ന്യൂദല്‍ഹി: തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷവും സംസ്ഥാനത്ത് സിപിഎമ്മും കോണ്‍ഗ്രസും രാജ്യവിരുദ്ധ മനോഭാവം തുടരുകയാണെന്ന് ബിജെപി ദേശീയ സെക്രട്ടറി അനില്‍ ആന്റണി.
തിരുവനന്തപുരത്ത് വിജയിച്ച ഇടത് കൗണ്‍സിലര്‍ അഖില സത്യപ്രതിജ്ഞ ചടങ്ങില്‍ ജയ് ഹിന്ദ് എന്ന് പറഞ്ഞതുകൊണ്ട് സൈബര്‍ ആക്രമണം നേരിടേണ്ടി വന്നുവെന്നും അനില്‍ ആന്റണി പറഞ്ഞു. ഇതേ തുടര്‍ന്ന് അവര്‍ക്ക് മാപ്പ് പറയേണ്ടി വന്നു.
ഇത്തരം മാനസികാവസ്ഥയെ കേരളത്തിലെ ജനങ്ങള്‍ തള്ളിക്കളയും. നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി വലിയ വിജയം നേടുമെന്നും അനില്‍ ആന്റണി പറഞ്ഞു.മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
















