Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

വികസിത ഭാരത് ശിക്ഷാ അധിഷ്ഠാന്‍ ബില്‍ 2025: ആഗോള നിലവാരത്തിലേക്ക് ഉയരു്ന്ന ഭാരതീയ വിദ്യാഭ്യാസം

ഐശ്വര്യ രാജു by ഐശ്വര്യ രാജു
Jan 1, 2026, 11:59 am IST
in Main Article

ലോകത്തിലെ ഏറ്റവും വിപുലവും വൈവിധ്യമാര്‍ന്നതുമായ വിദ്യാഭ്യാസ സംവിധാനമുള്ള രാജ്യമേതെന്ന് ചോദിച്ചാല്‍ നിസ്തര്‍ക്കം പറയാം അത് ഭാരതമാണെന്ന്.

1338 സര്‍വകലാശാലകളും 52000 കോളജുകളും അടങ്ങുന്ന ഭാരതത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖല വിശാലമായ നമ്മുടെ ജനസഞ്ചയത്തിന്റെയും സാമൂഹ്യ സങ്കീര്‍ണ്ണതകളുടെയും സ്വാഭാവിക പ്രതിഫലനമാണ്. എന്നാല്‍ ഈ വൈപുല്യത്തിനനുസരിച്ച് വിദ്യാഭ്യാസ ഗുണനിലവാരവും അദ്ധ്യയന കാര്യക്ഷമതയും ഉറപ്പാക്കാന്‍ നമ്മുടെ അക്കാദമിക് നിയന്ത്രണ സംവിധാനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന ചോദ്യം കാലങ്ങളായി ഉയര്‍ന്നുകൊണ്ടിരിക്കുന്നു. വര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും ചിന്തകള്‍ക്കും കാത്തിരിപ്പിനും ഒടുവില്‍ ഈ ചോദ്യത്തിനുള്ള ഉത്തരം വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാന്‍ ബില്‍ 2025 ലൂടെ കൈവന്നിരിക്കുന്നു. ഇത് നിലവിലുണ്ടായിരുന്ന ഏതെങ്കിലും നിയമത്തിന്റെ ഭേദഗതിയോ രൂപമാറ്റമോ അല്ല, മറിച്ച് ഭാരതത്തിന്റെ ഉന്നത വിദ്യാഭ്യാസ സംവിധാനത്തെ ഈ നൂറ്റാണ്ടിന്റെ ആഗോള യാഥാര്‍ത്ഥ്യങ്ങളുമായി സമരസപ്പെടുത്താനുള്ള ഘടനാപരമായ പുനര്‍ചിന്തയാണ്.

വിദ്യാഭ്യാസത്തെ മറ്റ് പല വകുപ്പുകളേയും പോലെ ഭരണകര്‍ത്തവ്യം മാത്രമായി കാണുന്ന സമീപനങ്ങളില്‍ നിന്നും മാറി രാഷ്‌ട്രത്തിന്റെ ദീര്‍ഘകാല വികസന കാഴ്ചപ്പാടിന്റെ മൂലാധാരഘടകമായി വിദ്യാഭ്യാസരംഗത്തെ ഉയര്‍ത്തുകയാണ് ഈ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്.

സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ രൂപീകൃതമായ യൂണിവേഴ്‌സിറ്റി ഗ്രാന്‍ഡ് കമ്മിഷന്‍ (യുജിസി), എഐസിടിഇ , എന്‍സിടിഇ തുടങ്ങിയ സ്ഥാപനങ്ങളാണ് ഇന്ന് ഉന്നത വിദ്യാഭ്യാസ മേഖലയുടെ നെടുംതൂണുകളായി വര്‍ത്തിക്കുന്നത്. എന്നാല്‍ കാലക്രമേണ ഈ സ്ഥാപനങ്ങളുടെ നിയന്ത്രണ ചുമതലകള്‍ പരസ്പരം കെട്ടുപിണഞ്ഞു പോയി. ഫണ്ടിങ് ,അക്രഡിറ്റേഷന്‍, റെഗുലേഷന്‍ അനുമതി പുതുക്കലുകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ പരസ്പര പൂരകങ്ങളല്ലാതെ വികേന്ദ്രീകരിക്കപ്പെടുകയും നിയന്ത്രണങ്ങളില്‍ വ്യക്തത നഷ്ടപ്പെടുകയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പലപ്പോഴും അനാവശ്യവും അനഭിലഷണീയവുമായ നടപടിക്രമങ്ങളില്‍ കുടുങ്ങുകയും ചെയ്തു.

