ബേൺ (സ്വിറ്റ്‌സർലൻഡ്): വ്യാഴാഴ്ച സ്‌കീ റിസോർട്ട് പട്ടണമായ ക്രാൻസ്‌മൊണ്ടാനയിൽ ഉണ്ടായ മാരകമായ സ്‌ഫോടനത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും ഒട്ടേറെപ്പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. ആഡംബര അപ്ലൈൻ സ്‌കീ റിസോർട്ടിനുള്ളിലെ ഒരു ബാറിലാണ് സ്‌ഫോടനം നടന്നതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ക്രാൻസ്‌മൊണ്ടാന വിനോദസഞ്ചാരികൾക്കിടയിൽ പ്രസിദ്ധമാണ്, തലസ്ഥാന നഗരമായ ബേണിൽ നിന്ന് ഏകദേശം രണ്ട് മണിക്കൂർ അകലെയാണ് സ്വിറ്റ്‌സർലൻഡിലെ സിയേർ ജില്ലയിലുള്ള ക്രാൻസ്‌മൊണ്ടാനാ.
സ്വിറ്റ്‌സർലൻഡ് പോലീസിലെ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, വിനോദസഞ്ചാരികൾക്കിടയിൽ വളരെ പ്രചാരമുള്ള ബാറിൽ പുലർച്ചെ 1.30 ഓടെ (പ്രാദേശിക സമയം) സ്‌ഫോടനം റിപ്പോർട്ട് ചെയ്യപ്പെട്ടു. രക്ഷാപ്രവർത്തനം ആരംഭിച്ചതായും സ്‌ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം നടക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
‘അജ്ഞാതമായ ഒരു സ്‌ഫോടനം ഉണ്ടായിട്ടുണ്ട്,’ തെക്കുപടിഞ്ഞാറൻ സ്വിറ്റ്‌സർലൻഡിലെ വാലിസ് കാന്റണിലെ പോലീസ് വക്താവ് ഗെയ്തൻ ലാത്തിയോൺ പറഞ്ഞു. ‘നിരവധി പേർക്ക് പരിക്കേറ്റു, നിരവധി പേർ മരിച്ചു.’ കൂടുതൽ വിവരങ്ങൾക്ക് കാക്കുന്നു.











