മൂവാറ്റുപുഴ : കോലഞ്ചേരിയിലെ വസ്ത്ര വ്യാപാരസ്ഥാപനത്തിലെ മോഷണം പ്രതി അറസ്റ്റിൽ. ആസാം കാരനായ റഷീദുൾ ഇസ്ലാം (26)നെയാണ് പുത്തൻകുരിശ് പോലീസ് അറസ്റ്റ് ചെയ്തത്. 24 ന് ആയിരുന്നു സംഭവം.
കോലഞ്ചേരിയിലെ ലിസ ഫാഷൻ എന്ന തുണിക്കടയിൽ കയറി ഒരുലക്ഷത്തോളം രൂപ കവരുകയായിരുന്നു. മോഷണത്തിന് ശേഷം കോതമംഗലം ഇരുമലപ്പടിയിൽ ആളില്ലാത്ത വീട്ടിൽ ഒളിച്ചു താമസിച്ചിരുന്ന പ്രതിയെ പോലീസ് സാഹസികമായി പിടികൂടുകയായിരുന്നു.
ഡി വൈ എസ് പി വി.ടി ഷാജന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ടി.എൽ ജയൻ,സബ് ഇൻസ്പെക്ടർമാരായ ജിതിൻ കുമാർ, ജി. ശശിധരൻ, ബിജു ജോൺ , എ.എസ്.ഐ വി.എ ഗിരീഷ്, സീനിയർ സി പി ഒ മാരായ അഖിൽ, റിതേഷ്, സന്ദീപ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
