യശ്പാല്‍ കമ്മിറ്റി റിപ്പോര്‍ട്ട് മുതല്‍ കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് വരെ രണ്ടു പതിറ്റാണ്ടുകള്‍ക്കിടയിലുണ്ടായ എല്ലാ വിദ്യാഭ്യാസ നയരേഖകളും സംശയമില്ലാതെ ഊന്നി പറഞ്ഞത് ഒരേ കാര്യമാണ്: ഭാരതത്തിന് കാര്യക്ഷമവും ഉത്തരവാദിത്വമുള്ളതുമായ ഒരു ഏകീകൃത നിയന്ത്രണ ഘടന വിദ്യാഭ്യാസ മേഖലയില്‍ ഏറ്റവും അത്യന്താപേക്ഷിതമാണ് എന്ന വസ്തുത. വികസിത ഭാരത് ശിക്ഷാ അധിഷ്ഠാന്‍ ബില്ലിനെ ഈ ശുപാര്‍ശകളുടെ പരിണിത ഫലമായി തന്നെ കാണണം.

ഈ ബില്ലിനെതിരെ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുയരുന്ന വിമര്‍ശനത്തിന്റെ മുഖ്യ ഹേതു എന്നത് കേന്ദ്രവത്കരണം എന്ന ആശങ്കയാണ്. എന്നാല്‍ ബില്ലിലെ വ്യവസ്ഥകള്‍ അതി സൂക്ഷ്മം പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നത് ഏതെങ്കിലും തരത്തിലുള്ള അധികാര കേന്ദ്രീകരണമല്ല ഇതിലൂടെ ലക്ഷ്യമിടുന്നത്. മറിച്ച് രാജ്യത്തെ ഉന്നത വിദ്യാഭ്യാസ ചട്ടകൂടിനെ കൃത്യവും വ്യക്തവുമായ ചുമതലകളും ഉത്തരവാദിത്തങ്ങളും സമന്വയിപ്പിച്ചു കൊണ്ടുള്ള ഒരു സംവിധാനത്തിലേക്ക് ചിട്ടപ്പെടുത്തിയെടുക്കുക എന്നതാണ്. റെഗുലേഷന്‍, അക്രഡിറ്റേഷന്‍ , അക്കാദമിക് സ്റ്റാന്‍ഡേര്‍ഡ് എന്നിവയ്‌ക്കായി വിവിധ കൗണ്‍സിലുകള്‍ രൂപീകൃതമാകുന്നതിലൂടെ ഓരോ പ്രവര്‍ത്തനവും അതത് മേഖലകളില്‍ വൈദഗ്ധ്യം ഉള്ള സ്ഥാപനങ്ങളില്‍ പരസ്പരപൂരിതമായി നിര്‍വഹിക്കപ്പെടും എന്നതാണ് പ്രാവര്‍ത്തികമാകാന്‍ പോകുന്നത്.

നിയന്ത്രണവും ഫണ്ടിങ്ങും ഒരുമിച്ച് ഒരേ സ്ഥാപനത്തില്‍ നിലനിന്നിരുന്ന പഴയ സമ്പ്രദായത്തിന്റെ അടിസ്ഥാനപരമായ മാറ്റമാണിത്. ഈ മാറ്റത്തിലൂടെ നയ രൂപീകരണത്തിലും നയം നടപ്പാക്കലിലും സുതാര്യതയും പ്രായോഗികതയും കൈവരും. ഒപ്പം അടിസ്ഥാനപരമായി ഓരോ വിദ്യാഭ്യാസ സ്ഥാപനത്തിനും അവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥിക്കും ഈ മാറ്റം അനുഭവവേദ്യമാകുകയും ചെയ്യും.

