കോട്ടയം: പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് വോട്ടു ചെയ്തവര്‍ക്കെതിരെ നടപടിയെടുത്ത് ബിജെപി. കുമരകം പഞ്ചായത്തിലെ മൂന്ന് അംഗങ്ങളെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി.ഇവര്‍ യുഡിഎഫിന് വോട്ട് ചെയ്യുകയായിരുന്നു.
പി.കെ.സേതു, വി.കെ.സുനിത്, നീതു റെജി എന്നിവരെയാണ് പുറത്താക്കിയത്. സംസ്ഥാന നേതൃത്വം നിര്‍ദേശിച്ച പ്രകാരം കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റിയാണ് നടപടി സ്വീകരിച്ചത്. കുമരകം പഞ്ചായത്തില്‍ യുഡിഎഫ് സ്വതന്ത്രന്‍ പ്രസിഡന്റായിരുന്നു.
പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച യുഡിഎഫ് സ്വതന്ത്രന്‍ എ.പി. ഗോപിക്ക് ബിജെപി അംഗങ്ങള്‍ വോട്ട് ചെയ്തതോടെ യുഡിഎഫ് അട്ടിമറി വിജയം നേടി. അംഗങ്ങള്‍ക്ക് നല്‍കിയ വിപ്പ് ലംഘിച്ചാണ് വോട്ടിംഗ് നടന്നത്.
















