തിരുവനന്തപുരം: കേവല ഭൂരിപക്ഷത്തിന് ഒരു അംഗത്തിന്റെ പിന്തുണ കൂടി ആവശ്യമായിരുന്ന എന്‍ ഡി എയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ച് കണ്ണൂമ്മൂലയില്‍ സ്വതന്ത്രനായി ജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍.ഇതോടെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 51 അംഗങ്ങളുടെ പിന്തുണയായി. പ്രസ്താവനയിലൂടെയാണ് പാറ്റൂര്‍ രാധാകൃഷ്ണന്‍ പിന്തുണ അറിയിച്ചത്.
കണ്ണമ്മൂല വാര്‍ഡിന്റെ ഗ്രീന്‍ ഫ്‌ലോ കണ്ണമ്മൂല എന്ന വികസനപത്രിക മൂന്ന് മുന്നണി സംവിധാനങ്ങള്‍ക്കും നല്‍കിയതില്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ മാത്രമാണ് അത് പൂര്‍ണമായി നടപ്പിലാക്കാന്‍ പിന്തുണയ്‌ക്കുമെന്ന് സമ്മതിച്ച് പരസ്യ പ്രസ്താവന പുറപ്പെടുവിച്ചതെന്ന് പാറ്റൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു.എം.രാധാകൃഷ്ണനെ സംബന്ധിച്ച് സ്വന്തം വാര്‍ഡിന്റെ വികസനം മാത്രമാണ് ലക്ഷ്യമെന്ന് അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റിക്കു വേണ്ടി ചെയര്‍പേഴ്‌സണ്‍ ആശ പി.ആറും ജനറല്‍ കണ്‍വീനര്‍ അഡ്വ.വിമല്‍ ജോസും അറിയിച്ചു.
കണ്ണമ്മൂല വാര്‍ഡിന്റെ വികസനവുമായി ബന്ധപ്പെട്ടുള്ള പാറ്റൂര്‍ രാധാകൃഷ്ണന്റെ കാഴ്ചപ്പാടുകള്‍ ചര്‍ച്ച ചെയ്‌തെന്നും വികസിത തിരുവനന്തപുരം എന്ന തങ്ങളുടെ ലക്ഷ്യവുമായി പൂര്‍ണമായും ചേര്‍ന്നു നില്‍ക്കുന്നതാണ് അദ്ദേഹത്തിന്റെ പദ്ധതികളെന്നും രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു.ഈ വികസന പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനും കണ്ണമ്മൂലയിലെ ജനങ്ങള്‍ക്ക് യഥാര്‍ത്ഥ പുരോഗതിയും വികസനവും ഉറപ്പാക്കുന്നതിനും എല്ലാവിധ പിന്തുണയും സഹായവും അദ്ദേഹത്തിന് വാഗ്ദാനം ചെയ്തതായും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ അറിയിച്ചു.
വെളളിയാഴ്ചയാണ് മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ്. വി വി രാജേഷ് മേയര്‍ സ്ഥാനത്തേക്കും ആശാനാഥ് ഡെപ്യൂട്ടി മേയറായും ബി ജെ പിക്ക് വേണ്ടി മത്സരിക്കും.
