ദേശീയ വിദ്യാഭ്യാസ നയം (എന്‍ഇപി 2020) മുന്നോട്ടുവച്ച ‘ ലൈറ്റ് ബട്ട് ടൈറ്റ് റെഗുലേഷന്‍ ‘ എന്ന തത്വം പലപ്പോഴും സൈദ്ധാന്തിക പരമായ ഒരു പ്രയോഗമായി മാത്രം വ്യാഖ്യാനിക്കപ്പെട്ടിരുന്നു. എന്നാല്‍ വികസിത് ഭാരത ശിക്ഷ അധിഷ്ഠാന്‍ ബില്‍ ഈ തത്വത്തെ അതിന്റെ പ്രായോഗിക ചട്ടക്കൂടായി തന്നെ ഉപയോഗിച്ചിരിക്കുകയാണ്. ലൈറ്റ് എന്നത് അക്കാദമിക സ്വാതന്ത്ര്യത്തെ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന സമീപനമാണ്. പഠന രീതികള്‍, പാഠ്യപദ്ധതി നവീകരണം, ഗവേഷണ ദിശ എന്നിവയിലൊന്നും അനാവശ്യമായ മേല്‍നോട്ടം ഉണ്ടാവില്ല. അതേസമയം ടൈറ്റ് റെഗുലേഷന്‍ എന്നതിലൂടെ സാമ്പത്തിക അഴിമതികള്‍ക്കും ഗുണനിലവാര ലംഘനങ്ങള്‍ക്കും എതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി ഉണ്ടാകും എന്ന കൃത്യമായ സന്ദേശമാണ് നല്‍കുന്നത്. ഇവിടെ നിയന്ത്രണ നടപടികള്‍ ഒരു ഭീഷണിയായി അല്ല, മറിച്ച് വിദ്യാഭ്യാസത്തിന്റെ സാമൂഹിക ഉത്തരവാദിത്തം ഊട്ടിയുറപ്പിക്കാനുള്ള അനിവാര്യമായ ഉപാധിയായി തന്നെ മാറുന്നു.

ഈ ബില്ലിനെ ശ്രദ്ധേയമാക്കുന്ന മറ്റൊരു സവിശേഷത നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ യാന്ത്രികമായ വെറും ബോധന കേന്ദ്രങ്ങളായി മാത്രം കാണാതെ അവയെ പ്രാ
യോഗികതയിലൂന്നിയ ഗവേഷണവും രാഷ്‌ട്ര പുരോഗതിയിലേക്ക് നയിക്കുന്ന ജ്ഞാനകേന്ദ്രങ്ങളുമായി പുനര്‍നിര്‍വചിച്ചു എന്നതാണ്. നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷനു (എന്‍ആര്‍എഫ്) മായുള്ള സഹകരണത്തിലൂടെ നിലവിലുള്ള അക്കാദമിക് നിലവാരത്തെ ഉന്നതമായ ഗവേഷണ നിലവാരത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തുന്നതാണ് ഈ നിയമം. അങ്ങനെ ലോകത്തെ വിഖ്യാതമായ സര്‍വ്വകലാശാലകളുടെ സ്റ്റാന്‍ഡേര്‍ഡിലേക്ക് നമ്മുടെ അക്കാദമിക് നിലവാരവും ക്രമേണ ഉയര്‍ന്നു വരുന്ന കാലം ഒട്ടും വിദൂരമല്ല. ഗവേഷണ ഫലങ്ങള്‍, പബ്ലിക്കേഷനുകള്‍, സാമൂഹ്യ പ്രശ്‌നങ്ങള്‍ക്ക് അവ നല്‍കുന്ന പരിഹാരങ്ങള്‍ ഇവയെല്ലാം ഇനി അവ പ്രദാനം ചെയ്യുന്ന സര്‍വകലാശാലകളുടെ മൂല്യനിര്‍ണയത്തിനും റേറ്റിങ്ങിനും നിര്‍ണായകമാകും. അതുവഴി ഭാരതത്തിന്റെ ഉന്നത വിദ്യാഭ്യാസ സംവിധാനം കേവലം ബിരുദ ഉത്പാദന കേന്ദ്രങ്ങളെന്നതില്‍ നിന്ന് യഥാര്‍ത്ഥ്യങ്ങളിലധിഷ്ഠിതമായ വിജ്ഞാന സൃഷ്ടി സംവിധാനത്തിലേക്ക് മാറും.

