ന്യൂദൽഹി: ഉന്നാവ് ബലാത്സംഗ കേസിൽ മുൻ എംഎൽഎ കുൽദീപ് സിംഗ് സെൻഗാറിന്റെ ശിക്ഷ റദ്ദാക്കിയ ദൽഹി ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. പ്രതിക്ക് മറ്റൊരു കുറ്റത്തിനും ശിക്ഷ ലഭിച്ചതിനാൽ അദ്ദേഹത്തിന് ഇളവ് അനുവദിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി പറഞ്ഞു.
ഹൈക്കോടതി ഉത്തരവിനെതിരെ സിബിഐ നൽകിയ അപ്പീലിൽ സെൻഗാറിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. അതിജീവിതയ്‌ക്ക് നിയമസഹായം ഉറപ്പാക്കണം എന്നും കോടതി നിർദേശിച്ചു.
















