഗങ്ങള്‍ ഉണ്ടാവുന്ന സമകാലീന സാഹചര്യത്തില്‍ ഈ വിഷയത്തില്‍ ജ്യോതിഷികള്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്.

രോഗദുരിതങ്ങള്‍ വരുത്താവുന്ന ഗ്രഹസ്ഥിതികള്‍ അനവധിയുണ്ടെങ്കിലും അതില്‍ ചിലത് മാത്രം പരിശോധിക്കാം. ലഗ്നത്തില്‍ നില്‍ക്കുന്ന ഷഷ്ഠമാധിപന്റെയും അഷ്ടമാധിപന്റെയും ദ്വാദശാധിപന്റെയും ദശ രോഗദുരിതങ്ങള്‍ വരുത്താം. ശുഭഗ്രഹമാണെങ്കിലും പാപഗ്രഹമാണെങ്കിലും ദുരിത സാധ്യതയുണ്ട്. പാപഗ്രഹമാണെങ്കില്‍ രോഗം കൂടുതല്‍ കഠിനമാകും. ചാരവശാല്‍ ലഗ്നത്തില്‍ വരുന്ന ഷഷ്ഠമാധിപനോ അഷ്മാധിപനോ ഒരുപക്ഷേ ദ്വാദശാധിപനോ ആയ ശനിയുടെ ദശയും പ്രത്യേകിച്ചും ശനിയുടെ അപഹാരവും കൂടിയാണെങ്കില്‍ ഏറെ ദുരിതപൂര്‍ണ്ണമാകാം.

പാപനായ ഷഷ്ഠമാധിപന്‍ ലഗ്നത്തിലോ ദ്വിതീയഭാവത്തിലോ അഷ്ടമത്തിലോ ദശമഭാവത്തിലോ നിന്നാല്‍ ജാതകന് വ്രണസംബന്ധമായ അസുഖങ്ങള്‍(അള്‍സര്‍) ഉണ്ടാകും. നാലാം ഭാവാധിപനോടോ ദ്വാദശ ഭാവാധിപനോടോ ചേര്‍ന്ന് ബുധന്‍, ശനി, കുജന്‍ എന്നീ ഗ്രഹങ്ങളുടെ കൂടെ ലഗ്നാധിപന്‍ അനിഷ്ടസ്ഥാനത്ത് നിന്നാലും ഷഷ്ഠമാധിപനും ലഗ്നാധിപനും അഷ്ടമത്തില്‍ നിന്നാലും കുഷ്ഠം, ക്ഷയം, പിത്തരോഗങ്ങള്‍ എന്നിവ ഉണ്ടാകാം.

ആദിത്യന്‍ രാഹുയോഗം ചെയ്ത് ലഗ്നത്തിലോ ദ്വിതീയ ഭാവത്തിലോ ശുഭഗ്രഹ സാന്നിദ്ധ്യമില്ലാതെ നിന്നാലും കുജനും ആദിത്യനും കൂടിയോ ആദിത്യനും ശനിയും കൂടിയോ ദ്വിതീയ ഭാവത്തില്‍ നിന്നാലും ജാതകന് നയന സംബന്ധമോ അസ്ഥി സംബന്ധമോ ആയ അസുഖങ്ങള്‍ ഉണ്ടാകും. രണ്ടാം ഭാവത്തില്‍ ഉച്ചനായോ നീചനായോ നില്‍ക്കുന്ന പാപഗ്രഹമായാലും ഈ പാപഗ്രഹങ്ങളില്‍ ഏതിന്റെയെങ്കിലും ദശയാണെങ്കില്‍ തീര്‍ച്ചയായും രോഗദുരിതങ്ങള്‍ അനുഭവിക്കേണ്ടിവരും.

ഷഷ്ഠാഷ്ടമ ആധിപത്യം വഹിച്ചുനില്‍ക്കുന്ന ചന്ദ്രന്റെ സ്ഥാനത്ത് ശനി വരുന്ന സമയം, അതായത് ഏഴര ശനി സമയത്ത്, പുതിയ പുതിയ സാംക്രമിക രോഗങ്ങള്‍ (വൈറസ് രോഗങ്ങളും മറ്റും) പിടിപെട്ട് മരണതുല്യമായ അനുഭവം വരാം. ചിലപ്പോള്‍ മരണവും സംഭവിക്കാം. പഞ്ചമാധിപത്യമുള്ള കുജനും കൂടി ചന്ദ്രന്റെ കൂടെ നില്‍ക്കുന്നുവെങ്കില്‍ (ആയുര്‍ബലമില്ലെങ്കില്‍) തീര്‍ച്ചയായും മരണം സംഭവിക്കും. അസുഖം ഒരു പക്ഷേ തലച്ചോറിനെ തന്നെ ബാധിക്കുന്നതുമാവാം. ശുഭഗ്രഹലഗ്ന ജാതകനാണെങ്കിലും ദശമഭാവബന്ധം കൂടി ഉണ്ടെങ്കില്‍ ഏതെങ്കിലും തരത്തില്‍ രോഗവും രോഗകാരണമായി മരണവും സംഭവിക്കാം.