ഏകീകൃത നിയന്ത്രണം വരുമ്പോള്‍ സാമൂഹ്യപരമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളുടെ റിസര്‍വേഷനും പ്രവേശന നയങ്ങളും ദുര്‍ബലപ്പെട്ടു പോകുമോ എന്ന ആശങ്ക കൃത്യമായി ദൂരീകരിക്കുന്നതാണ് ഈ നിയമത്തിലെ പ്രസക്ത വകുപ്പുകള്‍. ഒപ്പം തന്നെ ഈ ബില്‍ ഡിജിറ്റല്‍ ട്രാക്കിംഗ് സംവിധാനങ്ങള്‍, പൊതുവിവരാവിഷ്‌കാരം, ഡാറ്റ അധിഷ്ഠിത മേല്‍നോട്ടം എന്നിവയിലൂടെ ഭരണഘടനാപരമായ സാമൂഹ്യനീതിയെ കൂടുതല്‍ ദൃഢമാക്കാനുള്ള സാധ്യതകളും പ്രയോജനപ്പെടുത്തുന്നു. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഫീസ് ഘടനയിലും നടത്തിപ്പിലും കര്‍ശന നിര്‍ദ്ദേശങ്ങളിലൂടെ സുതാര്യത ഉറപ്പിക്കുന്നു. ഇത് ഭാരതത്തിലെ വിദ്യാഭ്യാസ മേഖലയെ കൂടുതല്‍ ഉത്തരവാദിത്വമുള്ളതാക്കും.

ഡിജിറ്റല്‍ പോര്‍ട്ടലുകളിലൂടെയാകണം ഇനി അനുമതികളും (Sanctions) വിവരാവിഷ്‌കാരവും [Public disclosures]നടത്തേണ്ടത് എന്ന നിര്‍ദ്ദേശം നിയമത്തിന്റെ ഏറ്റവും പ്രായോഗികമായ പ്രത്യേകതകളില്‍ ഒന്നാണ്. അതുവഴി വിദ്യാഭ്യാസ രംഗത്ത് നിലനിന്നിരുന്ന കെട്ടുപിണഞ്ഞ ചുവപ്പ് നാടകള്‍ അഴിയാന്‍ ഇനി കാലതാമസമുണ്ടാവില്ല. ഡേറ്റായും ടെക്‌നോളജിയും ഒത്തുചേര്‍ന്ന ഒരു നിയന്ത്രണ സംവിധാനം വ്യക്തിഗതമായ ഇടപെടലുകളുടെയും സ്വാധീനങ്ങളുടെയും സാധ്യത പരമാവധി കുറച്ച് നയത്തിന്റെയും നടപ്പാക്കലിന്റെയും വിശ്വാസ്യത ഉയര്‍ത്തും.

വികസിത ഭാരത് ശിക്ഷ അധിഷ്ഠാന്‍ ബില്‍ 2025 ഒരു വ്യവസ്ഥയുടെ പുനര്‍നിര്‍മാണം മാത്രമല്ല. അത് ഭാരത യുവത്വത്തിന്റെ ആഗോള മൂല്യം പടിപടിയായി ഉയര്‍ത്തുന്ന ഒരു ദീര്‍ഘകാലനിക്ഷേപം തന്നെയാണ്. 2047 ഓടെ ഭാരതത്തെ വികസിത രാഷ്‌ട്രമാക്കി മാറ്റുന്നതില്‍ ഏറ്റവും വലിയ തടസമായി നില്‍ക്കുന്ന ഘടകങ്ങളില്‍ മുന്നില്‍ നിന്നത് നമ്മുടെ വിദ്യാഭ്യാസ മേഖലയിലെ കാലഹരണപ്പെട്ട നിയമങ്ങളുംഅനാവശ്യമായ കീഴ്വഴക്കങ്ങളും സങ്കീര്‍ണമായ നിയന്ത്രണങ്ങളുമായിരുന്നു. സാങ്കേതികവിദ്യയുടെയും ഇച്ഛാശക്തിയുടെയും കരുത്തില്‍ സുതാര്യതയും പ്രതിബദ്ധതയും ഉറപ്പാക്കി ഗുണനിലവാരത്തെ ഊട്ടിയുറപ്പിക്കുന്ന ഈ നിയമം ലോകത്തിനു മുന്നില്‍ ഭാരതത്തിന്റെ വിശ്വ ഗുരു എന്ന പദവി വീണ്ടും കൈവരുത്തുവാനുള്ള ഉറച്ച കാല്‍വയ്‌പ്പാണ്. ഈ മാറ്റം സഫലീകരിക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാരുകളും ഭാരതമെമ്പാടുമുള്ള സര്‍വകലാശാലകളും ഈ നിയമത്തെ ഒരു വെല്ലുവിളിയായല്ല, മറിച്ച് നമ്മുടെ വിദ്യാഭ്യാസരംഗം ലോകനിലവാരത്തിലേക്ക് ഉയരാനുള്ള ഒരു അവസരമായി കാണേണ്ടതുണ്ട്.

