ന്യൂദൽഹി: ജാമിയ മില്ലിയ ഇസ്ലാമിയ (ജെഎംഐ) യൂണിവേഴ്‌സിറ്റി ഒരു സെമസ്റ്റർ പരീക്ഷാ പേപ്പറിൽ ‘ഭാരതത്തിലെ മുസ്ലിങ്ങൾക്കെതിരായ അതിക്രമങ്ങൾ’ വിവരിക്കാൻ ആവശ്യപ്പെടുന്ന ചോദ്യം ചേർത്തതിനെത്തുടർന്ന് ഒരു പ്രൊഫസറെ ജാമിയ സർവകലാശാലയുടെ സോഷ്യൽ വർക്ക് വകുപ്പിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. സർവകലാശാലയുടെ ഔദ്യോഗിക ഉത്തരവിലൂടെയാണ് തീരുമാനം.
ബി.എ. (ഓണേഴ്‌സ്) സോഷ്യൽ വർക്ക് പ്രോഗ്രാമിനായുള്ള ഒന്നാം സെമസ്റ്റർ പരീക്ഷാ പേപ്പറിലെ ‘ഭാരതത്തിലെ സാമൂഹിക പ്രശ്‌നങ്ങൾ’ എന്ന ചോദ്യത്തെക്കുറിച്ചാണ് പരാതികൾ ഉയർന്നത്. 2025-26 അക്കാദമിക് സെഷനു വേണ്ടിയാണ് ചോദ്യം തയാറാക്കിയത്. ‘ഭാരതത്തിലെ മുസ്ലിം ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ ചർച്ച ചെയ്യുക, ഉചിതമായ ഉദാഹരണങ്ങൾ നൽകുക’ എന്നായിരുന്നു ചോദ്യം.
ഈ വിഷയത്തിൽ ജെഎംഐ ഒരു അന്വേഷണ സമിതി രൂപീകരിച്ചിട്ടുണ്ട്.