പഞ്ചമഭാവത്തില്‍ നില്‍ക്കുന്ന ചന്ദ്രന്റെ ദശയിലുള്ള ഏഴരശനിയും ശനിദശാസമയത്ത് പഞ്ചമഭാവത്തില്‍ നില്‍ക്കുന്ന ചന്ദ്രന്റെ ക്ഷേത്രത്തില്‍ ശനി വരുന്ന സമയവും (ചന്ദ്രന്‍ പഞ്ചമാധിപനാണെങ്കില്‍ പ്രത്യേകിച്ചും) ഞരമ്പ് സംബന്ധമായോ ശിരസ് സംബന്ധമായോ ഉദരസംബന്ധമോ ആയ അസുഖങ്ങള്‍ വരുത്തും. ചന്ദ്രന്റെ കൂടെ ശുഭഗ്രഹങ്ങള്‍ ഉണ്ടെങ്കില്‍ ഇത് സംഭവിക്കില്ല. ശുഭഗ്രഹങ്ങളില്ലെങ്കില്‍ അത് സംഭവിക്കുകതന്നെ ചെയ്യും.

ലഗ്നത്തില്‍ ശനിയും ഷഷ്ടമഭാവത്തില്‍ വ്യാഴവും ശുക്രനും ആദിത്യനും കുജനും നില്‍ക്കുന്ന ജാതകന് ചന്ദ്രന്‍ ഭാഗ്യത്തില്‍ ഉച്ചസ്ഥനായി ബലവാനായി നിന്നാല്‍പോലും കേസരി യോഗത്തിന്റെയും ശരദായോഗത്തിന്റേയും ഫലങ്ങള്‍ പൂര്‍ണമായി അനുഭവപ്പെടുകയില്ല. പിത്തപ്രധാനമായ അസുഖം ബാധിച്ച് മരണമടയാന്‍ സാഹചര്യം വരും. കുജദശയിലോ ആദിത്യദശയിലോ മരണം സംഭവിക്കാം. ചാരവശാല്‍ ശനി അഷ്ടമത്തില്‍ നീചനായി നില്‍ക്കുന്ന സമയംകൂടി ഒത്തുവന്നാല്‍ ജാതകന് മരണം സുനിശ്ചിതമാകും.

സ്ത്രീജാതകത്തില്‍ പഞ്ചമഭാവത്തില്‍ ഉച്ചനായോ നീചനായോ നില്‍ക്കുന്ന ഗ്രഹത്തിന്റെ ദശയും പഞ്ചമാധിപന്‍ മൗഢ്യം ബാധിച്ച് ആദിത്യനോടു കൂടി നില്‍ക്കുകയാണെങ്കില്‍ ആദിത്യദശയും പഞ്ചമാധിപന്റെ ദശയും പഞ്ചമാധിപന്‍ ചന്ദ്രന്‍ തന്നെയെങ്കില്‍ തീര്‍ച്ചയായും ഗര്‍ഭാശയസംബന്ധമോ അണ്ഡാശയ സംബന്ധമോ കുടല്‍സംബന്ധമോ ഉദരസംബന്ധമോ ആയ അസുഖങ്ങള്‍ പിടിപെട്ട് ദുഃഖദുരിതങ്ങള്‍ അനുഭവിക്കാനിടവരും. ശരീരത്തിന്റെ പ്രതിരോധശേഷി കുറഞ്ഞ് കടുത്ത രോഗാവസ്ഥയില്‍ എത്താം.

ലഗ്നത്തില്‍ കേതുവും ഏഴില്‍ ആദിത്യനും രാഹുവും നില്‍ക്കുന്നതിനാല്‍ രണ്ട് വയസില്‍ തളര്‍ന്നുപോയ കുട്ടി ശരിരം മുഴുവന്‍ തളര്‍ന്നിട്ടും തലയ്‌ക്ക് കുഴപ്പമില്ലാത്ത അവസ്ഥയിലായിരുന്നു. പിന്നീട് ആയുര്‍വേദ ചികിത്സയ്‌ക്കുശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്ന അനുഭവമുണ്ട്. അതിനുകാരണം ലഗ്നാധിപന്‍ അഷ്ടമത്തില്‍ ശുക്രനുമായി ചേര്‍ന്ന് ശരഭയോഗം ചെയ്ത് നില്‍ക്കുന്നു എന്നതും ആയുര്‍സ്ഥാനത്തിന്റെ അധിപനായ ശനി ലാഭസ്ഥാനത്തുനിന്ന് ആയുര്‍ഭാവത്തെ വീക്ഷിക്കുന്നു എന്നുള്ളതും ജീവിതത്തിലേക്ക് തിരിച്ചിവരുന്നതിനും ആയുസ് ലഭിക്കുന്നതിനും കാരണമായി.

നീചനായ ലഗ്നാധിപന്‍ ആദിത്യന്റെ കൂടെ നില്‍ക്കുന്ന രാഹുവിന്റെ ദശയില്‍ സാംക്രമികരോഗങ്ങള്‍ പിടിപെട്ട് രോഗി മരിച്ച അനുഭവവും ഉണ്ട്.