Tags: higher education sectorIndian EducationDeveloped India Education Bill 2025global standards
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

സര്‍വകലാശാല നിയമ ഭേദഗതി ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്നതിനോ?

Varadyam

ഭാരതീയ വിദ്യാഭ്യാസവും ചിന്മയാനന്ദസ്വാമികളുടെ ദീര്‍ഘവീക്ഷണവും

Kerala

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ തകര്‍ച്ചക്ക് കാരണം ഇടത് സര്‍ക്കാര്‍: ഡോ. വീരേന്ദ്ര സോളങ്കി 

എബിവിപി ദേശീയ സമ്മേളനത്തിന് മുന്നോടിയായി ഗൊരഖ്പൂരില്‍ ചേര്‍ന്ന കേന്ദ്രപ്രവര്‍ത്തകസമിതി യോഗത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി യാജ്ഞവല്‍ക്യ ശുക്ല തിരി തെളിയിക്കുന്നു. ദേശീയ പ്രസിഡന്റ് പ്രൊഫ. രാജ്ശരണ്‍ ഷാഹി, സംഘടന സെക്രട്ടറി ആശിഷ് ചൗഹാന്‍ എന്നിവര്‍ സമീപം.
India

ഭാരതീയ വിദ്യാഭ്യാസം എല്ലാവര്‍ക്കും താങ്ങാനാവുന്നതും പ്രാപ്യവുമാക്കുന്നതിന് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്ന് രാജ്ശരണ്‍ ഷാഹി

Article

ഭാരതീയ വിദ്യാഭ്യാസത്തിന്റെ കാവലാള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുക്കം മുഹമ്മദ് ഹനീഫയുടെ ഒപ്പമുണ്ടായിരുന്ന അജ്ഞാത യുവതി ആരാണ് ? ഇരുവരിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം എംഡിഎംഎ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

യുപിയിൽ ഇന്ധന കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ; 19,882 റെയ്ഡുകൾ നടത്തി, 20 പേർ അറസ്റ്റിലായി

ഇറാനെ ശിലായുഗത്തിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞതിന്റെ തുടക്കമോ? ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ത്ത് യുഎസ്

മതം മാത്രം പോരാ, കുട്ടികൾക്ക് വിദ്യാഭ്യാസവും വേണം ! മദ്രസ ബോർഡ് പിരിച്ചുവിടൽ ഉൾപ്പെടെ സുപ്രധാന നീക്കങ്ങളുമായി ധാമി സർക്കാർ

പത്മം തെരഞ്ഞെടുപ്പു ചിഹ്നമുള്ള പത്മജ; ഇത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദം…പത്മജ തൃശൂരില്‍ ജയിക്കുമെന്ന് പത്രപ്രവര്‍ത്തകന്‍

അനധികൃത കൈയ്യേറ്റത്തിനെതിരെ കടുത്ത നടപടി : ലഖ്‌നൗവിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി

സ്വകാര്യ സ്ഥലത്ത് ആൾക്കൂട്ടം ഒത്തുകൂടി നമസ്‌കാരം നടത്തുന്നത് തെറ്റാണ് : അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം മതമൗലികവാദികൾക്ക് കനത്ത തിരിച്ചടിയാകും

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

ഉണർന്നെഴുന്നേക്കുമ്പോൾ ആദ്യം കാണുന്നത് ഫോണോ കണ്ണാടിയോ ആണോ? ഫലം ഇങ്ങനെ!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.