Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്രിസ്തുമസ് കരോളിനു നേരെ സിപിഎം ആക്രമണം; ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റടക്കം 18 പേര്‍ റിമാന്‍ഡില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2025, 06:41 am IST
in Kerala
സിപിഎം, ഡിവൈഎഫ്ഐ ആക്രമണത്തില്‍ പരിക്കേറ്റവരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ ആശുപത്രിയില്‍ സന്ദര്‍ശിക്കുന്നു

സിപിഎം, ഡിവൈഎഫ്ഐ ആക്രമണത്തില്‍ പരിക്കേറ്റവരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ ആശുപത്രിയില്‍ സന്ദര്‍ശിക്കുന്നു

ചാരുംമൂട്: ചുനക്കര കരിമുളയ്‌ക്കല്‍ തടത്തിവിള ജങ്ഷനു സമീപം ക്രിസ്തുമസ് കരോള്‍ സംഘത്തിനു നേരെ സിപിഎം-ഡിവൈഎഫ്ഐ ആക്രമണം. പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളുമടക്കം ഇരുപത്തിയഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. ഇവര്‍ കറ്റാനം, ചാരുംമൂട്, നൂറനാട് സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്. ക്രിസ്തുമസ് തലേന്ന് രാത്രി 11 മണിയോടെയായിരുന്നു സംഭവം.

ലിബര്‍ട്ടി ക്ലബിലെ അംഗങ്ങള്‍ക്കു നേരെയായിരുന്നു ആക്രമണം. ക്രിസ്തുമസ് കരോള്‍ സംഘത്തിലേക്ക് ഇരുമ്പുവടി, ഇടിക്കട്ട, മാരകായുധങ്ങള്‍ എന്നിവയുമായി അതിക്രമിച്ചു കയറി പിഞ്ചുകുഞ്ഞുങ്ങളെയും വീട്ടമ്മമാരെയും തള്ളി നിലത്തിടുകയും ഇരുമ്പുകമ്പി കൊണ്ട് അടിച്ച് മാരകമായി പരുക്കേപ്പിക്കുകയുമായിരുന്നു. അന്‍പതോളം പേര്‍ പങ്കെടുത്ത ക്രിസ്തുമസ് കരോള്‍ ചാരുംമൂട് പാലൂത്തറയിലേക്ക് നീങ്ങുന്നതിനിടെ കരോള്‍ സംഘത്തിലേക്ക് ഇടിച്ചുകയറിയായിരുന്നു ആക്രമണം. ഇതുമായി ബന്ധപ്പെട്ട് നൂറനാട് പോലീസ് 42 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റടക്കം അറസ്റ്റിലായ 18 പേരെയും കോടതി റിമാന്‍ഡ് ചെയ്തു. ഒളിവിലായവര്‍ക്കു വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു.

റിമാന്‍ഡിലായവരില്‍ ഒന്നാം പ്രതി ശ്യാംലാല്‍ ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റാണ്.

രണ്ടാം പ്രതി അഖില്‍ എസ്എഫ്ഐ ജില്ലാ സെക്രേട്ടറിയറ്റ് അംഗം, മൂന്നാം പ്രതി ഷാബു സിപിഎം കരിമുളയ്‌ക്കല്‍ വടക്ക് ബ്രാഞ്ച് കമ്മിറ്റി അംഗം, നാലാം പ്രതി ഹരി എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ്, അഞ്ചാം പ്രതി സനു ഡിവൈഎഫ്ഐ മോസ്‌കോ യൂണിറ്റ് പ്രസിഡന്റ്, ആറാം പ്രതി ശ്രീക്കുട്ടന്‍ എസ്എഫ്ഐ പ്രവര്‍ത്തകനും ദേശാഭിമാനി പത്രത്തിന്റെ വിതരണക്കാരനുമാണ്. ഏഴാം പ്രതി ഷംനാസ് ഡിവൈഎഫ്ഐ മോസ്‌കോ യൂണിറ്റ് സെക്രട്ടറി, എട്ടാം പ്രതി ധീരജ് രാജേന്ദ്രന്‍ ഡിവൈഎഫ്ഐ സജീവ പ്രവര്‍ത്തകനാണ്, ഒന്‍പതാം പ്രതി വിഷ്ണു എന്ന വിച്ചു ഡിവൈഎഫ്ഐ മേഖല കമ്മിറ്റി അംഗം, 11, 12 പ്രതികള്‍ കറ്റാനം യൂണിറ്റിലെ ഭാരവാഹികളാണ്. കൂട്ടംകൂടി ആക്രമിക്കല്‍, കൊലപാതകശ്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഒളിവില്‍ കഴിയുന്നവരില്‍ സിപിഎം-ഡിവൈഎഫ്ഐ ഉന്നത ചുമതലകള്‍ വഹിക്കുന്നവരുമുണ്ട്.

ഇവരെ കേസില്‍ നിന്ന് ഒഴിവാക്കുവാന്‍ പോലീസിനുമേല്‍ വലിയ സമര്‍ദമുണ്ട്. കരിമുളയ്‌ക്കലിലും പരിസര പ്രദേശങ്ങളിലും പോലീസ് സുരക്ഷ ശക്തിമാക്കിയിട്ടുണ്ട്.

ബിജെപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍, വൈസ് പ്രസിഡന്റ് കെ. സോമന്‍, മേഖലാ പ്രസിഡന്റ് എന്‍. ഹരി തുടങ്ങിയ നേതാക്കള്‍ സംഭവസ്ഥലത്തും തുടര്‍ന്ന് പരുക്കേറ്റ് ചികിത്സയില്‍ ആശുപത്രിയില്‍ കഴിയുന്നവരേയും സന്ദര്‍ശിച്ചു.

 

Tags: CPM attack on Christmas CarolCPM-DYFI attack
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ലോകം വാങ്ങുന്നത് ഇന്ത്യയുടെ ആയുധങ്ങൾ : പ്രതിരോധ കയറ്റുമതി 40,000 കോടിയിലേയ്‌ക്ക് ; 12 വർഷത്തിനുള്ളിൽ 35,000 കോടിയുടെ വർധനവ്

കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നു; എൽപിജി ക്ഷാമമില്ല: കോൺ. നേതാവ് കമൽ നാഥ്

പിണങ്ങി ഇറങ്ങിപ്പോയി ഭാര്യ ; ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് വാക്ക് നൽകി വിജയ് സേതുപതി

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.