ഇതില്‍ നിന്നൊക്കെ മനസിലാവുന്നത് പഞ്ചഭൂതാത്മകമായ ശരീരത്തില്‍ ആഗ്നിതത്ത്വ പ്രധാനികളായ കുജനും ആദിത്യനും വായുതത്ത്വപ്രധാനിയായ ശനിയും ജലതത്ത്വപ്രധാനിയായ ചന്ദ്രനും ശുക്രനും തുടങ്ങിയ ഗ്രഹങ്ങളെല്ലാം തന്നെ ജനനസമയത്തെ ഗ്രഹസ്ഥിതിയില്‍ ദോഷകരമായി നില്‍ക്കുകയാണെങ്കില്‍ അതാത് ദോഷസമയത്ത് അതതിന്റേതായ ദോഷാവസ്ഥകള്‍ ബാധിച്ച് മനുഷ്യശരീരത്തിന് ദുരിതങ്ങള്‍ ഉണ്ടാക്കാം എന്നാണ്. ഗ്രഹങ്ങള്‍ നല്ല രീതിയിലാണ് നില്‍ക്കുന്നതെങ്കില്‍ അതിന്റെ ഗുണങ്ങളും ജീവിതത്തില്‍ ഉണ്ടാകുമെന്നതും യാഥാര്‍ത്ഥ്യമാണ്.

Tags: Diseases and afflictions in astrologyAstrology
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

സാമ്പത്തിക ഭദ്രതയും മികച്ച ശത്രുജയവും! സമ്പൂർണ്ണ രാശിഫലം (31 മെയ് 2026) – AI ജ്യോതിഷം

Astrology

പുതിയ വരുമാനസ്രോതസ്സുകളും ആഗ്രഹിച്ച വാഹനഭാഗ്യവും! അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Astrology

വിദേശവാസാനുകൂല്യവും ഉന്നത പദവികളും! സമ്പൂർണ്ണ രാശിഫലം (28 മെയ് 2026) – AI ജ്യോതിഷം

Kerala

ഹൈന്ദവ സംസ്‌കാരത്തെ നശിപ്പിക്കാനുള്ള ഗൂഢലക്ഷ്യം തിരിച്ചറിയണം: ബിജെവിഎസ്

Samskriti

ജ്യോതിഷ സുധ: ആദിത്യദശയും ഫലങ്ങളും

പുതിയ വാര്‍ത്തകള്‍

എണ്ണത്തില്‍ ഡി.കെ. ശിവുകുമാര്‍ മുന്നില്‍, എംഎല്‍എമാരുടെ എണ്ണമല്ല കേസുകളുടെ എണ്ണം…..

തലസ്ഥാന നഗരത്തിലെ വെളളപ്പൊക്കം പല കാലങ്ങളിലെ അശാസ്ത്രീയ നിര്‍മാണത്താല്‍,9വകുപ്പുകളുടെ കൂട്ടായ പരിശ്രമിത്താലേ ശാശ്വത പരിഹാരം ഉണ്ടാകൂ-മേയര്‍

ഒന്നരവയസ്സുള്ള അര്‍ഷിദ് അനുഭവിച്ചത് പത്ത് ആയുസ്സിന്റെ ദുരിതം…ഒടുവില്‍ സ്നേഹനിധിയായ മുത്തച്ഛന്റെ കൈകളില്‍ എത്തുംമുന്‍പ് അര്‍ഷിദ് വിടപറഞ്ഞു

മുൻ ടിഎംസി എംഎൽഎ ഖോകൻ ദാസിനെ അറസ്റ്റ് ചെയ്തു ; ചുമത്തിയത് കൊള്ളയടിക്കൽ ഉൾപ്പെടെ നിരവധി ഗുരുതരമായ കുറ്റങ്ങൾ 

വാരഫലം: ജൂണ്‍ 01 മുതല്‍ 07 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യത്തില്‍ തീരുമാനമുണ്ടാകും, പുതിയ ഔദ്യോഗിക ചുമതലകള്‍ ഏറ്റെടുക്കും

ഓസ്‌കർ ജേത്രി മാർസിയ ലൂക്കസ് അന്തരിച്ചു, സ്റ്റാർ വാർസിന്റെ എഡിറ്റർ

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… മൺസൂൺ: കൊങ്കൺ വഴിയുള്ള ട്രെയിന്‍ സമയത്തിൽ ജൂണ്‍ 15 മുതല്‍ മാറ്റം

അനുഭവം: ജന്മാന്തര ജീവിതങ്ങള്‍-1

കഥ: അവസാനത്തെ പെണ്ണ്-1

തോട്ടപ്പള്ളി സ്പില്‍വേയില്‍ സന്ദര്‍ശനം നടത്തിയ കുട്ടനാട് എം എല്‍ എ റെജി ചെറിയാനെ രൂക്ഷമായി വിമര്‍ശിച്ച് അമ്പലപ്പുഴ എം എല്‍ എ ജി സുധാകരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.